ഇമാസ് ദേശീയോദ്യാനം
ഇമാസ് ദേശീയോദ്യാനം ((Portuguese: Parque Nacional das Emas, അക്ഷരാർത്ഥത്തിൽ "റിയാ നാഷണൽ പാർക്ക്" എന്നാണർത്ഥം) ബ്രസീലിലെ ഗോയസ്, മറ്റൊ ഗ്രോസോ ഡോ സുൽ സംസ്ഥാനങ്ങളിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയ ഉദ്യാനവും യുനെസ്കോ ലോക പൈതൃക സ്ഥലവും ആണ്. ബ്രസീലിലെ സെന്റർ-വെസ്റ്റ് റീജിയണിൽ, ഗോയസ്, മറ്റൊ ഗ്രോസോ ഡു സുൽ എന്നീ സംസ്ഥാനങ്ങൾക്കിടയിൽ അക്ഷാംശം 17º50’—18º15’S നും രേഖാംശം 52º39’—53º10’W നും ഇടയിൽ ആയിട്ടാണ് ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. ഈ ദേശീയോദ്യാനത്തിൽ, 1,320 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള (510 ച മൈൽ) സെറാഡോ വിശാല ശാദ്വല ഭൂമി ഉൾപ്പെടുന്നു.
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ബ്രസീൽ |
Includes | സെറാധോ |
മാനദണ്ഡം | ix, x |
അവലംബം | 1035 |
നിർദ്ദേശാങ്കം | 18°05′S 52°55′W / 18.083°S 52.917°W |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
വെബ്സൈറ്റ് | www |
പൻറനാൽ ബയോസ്‍ഫിയർ റിസർവ്വിൻറ പരിധിയിൽ, പൻറനാൽ, ചാപഡ ഡോസ് ഗ്വിമാറായെസ്, സെറ ഡ ബോഡോക്വേന തുടങ്ങിയ ദേശീയോദ്യാനങ്ങളും, സെറ ഡി സാന്ത ബാർബറ, നാസ്സെൻറെസ് ഡൊ റിയോ തക്വാരി, പൻറനാൽ ഡി റിയോ നെഗ്രോ സംസ്ഥാന ഉദ്യാനങ്ങളും ഉൾപ്പെടുന്നു.