ദിണ്ടിഗൽ

(Dindigul‍ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


തിണ്ടുക്കൽ

തിണ്ടുക്കൽ
10°21′N 77°57′E / 10.35°N 77.95°E / 10.35; 77.95
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം തമിഴ്‌നാട്
ജില്ല ദിണ്ടിഗൽ
ഭരണസ്ഥാപനങ്ങൾ മുനിസിപ്പാലിറ്റി
ചെയർമാൻ
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 196,619 (2004)
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
624 xxx
+91 451
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ദിണ്ടിഗൽ കോട്ട, ശിരുമല

തിണ്ടുക്കൽ അഥവാ ദിണ്ടുക്കൽ (തമിഴിൽ திண்டுக்கல்) തമിഴ്‌നാട്ടിലേ ഒരു പ്രധാന പട്ടണവും ദിണ്ടിഗൽ ജില്ലയുടെ ആസ്ഥാനവുമാണ്. ഈ പട്ടണം പൂട്ടു നിർമ്മാണത്തിനും, തോൽ വ്യവസായങ്ങൾക്കും പ്രസിദ്ധമാണ്.

പേരിനു പിന്നിൽ

തിരുത്തുക
 
ദിണ്ടിഗൽ കോട്ടയും കിടങ്ങും.

“തിണ്ടുക്കൽ”(திண்டுக்கல்=തലയിണ കല്ല്) എന്ന വാക്കിന് ബ്രിട്ടീഷുകാർ നൽകിയ വകഭേദമാണ് ദിണ്ടിഗൽ. തദ്ദേശീയർ തിണ്ടുക്കൽ എന്ന് തന്നെയാണ്‌ വിളിക്കുന്നത്. പട്ടണത്തിനു തെക്കു കിഴക്കായി ഒരു വലിയ തലയിണയുടെ രൂപത്തിൽ സ്ഥിതി ചെയ്യുന്നതു കൊണ്ടാണ്‌ പേരു്‌ ലഭിക്കാൻ കാരണം. ഈ പാറയുടെ മുകളിൽ മറാഠി നായ്കർ രാജാക്കന്മാർ നിർമ്മിച്ച കോട്ടയുമുണ്ട്.

ചരിത്രം

തിരുത്തുക

ദിണ്ടിഗലിന്റെ ചരിത്രം ദിണ്ടിഗൽ കോട്ടയുമായി ബന്ധപെട്ടുള്ളതാണ്. ദിണ്ടിഗലിലേ പാറമുകളിൽ നിന്ന് ചുറ്റുമുള്ള സമതലമായുള്ള പ്രദേശത്തുകൂടെയുള്ള സൈന്യങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ പറ്റിയ ഇടമായിരുന്നു . തന്ത്രപൂർവമായ ഈ സ്ഥലം വടക്കു നിന്ന് മധുരയിലേക്കുള്ള ശത്രു നീക്കങ്ങളെ നിരീക്ഷിക്കാൻ സഹായിച്ചിരുന്നു. 17ഉം 18ഉം നൂറ്റാ‍ണ്ടുകളിൽ മറാഠാ നായികർ,1755ൽ ഹൈദരാലി എന്നിവരുടെ സൈനിക മുന്നേറ്റങ്ങൾക്ക് ഈ കോട്ട സാക്ഷ്യം വഹിച്ചു. 1767ലും 1783ലും ബ്രിട്ടീഷുകാർ ഈ കോട്ട പിടിച്ചടക്കിയെങ്കിലും ഹൈദരാ‍ലിയുമായ് ഉടംബടിയിലേർപെടുകയും ഹൈദരാലിക്ക് കോട്ട കൈമാറുകയും ചേയ്തു.1791ൽ ടിപ്പുവിന്റെ മരണശേഷം കോട്ടപിടിച്ചടക്കിയ ബ്രിട്ടീഷുകാർ ഈ കോ‍ട്ട സ്വന്തമാക്കി. ഹൈദരാലിയുടേയും പിന്നീട് ബ്രിട്ടീഷുകാരുടേയും അധീനതയിലായിരുന്ന ദിണ്ടിഗലിന്റെ ജനസംഖ്യയിൽ നല്ലൊരു ശതമാനം മുസ്ലീങ്ങളും ക്രിസ്ത്യാനികളും അടങ്ങുന്നു.

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ദിണ്ടിഗൽ&oldid=3966633" എന്ന താളിൽനിന്ന് ശേഖരിച്ചത്