ഇ ഒ എസ്-01

(EOS-01 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്‌റോ) നിർമ്മിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ഇ ഒ എസ്-01. കൃഷി, വനം, ദുരന്തനിവാരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ സഹായിക്കുന്നതിന് ഇതിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമാക്കും.[1] ഏകദേശം 125 കോടി രൂപയാണ് ഈ ദൗത്യത്തിനു ചെലവു വന്നത്.[2]

വിക്ഷേപണം

തിരുത്തുക

9 വിദേശ ഉപഗ്രഹങ്ങൾക്കൊപ്പം 2020 നവംബർ 7 ന് പി‌എസ്‌എൽ‌വി- ഡി‌എൽ സി 49 റോക്കറ്റിൽ EOS-1 വിക്ഷേപിച്ചു. 2020 ന്റെ ആദ്യ പകുതിയിൽ വിക്ഷേപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും കോവിഡ് -19ന്റെ വ്യാപനം ഇസ്‌റോയുടെ പ്രവർത്തനങ്ങളെ ബാധിച്ചതു കാരണം വിക്ഷേപണം വൈകുകയാണുണ്ടായത്.

  1. {{cite news}}: Empty citation (help)
  2. "Department of Space, Annual Report 2019-20" (PDF). isro.gov.in. 14 February 2020. Archived from the original (PDF) on 14 February 2020. Retrieved 6 November 2020.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇ_ഒ_എസ്-01&oldid=3801555" എന്ന താളിൽനിന്ന് ശേഖരിച്ചത്