ചോക്ക് (വൈദ്യുതി)
ഒരു ഇലക്ട്രിക് സർക്യൂട്ടിലെ വൈദ്യുതപ്രവാഹത്തെ പരിധീകരിക്കുന്നതിനുള്ള ഉപകരണമാണ് ബല്ലാസ്റ്റ് (അഥവാ ചോക്ക്). സാധാരണയായി കണ്ടുവരുന്നതും ധാരാളമായി ഉപയോഗിക്കുന്നതുമായ ഒരു ഉദാഹരണമാണ് ഫ്ലൂറസൻറ് വിളക്കുകളിൽ ഉപയോഗിക്കുന്ന ഇൻഡക്ടീവ് ചോക്കുകൾ.
ചോക്കുകൾ അവയുടെ നിർമ്മിതിയിലും സങ്കീർണ്ണതയിലും വ്യത്യസ്തമായവ ലഭ്യമാണ്. അവ പ്രതിരോധകങ്ങളുടേയോ കപ്പാസിറ്റർ നിരയോ അഥവാ രണ്ടും കൂടിയുള്ള ഒരു നിരയോ, അല്ലെങ്കിൽ ഫ്ലൂറസൻറ് വിളക്കുകളിലും കൂടിയ തീവ്രതയുള്ള വിളക്കുകളിലും ഉപയോഗിക്കുന്ന തരം സങ്കീർണ്ണമായതോ ആകാം.
വൈദ്യുത പ്രവാഹ നിയന്ത്രണം
തിരുത്തുകചോക്ക് ഒരു ഇലക്ട്രിക്കൽ ലോഡിലൂടെയുള്ള വൈദ്യുതപ്രവാഹം നിയന്ത്രിക്കുന്നു. കൃത്യമായ വോൾട്ടേജ് നൽകപ്പെട്ടിരിക്കുന്ന ലോഡ് ഒരു നെഗറ്റീവ് റസിസ്റ്റൻസ് ഉള്ളതാണെങ്കിൽ അവയിൽക്കൂടി വൈദ്യുതി കടന്നുപോകുമ്പോൾ അനിയന്ത്രിതമായി പ്രവഹിക്കാനും സ്വയം നശിപ്പിക്കപ്പെടുന്നതിലേക്കോ വൈദ്യുതിസ്രോതസ്സ് നിലക്കുന്നതിലേക്കോ എത്തിച്ചേരാൻ സാദ്ധ്യതയുണ്ട്. ഇത്തരം അവസരങ്ങളിൽ ഒരു ചോക്ക് സാധാരണയായി ഉപയോഗിക്കുന്നു.