ദ്വിജ
(Dvija എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദ്വിജ (സംസ്കൃതം: द्विज) എന്നാൽ പുരാതന ഇന്ത്യൻ സംസ്കൃതത്തിൽ "രണ്ടുതവണ ജനിച്ചവർ" എന്നാണ് അർത്ഥമാക്കുന്നത്. ഒരു വ്യക്തി ആദ്യം ശാരീരികമായി ജനിക്കുന്നുവെന്നും പിന്നീട് രണ്ടാമത് ആത്മീയമായി ജനിക്കുന്നുവെന്ന വിശ്വാസത്തിലാണ് ഈ ആശയം അവതരിപ്പിക്കപ്പെടുന്നത്. സാധാരണയായി ഒരു വ്യക്തി വേദപഠനത്തിനുള്ള ഒരു സ്കൂളിൽ വേദപഠനത്തിന് വിധേയമാകുമ്പോൾ, രണ്ടാമത്തെ ജനനം ആരംഭിക്കുന്നു.[1][2] പരമ്പരാഗത ഹിന്ദു സാമൂഹിക വ്യവസ്ഥയിലെ അല്ലെങ്കിൽ സാമൂഹിക ക്ലാസുകളിലെ മൂന്ന് വർണങ്ങളിലെ അംഗങ്ങളെയും അതായത് ബ്രാഹ്മണർ (പുരോഹിതന്മാരും അദ്ധ്യാപകരും), ക്ഷത്രിയന്മാർ (യോദ്ധാക്കൾ), വൈശ്യന്മാർ (വ്യാപാരികൾ) എന്നിവർക്കും ഈ പദം സൂചിപ്പിക്കുന്നു. ബ്രാഹ്മണ സംസ്കാരത്തിന്റെ ഒരു വ്യക്തിയുടെ ഉപനയനാരംഭത്തിനെയും രണ്ടാമത്തെ അല്ലെങ്കിൽ ആത്മീയ ജനനമായി കണക്കാക്കപ്പെടുന്നു.[1][3]
ഇതും കാണുക
തിരുത്തുകNotes
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 Dvija, Encyclopedia Britannica (2014)
- ↑ Bose, M. L. (1998). Social and cultural history of ancient india. [Place of publication not identified]: South Asia Books. ISBN 8170225981. OCLC 948023191.
- ↑ Manilal Bose (1998). Social and Cultural History of Ancient India. Concept. pp. 55–56. ISBN 978-81-7022-598-0.