എഡ്‌മണ്ട് കെന്നഡി ദേശീയോദ്യാനം

(Edmund Kennedy National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എഡ്‌മണ്ട് കെന്നഡി ദേശീയോദ്യാനം ആസ്ട്രേലിയയിലെ ക്വീൻസ്‌ലാന്റിലാണ് സ്ഥിതിചെയ്യുന്നത്. ബ്രിസ്‌ബേനിൽ നിന്നും 1269 കിലോമീറ്റർ ദൂരെ ഉത്തരപശ്ചിമഭാഗത്താണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. ലോകപൈതൃകപ്രദേശമായ ഉഷ്ണമേഖലാതണ്ണീർത്തടത്തിന്റെ ഭാഗമാണിത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലെ ഒരു പര്യവേഷകനായ എഡ്‌മണ്ട് കെന്നഡിയുടെ സ്മരണാർത്ഥമാണ് ഈ ദേശീയോദ്യാനത്തിനു അദ്ദേഹത്തിന്റെ പേർ നൽകിയത്.

Edmund Kennedy National Park
Queensland
Edmund Kennedy National Park is located in Queensland
Edmund Kennedy National Park
Edmund Kennedy National Park
Nearest town or cityTully
നിർദ്ദേശാങ്കം18°02′41″S 146°01′41″E / 18.04472°S 146.02806°E / -18.04472; 146.02806
സ്ഥാപിതം1977
വിസ്തീർണ്ണം9,000 km2 (3,474.9 sq mi)
Managing authoritiesQueensland Parks and Wildlife Service
WebsiteEdmund Kennedy National Park
See alsoProtected areas of Queensland

ടുലി നദിയുടെ അഴിമുഖത്തിനും റോക്കിങ്‌ഹാം ഉൾക്കടലിനടുത്തുള്ള മിയുങ്ക ക്രീക്കിനുമിടയിലുള്ള തീരപ്രദേശത്തിന്റെ ഭാഗമാണീ ദേശീയോദ്യാനം.[1]ഗ്രേറ്റ് ബാരിയർ റീഫ് സമുദ്ര പാർക്കിന്റെ ഭാഗമായ തന്നീർത്തടം ഈ ദേശീയോദ്യാനത്തിനടുത്താണ്.

റോഡ് വഴി ഈ ദേശീയോദ്യാനത്തിലെത്താം ബ്രൂസ് ഹൈ വേയിലെ ക്വീൻസ് ലാന്റിലെ കാർഡ്‌വെൽ 4 കിലോമീറ്റർ അകലെയാണ്.[1]

ഇതും കാണൂ

തിരുത്തുക
  1. 1.0 1.1 Shilton, Peter (2005). Natural Areas of Queensland. Mount Gravatt, Queensland: Goldpress. pp. 60–63. ISBN 0-9758275-0-2.