എസ്കിമോ
ഭൂമിയുടെ അത്യന്തം ശൈത്യമുളള വടക്കേ ധ്രുവപ്രദേശങ്ങളിൽ പരമ്പരാഗതമായി വസിച്ചു പോരുന്ന തദ്ദേശരായ ആളുകളെയാണ് എസ്കിമോകൾ (Eskimos)എന്നു വിളിക്കുന്നത്. കിഴക്കൻ സൈബീരിയ (റഷ്യ), അലാസ്ക (യുണൈറ്റഡ് സ്റ്റേറ്റ്സ്), കാനഡ, ഗ്രീൻലാൻഡ് എന്നിവിടങ്ങളിലെ ധ്രുവപ്രദേശങ്ങളിലാണ് എസ്കിമോകൾ കാണപ്പെടുന്നത്. [1][2][3]
അത്യന്തം ശൈത്യമുളള ഉത്തരധ്രുവത്തിലെ അലാസ്ക (യുണൈറ്റഡ് സ്റ്റേറ്റ്സ്), കാനഡ, ഗ്രീൻലാൻഡ് എന്നീ പ്രദേശങ്ങളിലെ തദ്ദേശവാസികളായ ഇന്യുറ്റ് (Inuit) ജനതയും, കിഴക്കൻ സൈബീരിയ (റഷ്യ), അലാസ്ക എന്നിവിടങ്ങളിൽ തദ്ദേശവാസികളായ യുപിക് (Yupik) ജനതയും ആണ് എസ്കിമോകൾ എന്നറിയപ്പെടുന്ന രണ്ട് പ്രധാന ജനവിഭാഗങ്ങൾ.
ഈ ജനതയെ വിവേചനം കാണിക്കുവാൻ വേണ്ടി ഉപയോഗിച്ചിരുന്ന പദമായിരുന്നു"എസ്കിമോ" എന്നത്. അതുകൊണ്ടു തന്നെ ഇരുപതാം നൂറ്റാണ്ടിന്റെ കാലത്തുവരെ എസ്കിമോ ജനവിഭാഗത്തിലെ ഭൂരിഭാഗം ആളുകൾക്കും "എസ്കിമോ" എന്ന പദ പ്രയോഗം അനിഷ്‌ടമുണ്ടാക്കിയിരുന്നു.[4][5] 'ഹിമച്ചെരിപ്പ് നാടവച്ചു തയ്‌ക്കുന്നവ' എന്നർത്ഥം വരുന്ന അമേരിക്കയിലെ തദ്ദേശ ഭാഷകളിലൊന്നായ മോണ്ടഗ്നൈസ് ഭാഷയിലെ 'ayas̆kimew' എന്ന പദത്തിൽ നിന്നാണ് ഈ വർഗ്ഗത്തിന് എസ്കിമോ എന്ന പേരു വന്നത്. ആർട്ടിക് പ്രദേശങ്ങളിൽ 'സ്‌ളെഡ്‌ജ് വലിക്കുന്ന നായ' എന്ന നിഷേധഅർത്ഥം വരുന്ന 'husky' എന്നതിനോടും എസ്കിമോ എന്ന പദത്തിന് സാമ്യതയുണ്ട്.[6] എസ്കിമോ എന്ന പദത്തിനു പകരമായി ഇന്യുറ്റ്-യുപിക് ( Inuit-Yupik) എന്നു നിർദ്ദേശിച്ചിരുന്നെങ്കിലും അത് വേണ്ടത്ര പ്രചാരത്തിൽ വന്നില്ല.[7] കാനഡയിലും ഗ്രീൻലാൻഡിലും "ഇന്യുറ്റ്", "അലാസ്ക നേറ്റീവ്സ്" എന്നീ പദപ്രയോഗങ്ങളാണ് നിഷേധഅർത്ഥം വരുന്ന "എസ്കിമോ" എന്ന പദത്തിനു പകരം ഉപയോഗിക്കുന്നത്.[8]
1982 ലെ കനേഡിയൻ കോൺസ്റ്റിറ്റ്യൂഷൻ നിയമം 25, 35 ഭാഗങ്ങളിൽ "ഇന്യുറ്റ്" ജനതയെ സവിശേഷമായ ആദിമനിവാസികളായി അംഗീകരിക്കപ്പെട്ടതായി പ്രതിപാദിക്കുന്നുണ്ട്.[9] [10]
ഇന്യുറ്റ്
തിരുത്തുകഅത്യന്തം ശൈത്യമുളള ഉത്തരധ്രുവത്തിലെ അലാസ്ക (യുണൈറ്റഡ് സ്റ്റേറ്റ്സ്)യിലെ ആർട്ടിക് പ്രദേശത്തും ബെറിങ് കടൽ തീരത്തും , കാനഡ, ഗ്രീൻലാൻഡ് എന്നീ പ്രദേശങ്ങളിലെ തദ്ദേശവാസികളായ പരമ്പരാഗത വർഗ്ഗക്കാരെയാണ് ഇന്യുറ്റ് എന്നുപറയുന്നത്. കടലിലെ മത്സ്യങ്ങളേയും സസ്തനികളേയും ആരാധിച്ചു പോരുന്ന ഇവർ കരയിലെ മൃഗങ്ങളെ ഭക്ഷണത്തിനും വസ്ത്രത്തിനും മറ്റും അവർ ഉപയോഗിക്കുന്നു.
യുപിക്
തിരുത്തുകകിഴക്കൻ സൈബീരിയ (റഷ്യ), പടിഞ്ഞാറൻ അലാസ്കൻ തീരങ്ങളിലും വടക്കൻ അലാസ്ക എന്നീ പ്രദേശങ്ങളിലെ തദ്ദേശവാസികളായ പരമ്പരാഗത വർഗ്ഗക്കാരെയാണ് യുപിക് (Yupik) എന്നുപറയുന്നത്.
ഇവിടേക്കും നോക്കുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Kaplan, Lawrence.
- ↑ ""Eskimo: Usage."". Archived from the original on 2016-09-06. Retrieved 2016-04-05.
- ↑ "Eskimo."
- ↑ "Inupiatun, Northwest Alaska."
- ↑ Nuttall 580
- ↑ Israel, Mark. "Eskimo".
- ↑ Holton, Gary.
- ↑ http://www.ucl.ac.uk/news/news-articles/1207/12072012-native-american-migration
- ↑ "CANADIAN CHARTER OF RIGHTS AND FREEDOMS". Department of Justice Canada. Retrieved August 30, 2012.
- ↑ "RIGHTS OF THE ABORIGINAL PEOPLES OF CANADA". Department of Justice Canada. Retrieved August 30, 2012.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Adapting to climate change: social-ecological resilience in a Canadian western arctic community. Conservation Ecology 5(2)
- Canadian Council on Learning, State of Inuit Learning in Canada Archived 2009-03-06 at the Wayback Machine.
- Contemporary Food Sharing: A Case Study from Akulivik, PQ. Archived 2005-03-18 at the Wayback Machine. Canada Archived 2005-03-18 at the Wayback Machine..
- Internet Sacred Text Archive: Inuit Religion
- Inuit Culture
- Inuit Exposure to Organochlorines through the Aquatic Food Chain. Environmental Health Perspectives 101(7) Archived 2009-01-19 at the Wayback Machine.
- Inuit Women and Graphic Arts: Female Creativity and Its Cultural Context. The Canadian Journal of Native Studies 9(2) Archived 2009-03-06 at the Wayback Machine.
- Pauktuuit Inuit Women of Canada, The Inuit Way: A Guide to Inuit Culture Archived 2009-03-06 at the Wayback Machine.
- We the People: American Indians and Alaska Natives in the United States. Census 2000 Special Reports February 2006
- University of Washington Libraries Digital Collections – Frank H. Nowell Photographs Photographs documenting scenery, towns, businesses, mining activities, Native Americans, and Eskimos in the vicinity of Nome, Alaska from 1901-1909.
- University of Washington Libraries Digital Collections – Alaska and Western Canada Collection Images documenting Alaska and Western Canada, primarily the provinces of Yukon Territory and British Columbia depicting scenes of the Gold Rush of 1898, city street scenes, Eskimo and Native Americans of the region, hunting and fishing, and transportation.
- University of Washington Libraries Digital Collections – Arthur Churchill Warner Photographs Includes images of Eskimos from 1898-1900.