കർഷകൻ

(Farmer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാർഷികവൃത്തിയിൽ വ്യാപൃതനായ ഒരു വ്യക്തിയെ കർഷകൻ എന്ന വാക്കു കൊണ്ട് വിവക്ഷിക്കാം.നാഗരികതയുടെ കാലം മുതൽ മനുഷ്യൻ ഏറ്റവും കൂടുതലായി ഉപജീവന മാർഗ്ഗമായി തെരഞ്ഞെടുത്തിരുന്നത് കാർഷികവൃത്തി ആയിരുന്നു.

ഈസ്റ്റേൺ യൂറോപ്പിലെ ഒരു കർഷക സ്ത്രീ

കർഷകൻ എന്നതിന്റെ നിർ‌വ്വചനം

തിരുത്തുക

കർഷകൻ എന്ന നാമം പാടത്തും,വയലിലും പണിയെടുക്കുകയും അത് ഉപയോഗിച്ച് ഉപജീവനം നിർ‌വഹിക്കുകയും ചെയ്യുന്ന ആർക്കും യോജിക്കും. വ്യവസായശാലകൾ‍ക്കു വേണ്ടി അസംസ്കൃത വസ്തുക്കളും കർഷകർ കൃഷി ചെയ്യാറുണ്ട്. ഉദാഹരണം പരുത്തി,ഗോതമ്പ്,ബാർലി,ചോളം തുടങ്ങിയവ.പാൽ,ഇറച്ചി എന്നിവക്കു വേണ്ടി മൃഗങ്ങളെയും,പക്ഷികളെയും വളർത്തുന്നവരെയും കർഷകർ എന്നു പറയാറുണ്ട്. താൻ കൃഷി ചെയ്ത വിഭവങ്ങൾ കർഷകൻ കമ്പോളങ്ങളിൽ എത്തിക്കുകയും അത് വ്യാപാരിക്ക് വിൽക്കുകയും ചെയ്യുന്നു.

 
ഒരു കർ‍ഷകൻ,ആധുനിക കൃഷി സങ്കേതങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്യുന്നു
"https://ml.wikipedia.org/w/index.php?title=കർഷകൻ&oldid=3252906" എന്ന താളിൽനിന്ന് ശേഖരിച്ചത്