ധ്രുവ് റാഠി
ഒരു ഇന്ത്യൻ യൂട്യൂബർ, വ്ലോഗർ, സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തനാണ് ധ്രുവ് റാഠി. സാമൂഹിക, രാഷ്ട്രീയ, പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ചുള്ള യൂട്യൂബ് വീഡിയോകളിലൂടെ അദ്ദേഹം അറിയപ്പെടുന്നു. 2023 ഏപ്രിൽ വരെ, എല്ലാ ചാനലുകളിലുമായി അദ്ദേഹത്തിന് 14.6 ദശലക്ഷം സബ്സ്ക്രൈബർമാരും മൊത്തം 2.7 ബില്യൺ വീഡിയോ കാഴ്ചകളും ഉണ്ട്.
ധ്രുവ് റാഠി | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
Personal information | |||||||||||||
Born | Haryana, India | ||||||||||||
Education | Karlsruhe Institute of Technology | ||||||||||||
Occupation | |||||||||||||
Spouse(s) | Juli Lbr (m. 2021) | ||||||||||||
Website | dhruvrathee | ||||||||||||
YouTube information | |||||||||||||
Channel | |||||||||||||
Location | Berlin, Germany | ||||||||||||
Years active | 2014–present | ||||||||||||
Genre | |||||||||||||
Subscribers | 10.7 million (main channel) 14.58 million (combined)[a] | ||||||||||||
Total views | 1.51 billion (main channel) 2.68 billion (combined)[b] | ||||||||||||
Contents are in | Hindi | ||||||||||||
| |||||||||||||
Updated 4 May 2023 |
ഹരിയാനയിലെ ഒരു ഹിന്ദു ജാട്ട് കുടുംബത്തിലാണ് റാഠി ജനിച്ചത്. ഹരിയാനയിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ധ്രുവ്, ജർമ്മനിയിൽ നിന്ന് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കി . കാൾസ്രുഹെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും അതേ സ്ഥാപനത്തിൽ നിന്ന് പുനരുപയോഗ ഊർജ്ജത്തിൽ ബിരുദാനന്തര ബിരുദവും നേടി.
നരേന്ദ്ര മോദി ഭരണകൂടത്തെക്കുറിച്ചുള്ള വിമർശനാത്മക വീക്ഷണത്തോടെയുള്ള വസ്തുതാ പരിശോധനയും വിശദീകരണ ഉള്ളടക്കവും ഉൾക്കൊള്ളുന്ന രാഷ്ട്രീയ വീഡിയോകളുടെ പേരിലാണ് റാഠി പ്രധാനമായും അറിയപ്പെടുന്നത്. 2014 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിൽ വന്ന മോദി സർക്കാറിനോടുള്ള അതൃപ്തി, രാഷ്ട്രീയ വിഷയങ്ങളിലേക്ക് മാറാൻ റാഠിയെ പ്രേരിപ്പിച്ചു . യൂട്യൂബിനെ ഒരു രാഷ്ട്രീയ പ്ലാറ്റ്ഫോമായി ഉപയോഗിക്കുന്ന ആദ്യത്തെ ഇന്ത്യൻ ഉപയോക്താക്കളിൽ ഒരാളാണ് ധ്രുവ് റാഠി
അവലംബം
തിരുത്തുക- ↑ "The Year Indian Comedians Took Politics Seriously". The Wire. Archived from the original on 8 July 2020. Retrieved 7 July 2020.