എറിത്രിയൻ ഓർത്തഡോക്സ്‌ സഭ

(Eritrean Orthodox Tewahedo Church എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓറീയന്റൽ ഓർത്തഡോക്സ് സഭയുടെ അംഗസഭകളിലൊന്നാണു് എറിത്രിയൻ ഓർത്തഡോക്സ്‌ സഭ.

എറിത്രിയ എത്തിയോപ്പിയയിൽ‍ നിന്നു് സ്വതന്ത്രമായതിനെത്തുടർന്നു് (1993 മെയ് 23) അലക്സാന്ത്രിയൻ സിംഹാസനം 1994-ൽ എറിത്രിയയിലെ സഭയെ എത്തിയോപ്പിയൻ ഓർത്തഡോക്സ്‌ സഭയിൽ‍ നിന്നു് സ്വതന്ത്രമാക്കി സ്വയംശീർ‍ഷകസഭയാക്കി ഉയർ‍ത്തി. ഈ നടപടി വിവാദമായെങ്കിലും പിന്നീടു് എത്തിയോപ്പിയൻ സഭ അതംഗീകരിച്ചു.

പ.ആബൂനാ ഫീലിപ്പോസ് ഒന്നാമത്തെ പാത്രിയർ‍ക്കീസായി. അദ്ദേഹത്തിനു് ശേഷം പ.ആബൂനാ യാക്കൂബും അതുകഴിഞ്ഞു് പ.ആബൂനാ ആന്റോണിയോസും പാത്രിയർ‍ക്കീസുമാരായി.

2006-ൽ എറിത്രിയയിൽ പ്രസിഡന്റ് യെശയ്യാസ് എഫ്‍വർ‍ക്കി എറിത്രിയാ പാത്രിയർ‍ക്കീസ് പ.ആബൂനാ ആന്റോണിയോസിനെ നിഷ്കാസനം ചെയ്തു് പ.ആബൂനാ ദിയസ്കോറസിനെ നിയമിച്ചു. ഇതു് ഓറീയന്റൽ ഓർത്തഡോക്സ് സഭയും റോമാ സഭയും അംഗീകരിച്ചിട്ടില്ല. വീട്ടുതടങ്കലിൽ കഴിയുന്ന പ. ആബൂനാ ആന്റോണിയോസ് തന്നെയാണു് എറിത്രിയാ പാത്രിയർ‍ക്കീസ് എന്നാണു് ഷെനൂദാ തൃതീയൻ മാർപാപ്പയുടെ നിലപാടു്. എതിർ പാത്രിയർ‍ക്കീസ് ആബൂനാ ദിയസ്കോറസ് നയിയ്ക്കുന്ന കക്ഷിയുടെ യഥാർ‍ത്ഥ നേതാവു് യൊഫ്താഹെ ദിമിത്രയോസ് ആണു്.

പാത്രിയർ‍ക്കീസ്

തിരുത്തുക

എറിത്രിയൻ പാത്രിയർ‍ക്കീസ്: പ. ആബൂനാ ആന്റോണിയോസ്

എതിർ എറിത്രിയൻ പാത്രിയർ‍ക്കീസ്: പ. ആബൂനാ ദിയസ്കോറസ്

അംഗസംഖ്യ: ഒന്നരക്കോടി

ആസ്ഥാനം: അസ്മാറ

പുറമേയ്ക്കുള്ള കണ്ണികൾ

തിരുത്തുക