പാരിസ്ഥിതിക പാദമുദ്ര

(Ecological footprint എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉപഭോഗത്തെയും അതിന്റെ പാരിസ്ഥിതിക ആഘാതത്തെയും അളക്കുന്ന ഒരു അളവുകോലാണ് പാരിസ്ഥിതിക പാദമുദ്ര (ecological footprint). മനുഷ്യന്റെ ആവശ്യങ്ങൾ നിവർത്തിക്കാനാവശ്യമായ പ്രകൃതി വിഭവങ്ങളുടെ അളവും , പുനരുപയോഗത്താലും അല്ലാതെയും ലഭ്യമായ പ്രകൃതിവിഭവങ്ങളുടെ അളവും തമ്മിലുള്ള വ്യത്യാസമാണ് ഇതിൽ അളക്കുന്നത്. വ്യക്തികൾ തൊട്ട് നഗരങ്ങളും രാജ്യങ്ങളും വരെ ഭൂമിക്കു ചില ആഘാതങ്ങൾ ഏൽപ്പിക്കുന്നുണ്ട്. അതിന്റെ പാരിസ്ഥിതിക പ്രത്യാഘാതം എന്നു പറയുന്നത്, സ്വയം നിലനിർത്താൻ നാം കൈവശപ്പെടുത്തുന്ന പ്രകൃതിയുടെ വിലയാണ്. ലഭ്യമായ സങ്കേതികവിദ്യകൾ ഉപയോഗിച്ച് വിഭവവിതരണം നിരന്തരമായി സാധ്യമാക്കാനും മാലിന്യങ്ങളെ വലിച്ചെടുക്കാനും ആവശ്യമായ ജീവപരമായി ഉത്പാദനക്ഷമതയാർന്ന പ്രദേശത്തിനു നൽകുന്ന അളക്കാവുന്ന മൂല്യത്തെയാണ് 'പാരിസ്ഥിതിക പാദമുദ്ര'യെന്നു പറയുന്നത്.[1]

  1. ജനസംഖ്യ,ഉപഭോഗം,പരിസ്ഥിതി - കല്ല്യാണി കന്ദുല
"https://ml.wikipedia.org/w/index.php?title=പാരിസ്ഥിതിക_പാദമുദ്ര&oldid=4023441" എന്ന താളിൽനിന്ന് ശേഖരിച്ചത്