എലീന അനായ

സ്പെയിനിലെ ചലച്ചിത്ര അഭിനേത്രി
(Elena Anaya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എലീന അനായ ഗുട്ടിറെസ് (ജനനം: 17 ജൂലൈ 1975) ഒരു സ്പാനിഷ് നടിയാണ്. സെക്‌സ് ആൻഡ് ലൂസിയ (2001)[1] എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സ്പെയിനിൽ പൊതു ജനശ്രദ്ധ നേടിയ അവർ, ഈ ചിത്രത്തിലെ വേഷത്തിന് മികച്ച സഹനടിക്കുള്ള ഗോയ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ദി സ്കിൻ ഐ ലിവ് ഇൻ (2011) എന്ന സിനിമയിലെ വേഷത്തിലൂടെ താര പദവിയിലേയ്ക്കുയർന്ന അവർക്ക് ഈ ചിത്രം മികച്ച നടിക്കുള്ള ഗോയ അവാർഡ് സമ്മാനിച്ചു.[2][3] വാൻ ഹെൽസിംഗ് (2004) എന്ന ചിത്രത്തിലെ ഡ്രാക്കുളയുടെ വധുക്കളിൽ ഒരാൾ, റൂം ഇൻ റോം എന്ന ചിത്രത്തിലെ സ്പാനിഷ് ടൂറിസ്റ്റ് (2010), വണ്ടർ വുമൺ (2017) എന്ന ചിത്രത്തിലെ ഡോക്‌ടർ പൊയ്‌സൺ എന്നീ വേഷങ്ങൾ അവതരിപ്പിച്ചതിൻറെ പേരിലും അവർ ശ്രദ്ധിക്കപ്പെട്ടു.

എലീന അനായ
അനായ 2018 ൽ.
ജനനം
എലീന അനായ ഗുട്ടിറെസ്

(1975-07-17) 17 ജൂലൈ 1975  (48 വയസ്സ്)
പലെൻസിയ, സ്പെയിൻ
തൊഴിൽനടി
സജീവ കാലം1995–ഇതുവരെ
പങ്കാളി(കൾ)Tina Afugu Cordero
കുട്ടികൾ1

അവലംബം തിരുത്തുക

  1. Pazos, Pablo (28 January 2015). "Elena Anaya, engañosa fragilidad". La Verdad. Grupo Vocento.
  2. Lewis, Tim (14 August 2011). "Elena Anaya: Almodóvar's new leading lady". London: guardian.co.uk. Retrieved 15 August 2011.
  3. "Lista de ganadores de los premios Goya 2012". ABC.es. 20 February 2012. Retrieved 20 February 2012.
"https://ml.wikipedia.org/w/index.php?title=എലീന_അനായ&oldid=3939366" എന്ന താളിൽനിന്ന് ശേഖരിച്ചത്