ദേവിക
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
2000 മുതൽ 2005 വരെ സജീവമായി പ്രവർത്തിച്ചിരുന്ന ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയാണ് ദേവിക. ഇവർ ഹീര എന്ന പേരിലും അറിയപ്പെടുന്നു. പ്രധാനമായും മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളിലെ നീലച്ചിത്രങ്ങളിലാണ് ഇവർ അഭിനയിച്ചിരുന്നത്. ദക്ഷിണേന്ത്യയിൽ ധാരാളം അഡൾട്ട് ചലച്ചിത്രങ്ങൾ പുറത്തിറങ്ങിയിരുന്ന കാലത്ത് ഷക്കീല, രേഷ്മ, മറിയ, സിന്ധു, റോഷ്നി, ശർമിളി, അഞ്ജു എന്നീ നടിമാരുടെ ശ്രേണിയിൽ ദേവിക എന്ന അഭിനേത്രിക്കും ഒരു പ്രധാന സ്ഥാനമുണ്ടായിരുന്നു.[1] താഴമ്പൂ, ലെവൽ ക്രോസ്സ്, അസുരയുഗം, അഗ്നിപുഷ്പം, ചാരസുന്ദരി, യാമിനി , ശിശിരം, ആലിംഗനം , വാണിഭം എന്നിവയാണ് ദേവിക അഭിനയിച്ചിട്ടുള്ള മലയാളചലച്ചിത്രങ്ങൾ. കന്നഡയിലും തമിഴിലുമായി ജെന്നിഫർ ഐ ലവ് യു, റിയൽ റൗഡി, അന്തരാള, ഇരവ് പകടൻ, അബ് ബസ് കരോ, നടാൻ തീറ്റില്യ, നാൻസി എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ദേവിക അഭിനയിച്ച ചലച്ചിത്രരംഗങ്ങൾക്ക് ഇപ്പോഴും ജനപ്രീതിയുണ്ട്.
അവലംബം
തിരുത്തുക- ↑ രജി, റോഷ്‌ണി. "സണ്ണിയെ വണങ്ങിയവർക്ക് ഷക്കീലയോട് എന്തിനിത്ര അയിത്തം ?". വെബ്ദുനിയ. Retrieved 2018-09-04.