ഹോറസ്സിന്റെ നേത്രം
(Eye of Horus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൗരാണിക ഈജിപ്ഷ്യൻ സംസ്കാരത്തിൽ സംരക്ഷണം, രാജകീയ ശക്തി, ആയുരാരോഗ്യം എന്നിവയുടെ പ്രതീകമാണ് ഹോറസ്സിന്റെ നേത്രം (ഇംഗ്ലീഷിൽ: Eye of Horus). ഈജിപ്ഷ്യൻ മതവിശ്വാസം അനുസരിച്ച് വാദ്ജെറ്റ് ദേവി ഹോറസ്സിന്റെ നേത്രത്തിന്റെ വ്യക്തിരൂപമാണ്. [1][2] റായുടെ നേത്രം എന്ന സങ്കല്പവുമായി ഹോറസ്സിന്റെ നേത്രത്തിന് വളരെയേറെ സാദൃശ്യമുണ്ട്. ഇവരണ്ടും കുറേയേറെ സമാനമായ സങ്കല്പങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്.[3]
ഗണിതത്തിൽ
തിരുത്തുകപുരാതന ഈജിപ്ഷ്യർ ഭിന്നസംഖ്യകളെ unit fractionന്റെ (1 അംശമായി വരുന്ന ഭിന്നസംഖ്യ) തുകകളായാണ് എഴുതിയിരുന്നത്.[4] അതായത് 3⁄4 എന്നതിനു പകരമായി, 1⁄2 + 1⁄4 എന്ന് എഴുതുന്നു.
ഒന്നിനെ രണ്ടിന്റെ ആദ്യത്തെ ആറുകൃതികളുമായി ഹരിച്ചാൽ ലഭിക്കുന്ന ഭിന്നത്തെ സൂചിപിക്കുവാൻ ഹോറസ്സിന്റെ നേത്രത്തിന്റെ വിവിധഭാഗങ്ങളെ പുരാതന ഈജിപ്ഷ്യർ പ്രയോജനപ്പെടുത്തിയതായി കരുതുന്നു.[5]
- കണ്ണിന്റെ വലതുഭാഗം = 1⁄2
- കൃഷ്ണമണി = 1⁄4
- പുരികം = 1⁄8
- കണ്ണിന്റെ ഇടതുഭാഗം = 1⁄16
- കീഴെയുള്ള വാൽ ഭാഗം = 1⁄32
- കണ്ണ്നീർ തുള്ളി = 1⁄64
അവലംബം
തിരുത്തുക- ↑ Pommerening, Tanja, Die altägyptischen Hohlmaße (Studien zur Altägyptischen Kultur, Beiheft 10), Hamburg, Helmut Buske Verlag, 2005
- ↑ Stokstad, Marilyn (2007). "Chapter 3: Art of Ancient Egypt". Art History. Volume 1 (3rd ed.). Upper Saddle River, N.J.: Pearson Prentice Hall. ISBN 9780131743205. OCLC 238783244.
- ↑ Silverman, David P. Chapter 14 "Egyptian Art". Ancient Egypt. Duncan Baird Publishers, 1997. p. 228.
- ↑ Zaslavsky, Claudia (1993). Multicultural Mathematics: Interdisciplinary Cooperative-Learning Activities, p.20. ISBN 9780825121814.
- ↑ Stewart, Ian (2009). Professor Stewart's Hoard of Mathematical Treasures. Profile Books. pp. 76–80. ISBN 978 1 84668 292 6.