വൈദ്യുതിയുടെ അളവുപകരണങ്ങൾ

(Electrical and electronic measuring equipment എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഒരു പരിപഥത്തിലെ വൈദ്യുതിയുടെ സവിശേഷതകൾ വിലയിരുത്തുന്നതിനാണ് വൈദ്യുതിയുടെ അളവുപകരണങ്ങൾ ഉപയോഗിക്കുന്നത്. ഇത് വിലയിരുത്തുന്നത് വൈദ്യുതപ്രവാഹത്തിന്റെ സ്വഭാവം നിശ്ചയിക്കുന്ന പരിമാണങ്ങളായ പ്രവാഹതീവ്രത (കറണ്ട്), (വോൾട്ടത (വോൾട്ടേജ്), ശക്തി (പവർ), ഊർജ്ജം(എനർജി) തുടങ്ങിയവയെ ആശ്രയിച്ചാണ്. ഇവയെ അളക്കാനുപയോഗിക്കുന്ന അളവുപകരണങ്ങളാണ് വൈദ്യുതിയുടെ അളവുപകരണങ്ങൾ.

ഇവയെ പ്രാഥമികമെന്നും ദ്വിതീയം എന്നും രണ്ടായി തരം തിരിക്കാവുന്നതാണ്.

പ്രാഥമിക അളവുപകരണങ്ങൾ

തിരുത്തുക

അളവുപകരണങ്ങളിൽ പ്രധാനമായും ഒരു സൂചകവും, ചലനവ്യൂഹവുമാണുണ്ടാകുക. ഇത്തരത്തിൽ സൂചകത്തിന്റെ ചലനത്തെ ആസ്പദമാക്കി അളവെടുക്കുന്ന വൈദ്യുതിയുടെ അളവുപകരണങ്ങളെയാണ് പ്രാഥമിക അളവുപകരണങ്ങൾ എന്നു പറയുന്നത്.

ദ്വിതീയ അളവുപകരണങ്ങൾ

തിരുത്തുക

അളവുകളുടെ മൂല്യങ്ങൾക്കനുസരിച്ച് പ്രത്യേകം തയ്യാർ ചെയ്ത ഒരു സ്കെയിലോട് കൂടിയ അളവുപകരണങ്ങളാണ് ദ്വിതീയ അളവുപകരണങ്ങൾ സെക്കന്റെറി ഉപകരണങ്ങൾ സൂചകമാപിനികൾ, രേഖാംശമാപിനികൾ, സമാകലനമാപിനികൾ എന്നിങ്ങനെ മൂന്ന് തരത്തിലുണ്ട്.