ഡയമിഡ് ദ്വീപുകൾ

(Diomede Islands എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബറിംഗ് കടലിടുക്കിനു നടുവിലായി അലാസ്കയ്ക്കും സൈബീരിയയ്ക്കും ഏതാണ്ട് മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന രണ്ടു ദ്വീപുകളാണ് ഡയമിഡ് (Diomede) ദ്വീപുകൾ. രണ്ടുദ്വീപുകളാണ് ഇതിലുള്ളത്. ഇതിൽ ബിഗ് ഡയമിഡ്, റഷ്യൻ ഭരണത്തിലും ലിറ്റൽ ഡയമിഡ്, അമേരിക്കൻ ഐക്യനാടുകളുടെ ഭരണത്തിലുമാണ്. ശൈത്യകാലത്ത് രണ്ടു ദ്വീപുകളുടെയും മദ്ധ്യത്തിലുള്ള ഭാഗം മഞ്ഞുറഞ്ഞ് ഒരു പാലം പോലെയായിത്തീരുന്നു. ഇരു ദ്വീപുകളിലേയ്ക്കും ഇക്കാലത്ത് പോക്കുവരവ് സുസാദ്ധ്യമാണ്. എന്നാൽ ഇതു നിയമവിധേയമല്ലാത്തതിനാൽ രണ്ടു ദ്വീപുകൾക്കുമിടയ്ക്കുള്ള സഞ്ചാരം സമ്പൂർണ്ണമായി നിരോധിക്കപ്പെട്ടിരിക്കുന്നു.

ഡയമിഡ് ദ്വീപുകൾ
Diomede Islands: Little Diomede (left) and Big Diomede (right). Picture taken looking southwards
ഡയമിഡ് ദ്വീപുകളെ മധ്യഭാഗത്ത് കാണിക്കുന്ന ബെറിംഗ് കടലിടുക്കിന്റെ ഉപഗ്രഹ ഫോട്ടോ.
Geography
Locationബറിംഗ് കടലിടുക്ക്
Coordinates65°47′N 169°01′W / 65.783°N 169.017°W / 65.783; -169.017
Total islands2
Administration
റഷ്യ / അമേരിക്കൻ ഐക്യനാടുകൾ
Demographics
Population0 (Big Diomede)
135 (Little Diomede) (2011)
Additional information
Time zones

ചരിത്രം

തിരുത്തുക

1648 ൽ റഷ്യൻ പര്യവേക്ഷകനായ സെമിയോൺ ഡെഷ്നെവ് ആയിരുന്നു ബെറിംഗ് കടലിടുക്കിലെത്തിയ ആദ്യ യൂറോപ്യൻ വംശജൻ. എല്ലുകൊണ്ടുണ്ടാക്കിയ അധരത്തിലണിയുന്ന ആഭരണങ്ങൾ ധരിച്ച തദ്ദേശവാസികളുടെ അധിവാസത്തിലുള്ള രണ്ട് ദ്വീപുകളെക്കുറിച്ച് അദ്ദേഹം റിപ്പോർട്ട് ചെയ്തുവെങ്കിലും ഇവ ഡയമിഡ് ദ്വീപുകളാണെന്ന് ഉറപ്പില്ലായിരുന്നു. റഷ്യൻ ഓർത്തഡോക്സ് പള്ളിയുടെ രക്തസാക്ഷിയായ സെന്റ് ഡയമിഡിന്റെ ഓർമ്മ ദിവസമായ 1728 ഓഗസ്റ്റ് 16 ന് റഷ്യൻ പര്യവേഷണത്തിന് നേതൃത്വം നൽകുന്നതിനിടെ ഡാനിഷ് നാവിക സഞ്ചാരിയായ വിറ്റസ് ബെറിംഗ് ഡയോമെഡ് ദ്വീപുകളെ വീണ്ടും കണ്ടെത്തി. 1732-ൽ റഷ്യൻ ജിയോഡെസിസ്റ്റ് മിഖായേൽ ഗ്വോസ്ദേവ് രണ്ട് ദ്വീപുകളുടേയും അക്ഷാംശരേഖാംശങ്ങൾ നിർണ്ണയിച്ചു.[1]

അമേരിക്കൻ‌ ഐക്യനാടുകളുടെ അലാസ്ക വാങ്ങൽ കരാറിന് അന്തിമരൂപം നൽകിയ 1867 ലെ അമേരിക്കയും റഷ്യയും തമ്മിലുള്ള ഉടമ്പടിയിലെ ലിഖിത പ്രകാരം ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി നിർണ്ണയിക്കാൻ ഈ ദ്വീപുകൾ ഉപയോഗിക്കുന്നു.

ശീതയുദ്ധകാലത്ത്, ആ വിടവ് അമേരിക്കൻ ഐക്യനാടുകളും സോവിയറ്റ് യൂണിയനും തമ്മിലുള്ള ഒരു അതിർത്തിയായി മാറുകയും "ഐസ് കർട്ടൻ" എന്നറിയപ്പെടുകയും ചെയ്തു. എന്നിരുന്നാലും, 1987-ൽ ലിൻ കോക്സ് ഒരു ദ്വീപിൽ നിന്ന് മറ്റൊന്നിലേക്ക് നീന്തുകയും മിഖായേൽ ഗോർബച്ചേവും റൊണാൾഡ് റീഗനും ഈ നേട്ടത്തെ അഭിനന്ദിക്കുകയും ചെയ്തു.[2]

  1. "Map of the New Discoveries in the Eastern Ocean". World Digital Library. Retrieved 10 February 2013.
  2. Smith, Martin. January 31, 1988. "The transcendent power of the solo athlete." Orange County Register, p. J1.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഡയമിഡ്_ദ്വീപുകൾ&oldid=3936758" എന്ന താളിൽനിന്ന് ശേഖരിച്ചത്