എലിസബത്ത് ഹോളോവേ മാർസ്റ്റൺ

അമേരിക്കൻ അഭിഭാഷകയും മനഃശാസ്ത്രജ്ഞയും
(Elizabeth Holloway Marston എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു അമേരിക്കൻ അഭിഭാഷകയും മനഃശാസ്ത്രജ്ഞയുമായിരുന്നു എലിസബത്ത് ഹോളോവേ മാർസ്റ്റൺ (ജീവിതകാലം, ഫെബ്രുവരി 20, 1893 - മാർച്ച് 27, 1993)[1]. ഡിസെപ്ഷൻ കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന പോളിഗ്രാഫിന്റെ മുൻഗാമിയായ സിസ്‌റ്റോളിക് ബ്ലഡ്പ്രെഷർ മെഷർമെന്റിന്റെ വികാസത്തിലൂടെ ഭർത്താവ് വില്യം മൗൾട്ടൺ മാർസ്റ്റണിനൊപ്പം അവർ ബഹുമതി നേടി.[2][3]

എലിസബത്ത് ഹോളോവേ മാർസ്റ്റൺ
1918 ൽ എലിസബത്ത് ഹോളോവേ മാർസ്റ്റൺ.
ജനനം
സാറാ എലിസബത്ത് ഹോളോവേ

(1893-02-20)ഫെബ്രുവരി 20, 1893
മരണംമാർച്ച് 27, 1993(1993-03-27) (പ്രായം 100)
ദേശീയതഅമേരിക്കൻ
മറ്റ് പേരുകൾസാഡി ഹോളോവേ
വിദ്യാഭ്യാസംമൗണ്ട് ഹോളിയോക്ക് കോളേജ് (B.A. in Psychology 1915)
ബോസ്റ്റൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോ (L.L.B., 1918)
റാഡ്‌ക്ലിഫ് കോളേജ് (M.A. in Psychology 1921)
തൊഴിൽപത്രാധിപർ, എഴുത്തുകാരി, പ്രഭാഷക
അറിയപ്പെടുന്നത്Involvement in the creation of Wonder Woman and the systolic blood-pressure test
ജീവിതപങ്കാളി(കൾ)വില്യം മൗൾട്ടൺ മാർസ്റ്റൺ
പങ്കാളി(കൾ)ഒലിവ് ബൈറൺ

അവരുടെ പോളിയാമോറസ് ജീവിതപങ്കാളിയായ ഒലിവ് ബൈറണോടൊപ്പം ഭർത്താവിന്റെ കോമിക് പുസ്തക സൃഷ്ടിയായ വണ്ടർ വുമൺ എന്ന കഥാപാത്രത്തിന്റെ പ്രചോദനം കൂടിയാണ് അവർ.[2][4][5][6][7][8]

ആദ്യകാലജീവിതം

തിരുത്തുക

ബ്രിട്ടനും അയർലണ്ടിനുമിടയിലുള്ള ഐൽ ഓഫ് മാൻ എന്ന സ്ഥലത്താണ് സാറാ എലിസബത്ത് ഹോളോവേയുടെ ജനനം. കുടുംബം അമേരിക്കയിലേക്ക് താമസം മാറിയശേഷം മസാച്യുസെറ്റ്സിലെ ബോസ്റ്റണിലാണ് അവർ വളർന്നത്. അവരുടെ വിളിപ്പേര് "സാഡി" എന്നായിരുന്നു. [6] ഒരു ഇംഗ്ലീഷ്കാരിയായ അമ്മ ഡെയ്‌സിയുടെയും അമേരിക്കൻ ബാങ്ക് ഗുമസ്തനായ വില്യം ജോർജ്ജ് വാഷിംഗ്ടൺ ഹോളോവേയുടെയും മകളായിരുന്നു.[9]

കരിയറും കുടുംബവും

തിരുത്തുക

എലിസബത്ത് 1915-ൽ മൗണ്ട് ഹോളിയോക്ക് കോളേജിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിഎയും [2] 1918-ൽ ബോസ്റ്റൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോയിൽ നിന്ന് എൽഎൽബിയും നേടി.[10][11][12]ആ വർഷം സ്കൂൾ ഓഫ് ലോയിൽ നിന്ന് ബിരുദം നേടിയ മൂന്ന് സ്ത്രീകളിൽ ഒരാളാണ്. [2]

എലിസബത്ത് 1915-ൽ വില്യം മൗൾട്ടൺ മാർസ്റ്റണിനെ വിവാഹം കഴിച്ചു. അവർ ആദ്യം 35-ആം വയസ്സിൽ പ്രസവിച്ചു. പിന്നീട് ജോലിയിൽ തിരിച്ചെത്തി. അവളുടെ ദീർഘവും ഉൽപ്പാദനക്ഷമവുമായ കരിയറിൽ, ആദ്യത്തെ പതിനാല് കോൺഗ്രസുകളുടെ രേഖകൾ അവർ സൂചികയിലാക്കി. നിരവധി അമേരിക്കൻ സർവ്വകലാശാലകളിൽ നിയമം, ധാർമ്മികത, മനഃശാസ്ത്രം എന്നിവയെക്കുറിച്ച് പ്രഭാഷണം നടത്തി. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെയും മക്കാൾസിന്റെയും എഡിറ്ററായി സേവനമനുഷ്ഠിച്ചു. അവർ തന്റെ ഭർത്താവിനും സി. ഡാലി കിങ്ങിനുമൊപ്പം ഇന്റഗ്രേറ്റീവ് സൈക്കോളജി എന്ന പാഠപുസ്തകം തയ്യാറാക്കി. 1933-ൽ അവർ മെട്രോപൊളിറ്റൻ ലൈഫ് ഇൻഷുറൻസിലെ ചീഫ് എക്‌സിക്യൂട്ടീവിന്റെ സഹായിയായി.

കരിയറും കുടുംബവും

തിരുത്തുക

എലിസബത്ത് 1915-ൽ മൗണ്ട് ഹോളിയോക്ക് കോളേജിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിഎയും [2] 1918-ൽ ബോസ്റ്റൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോയിൽ നിന്ന് എൽഎൽബിയും നേടി.[13][11][12]ആ വർഷം സ്കൂൾ ഓഫ് ലോയിൽ നിന്ന് ബിരുദം നേടിയ മൂന്ന് സ്ത്രീകളിൽ ഒരാളാണ്. [2]

എലിസബത്ത് 1915-ൽ വില്യം മൗൾട്ടൺ മാർസ്റ്റണിനെ വിവാഹം കഴിച്ചു. അവർ ആദ്യം 35-ആം വയസ്സിൽ പ്രസവിച്ചു. പിന്നീട് ജോലിയിൽ തിരിച്ചെത്തി. അവളുടെ ദീർഘവും ഉൽപ്പാദനക്ഷമവുമായ കരിയറിൽ, ആദ്യത്തെ പതിനാല് കോൺഗ്രസുകളുടെ രേഖകൾ അവർ സൂചികയിലാക്കി. നിരവധി അമേരിക്കൻ സർവ്വകലാശാലകളിൽ നിയമം, ധാർമ്മികത, മനഃശാസ്ത്രം എന്നിവയെക്കുറിച്ച് പ്രഭാഷണം നടത്തി. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെയും മക്കാൾസിന്റെയും എഡിറ്ററായി സേവനമനുഷ്ഠിച്ചു. അവർ തന്റെ ഭർത്താവിനും സി. ഡാലി കിങ്ങിനുമൊപ്പം ഇന്റഗ്രേറ്റീവ് സൈക്കോളജി എന്ന പാഠപുസ്തകം തയ്യാറാക്കി. 1933-ൽ അവർ മെട്രോപൊളിറ്റൻ ലൈഫ് ഇൻഷുറൻസിലെ ചീഫ് എക്‌സിക്യൂട്ടീവിന്റെ സഹായിയായി.

1920-കളുടെ അവസാനത്തിൽ, ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റിയിൽ പഠിപ്പിക്കുമ്പോൾ വില്യം കണ്ടുമുട്ടിയ ഒലിവ് ബൈർൺ എന്ന യുവതി വീട്ടിൽ ചേർന്നു. എലിസബത്ത് മാർസ്റ്റണിന് പീറ്റർ, ഒലിവ് ആൻ എന്നീ രണ്ട് കുട്ടികളുണ്ടായിരുന്നു, അതേസമയം ഒലിവ് ബൈർൺ വില്യമിന്റെ രണ്ട് മക്കളായ ബൈറിനെയും ഡോണിനെയും പ്രസവിച്ചു. മാർസ്റ്റൺസ് ഒലിവിന്റെ ആൺകുട്ടികളെ നിയമപരമായി ദത്തെടുത്തു, 1947-ൽ വില്യമിന്റെ മരണശേഷവും ഒലിവ് കുടുംബത്തിന്റെ ഭാഗമായി തുടർന്നു.[2]


മാർസ്റ്റൺ ജോലി ചെയ്യുമ്പോൾ ഒലിവ് കുട്ടികളോടൊപ്പം വീട്ടിൽ താമസിച്ചു. അറുപത്തിയഞ്ച് വയസ്സ് വരെ മെറ്റ് ലൈഫിൽ തുടർന്ന എലിസബത്ത് നാല് കുട്ടികളെയും കോളേജിലൂടെയും ബൈർനെ മെഡിക്കൽ സ്കൂളിലൂടെയും ഡോണിനെ ലോ സ്കൂളിലൂടെയും സ്പോൺസർ ചെയ്തു. 1990-ൽ ഒലിവിന്റെ മരണം വരെ അവളും ഒലിവും ഒരുമിച്ച് ജീവിച്ചു.[2][14][15] ഒലിവും മാർസ്റ്റണും "അന്നത്തെ ഫെമിനിസത്തെ ഉൾക്കൊള്ളുന്നു."

  1. New England Historical Society
  2. 2.0 2.1 2.2 2.3 2.4 2.5 2.6 2.7 Lamb, Marguerite. "Who Was Wonder Woman? Long-Ago LAW Alumna Elizabeth Marston Was the Muse Who Gave Us a Superheroine", Boston University Alumni Magazine, Fall 2001.
  3. Comm. to Review the Scientific Evidence on the Polygraph, Nat'l Research Council. The Polygraph and Lie Detection (2003).
  4. Marston, Christie (October 20, 2017). "What 'Professor Marston' Misses About Wonder Woman's Origins (Guest Column)". The Hollywood Reporter. Retrieved October 21, 2017.
  5. "Alumni Spotlight: Elizabeth Holloway Marston (LAW '18)"
  6. 6.0 6.1 Malcolm, Andrew H. "OUR TOWNS; She's Behind the Match For That Man of Steel". The New York Times, February 18, 1992.
  7. Moon, Michael (March 12, 2012). Darger's Resources. Duke University Press. ISBN 978-0822351566.
  8. Daniels, Les (2000). Wonder Woman: The complete History. Chronicle Books. ISBN 0-8118-2913-8.
  9. Lepore, Jill (2015). The Secret History of Wonder Woman. New York: Vintage Books. p. 13. ISBN 978-0-385-35405-9.
  10. "THE LAST AMAZON Wonder Woman returns", New Yorker, September 22, 2014.
  11. 11.0 11.1 Green, Hope. "Panel Recognizes Astral Advances of Women in Law", B.U. Bridge, vol 5, #31, April 19, 2002.
  12. 12.0 12.1 Malcolm, Andrew H. "OUR TOWNS; She's Behind the Match For That Man of Steel". The New York Times, February 18, 1992.
  13. "THE LAST AMAZON Wonder Woman returns", New Yorker, September 22, 2014.
  14. Marston, William Moulton. The Lie Detector Test (1938).
  15. The Polygraph and Lie Detection (2003): Chapter: Appendix E: Historical Notes on the Modern Polygraph, nap.edu; accessed March 27, 2018.

പുറംകണ്ണികൾ

തിരുത്തുക