ഇലക്ട്രോണിക്സ് സർക്യൂട്ട് സിംബലുകൾ
(Electronic symbol എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ഇലക്ട്രോണിക്ക് സർക്ക്യൂട്ടിന്റെ സ്കീമാറ്റിക്ക് ചിത്രത്തിൽ വിവിധ ഇലക്ട്രിക്കൽ ഇലക്ട്രോണിക്ക് ഉപകരണങ്ങളെ (വയറുകൾ, ബാറ്ററികൾ, പ്രതിരോധകങ്ങൾ, ട്രാൻസിസ്റ്ററുകൾ മുതലായവ) പ്രതിനിധാനം ചെയ്യാൻ ഉപയോഗിക്കുന്ന ചിഹ്നങ്ങളെയാണ് ഇലക്ട്രോണിക് സർക്യൂട്ട് സിംബലുകൾ എന്നു പറയുന്നത്. ഇലക്ട്രോണിക് സർക്യൂട്ടുകളിൽ ഉപകരണങ്ങൾ അഥവാ ഘടകങ്ങൾ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ചിഹ്നങ്ങളായാണു് ഉൾപ്പെടുത്തുക. തയ്യാറാക്കാനുള്ള എളുപ്പവും മനസ്സിലാക്കാനുള്ള എളുപ്പവും കണക്കിലെടുത്താണിത്. ഈ രംഗത്ത് ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്തവർക്ക് ഈ ചിഹ്നങ്ങൾ അഥവാ സിംബലുകൾ അത്ര പെട്ടെന്നു് മനസ്സിലായിക്കൊള്ളണമെന്നില്ല.