ഐഗെൻഗ്രൌ

(Eigengrau എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രകാശത്തിന്റെ അഭാവത്തിൽ പലരും കാണുന്ന ഏകീകൃത ഇരുണ്ട ചാരനിറത്തിലുള്ള പശ്ചാത്തല നിറമാണ് ഡച്ച്, ജർമ്മൻ ഭാഷകളിൽ "ഇൻട്രിൻസിക് ലൈറ്റ്" "ഡാർക്ക് ലൈറ്റ്" അല്ലെങ്കിൽ ബ്രെയിൻ ഗ്രേ എന്നും അറിയപ്പെടുന്ന ഐഗെൻഗ്രൌ ("ഇൻട്രിൻസിക് ഗ്രേ" എന്നതിനുള്ള ജർമ്മൻ പദം). ഇതേ പ്രതിഭാസത്തിനുള്ള മറ്റൊരു പദമായ, പത്തൊൻപതാം നൂറ്റാണ്ടിൽ നിന്നുള്ള ഐഗെൻലിച്ച് എന്ന പദം സമീപകാല ശാസ്ത്ര പ്രസിദ്ധീകരണങ്ങളിൽ അപൂർവ്വമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ.[1] ഈ പ്രതിഭാസത്തിന്റെ പൊതുവായ ശാസ്ത്രീയ പദങ്ങളിൽ "വിഷ്വൽ നോയ്സ്" അല്ലെങ്കിൽ "ബാക്ഗ്രൌണ്ട് അഡാപ്റ്റേഷൻ" എന്നിവ ഉൾപ്പെടുന്നു. ഈ പ്രതിഭാസത്തിൽ കാണുന്ന ചെറിയ കറുപ്പും വെളുപ്പും കുത്തുകൾ മൂലമാണ് ഈ പദങ്ങൾ ഉരുത്തിരിഞ്ഞു വന്നത്.[2]

വിവിധ ടാർഗെറ്റ് വ്യാസങ്ങൾക്കുള്ള ത്രെഷോൾഡ് ഇൻക്രിമെന്റും പശ്ചാത്തല പ്രകാശവും. കുറഞ്ഞ പ്രകാശത്തിലെ പരന്ന ഭാഗം ഐഗെൻഗ്രുവിനെ സൂചിപ്പിക്കുന്നു.
ഇരുട്ടിൽ കാണപ്പെടുന്ന നോയിസിന്റെ ഒരു ഉദാഹരണം
ഇരുട്ടിൽ കാണപ്പെടുന്ന നോയിസിന്റെ മറ്റൊരു ഉദാഹരണം

സാധാരണ പ്രകാശ സാഹചര്യങ്ങളിൽ കാണുന്ന ഒരു കറുത്ത വസ്തുവിന്റെ അത്രയ്ക്ക് കറുത്തതല്ല ഐഗെൻഗ്രൌ.[3] നക്ഷത്രങ്ങൾ മൂലമുള്ള കോൺട്രാസ്റ്റ് വൈരുദ്ധ്യം കാരണം രാത്രി ആകാശം ഐഗെൻഗ്രൌവിനേക്കാൾ ഇരുണ്ടതായി കാണപ്പെടുന്നു.

ബ്ലാക്ക്വെൽ ശേഖരിച്ചു, ക്രുമി പ്ലോട്ട് ചെയ്ത കോൺട്രാസ്റ്റ് ത്രെഷോൾഡ് ഡാറ്റ, ഏകദേശം 10−5 cd m−2 യ്ക്കു താഴെയുള്ള അഡാപ്റ്റേഷൻ ലൂമിനൻസുകളിൽ ഐഗെൻഗ്രൌ സംഭവിക്കുന്നതായി കാണിക്കുന്നു.[4][5]

കണ്ണിന്റെ റെറ്റിനയിൽ റോഡ് കോശങ്ങൾ കോൺ കോശങ്ങൾ എന്നിങ്ങനെ രണ്ട് തരം ഫോട്ടോറിസെപ്റ്റർ കോശങ്ങളുണ്ട്. പ്രകാശത്തിന്റെ വ്യത്യസ്ത തരംഗദൈർഘ്യങ്ങളോട് പ്രതികരിക്കാൻ കഴിയുന്ന കോണുകൾ പകൽ വെളിച്ചത്തിലെ കാഴ്ചയ്ക്കും വർണ്ണ കാഴ്ചയ്ക്കും സഹായിക്കുന്നു.[6] അതേസമയം റോഡ് കോശങ്ങൾക്ക് നിറങ്ങളെ വേർതിരിച്ചറിയാൻ കഴിയില്ല, പക്ഷേ പ്രകാശത്തോട് അങ്ങേയറ്റം സെൻസിറ്റീവ് ആണ്, അവ ഒരൊറ്റ ഫോട്ടോൺ കൊണ്ട് പോലും പ്രവർത്തനക്ഷമമാകാം.[7][8] ആയതിനാൽ അവയാണ് രാത്രി കാഴ്ചയിൽ പ്രധാന പങ്ക് വഹിക്കുന്നത്. കശേരുകികളുടെ റെറ്റിനയിലെ റോഡ് ഫോട്ടോറിസെപ്റ്ററുകൾ, ഇരുട്ടിൽ, ഒറ്റ ഫോട്ടോണുകളോടുള്ള പ്രതികരണങ്ങൾക്ക് സമാനമായ സ്വയമേവയുള്ള ഡിസ്‌ക്രീറ്റ് കറൻ്റ് തരംഗങ്ങൾ ഉണ്ടാക്കുന്നതായി ഒരു പഠനത്തിൽ കണ്ടെത്തിയരുന്നു.[9] അതിനാൽ, നമ്മൾ കണ്ണുകൾ അടയ്ക്കുമ്പോഴും കണ്ണിലെ ഫോട്ടോറിസെപ്റ്ററുകൾ പൂർണ്ണമായും പ്രവർത്തന രഹിതം ആകില്ലെന്നും, സജീവമായി തുടരുന്ന ഇത് തലച്ചോറിലേക്ക് സിഗ്നലുകൾ അയയ്‌ക്കുകയും, ഇത് പ്രകാശത്തിൻ്റെ നേരിയ തിളക്കമായി കാണുകയും ചെയ്യുന്നതായി പറയുന്നു.[9]

ഇന്റെൻസിറ്റി-സെൻസിറ്റിവിറ്റി കർവിന്റെ ആകൃതിയുടെ കാരണം റെറ്റിനയാണെന്ന് 1860 ൽ തന്നെ ഗവേഷകർ കണ്ടെത്തിയിരുന്നു.[10][11] കേൻ ടോഡുകളുടെ (റൈനെല്ല മാരിന) റെറ്റിനയിലെ റോഡ് കോശങ്ങളെക്കുറിച്ചുള്ള പിന്നീടുള്ള പരീക്ഷണങ്ങൾ ഇത് താപനിലയെ ആശ്രയിച്ചിരിക്കുന്നുവെന്ന് കാണിച്ചു, ഇത് റോഡോപ്സിന്റെ തെർമൽ ഐസോമെറൈസേഷൻ മൂലമാണ് അവ ഉണ്ടാകുന്നതെന്ന് സൂചിപ്പിക്കുന്നു.[12][13] എന്നിരുന്നാലും, ഇവയുടെ കാരണങ്ങളിൽ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ സ്പൊണ്ടേനിയസ് റിലീസ് പോലെയുള്ള പ്രക്രിയകളും പൂർണ്ണമായും തള്ളിക്കളയാനാവില്ല.[14]

ഇതും കാണുക

തിരുത്തുക
  • ക്ലോസ്ഡ് ഐ ഹാലൂസിനേഷൻ
  1. Ladd, Trumbull (1894). "Direct control of the retinal field". Psychological Review. 1 (4): 351–55. doi:10.1037/h0068980.
  2. Hansen RM, Fulton AB (January 2000). "Background adaptation in children with a history of mild retinopathy of prematurity". Invest. Ophthalmol. Vis. Sci. 41 (1): 320–24. PMID 10634637.
  3. Wallach, Hans (1948). "Brightness Constancy and the Nature of Achromatic Colors". Journal of Experimental Psychology. 38 (3): 310–24. doi:10.1037/h0053804. PMID 18865234.
  4. BLACKWELL HR (1946). "H. Richard Blackwell, Contrast Thresholds of the Human Eye. Journal of the Optical Society of America Vol. 36, Issue 11, pp. 624-643 (1946)". Journal of the Optical Society of America. 36 (11): 624–643. doi:10.1364/JOSA.36.000624. PMID 20274431.
  5. Crumey, Andrew (2014). "Human contrast threshold and astronomical visibility". Monthly Notices of the Royal Astronomical Society. 442 (3): 2600–2619. arXiv:1405.4209. doi:10.1093/mnras/stu992.{{cite journal}}: CS1 maint: unflagged free DOI (link)
  6. Hurvich, Leo (1981). Color Vision. Sinauer.
  7. Hecht, S.; Shlar, S.; Pirenne, M.H. (1942). "Energy, Quanta, and Vision". Journal of General Physiology. 25 (6): 819–840. doi:10.1085/jgp.25.6.819. PMC 2142545. PMID 19873316.
  8. Baylor, D.A.; Lamb, T.D.; Yau, K.W. (1979). "Responses of retinal rods to single photons". The Journal of Physiology. 288: 613–634. doi:10.1113/jphysiol.1979.sp012716 (inactive 2020-01-22). PMC 1281447. PMID 112243.{{cite journal}}: CS1 maint: DOI inactive as of ജനുവരി 2020 (link)
  9. 9.0 9.1 "Eigengrau: The Shade You See When You Shut Your Eyes Isn't Perfect Black". IFLScience (in ഇംഗ്ലീഷ്). 8 മാർച്ച് 2023.
  10. Barlow, H.B. (1972). "Dark and Light Adaptation: Psychophysics.". Visual Psychophysics. New York: Springer-Verlag. ISBN 978-0-387-05146-8.
  11. Barlow, H.B. (1977). "Retinal and Central Factors in Human Vision Limited by Noise". Vertebrate Photoreception. New York: Academic Press. ISBN 978-0-12-078950-4.
  12. Baylor, D.A.; Matthews, G; Yau, K.-W. (1980). "Two components of electrical dark noise in toad retinal rod outer segments". Journal of Physiology. 309: 591–621. doi:10.1113/jphysiol.1980.sp013529. PMC 1274605. PMID 6788941.
  13. Baylor, Denis A. (1 January 1987). "Photoreceptor Signals and Vision". Investigative Ophthalmology & Visual Science. 28 (1): 34–49. PMID 3026986.
  14. Shapley, Robert; Enroth-Cugell, Christina (1984). "Visual Adaptation and Retinal Gain Controls". Progress in Retinal Research. 3: 263–346. doi:10.1016/0278-4327(84)90011-7.
"https://ml.wikipedia.org/w/index.php?title=ഐഗെൻഗ്രൌ&oldid=4144217" എന്ന താളിൽനിന്ന് ശേഖരിച്ചത്