ശാസ്ത്ര സാങ്കേതിക വകുപ്പ് (ഇന്ത്യ)

(Department of Science and Technology (India) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ഗവണ്മെൻറ് ശാസ്ത്ര സാങ്കേതിക സചിവാലയത്തിൻറെ അധീനതയിൽ  1971 ലാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് (ഡിപ്പാർട്ടുമെൻറ് ഓഫ് സയൻസ് അൻഡ് ടെക്നോളജി, ഡി.എസ്.ടി.; Department of Science and Technology, D.S.T.) [1] രൂപീകരിച്ചത്. ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ ഏററവും നൂതനമായ മേഖലകളെ പ്രോത്സാഹിപ്പിക്കുക, ശാസ്ത്ര സാങ്കേതിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും, ഏകോപിപ്പിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നിവ ഡി.എസ്.ടിയുടെ മുഖ്യ ലക്ഷ്യങ്ങളിൽ പെടുന്നു.

കാര്യനിർവ്വഹണം

തിരുത്തുക

ശാസ്ത്ര സാങ്കേതിക സചിവാലയത്തിൻറെ ചുമതല വഹിക്കുന്നത് വിലാസ് റാവു ദേശ്മുഖും (കേന്ദ്രമന്ത്രി), അശ്വനികുമാറും (ഉപ മന്ത്രി) ആണ് ഇപ്പഴത്തെ ഡി.എസ്.ടി സെക്രട്ടറി രാമസാമിയാണ്.

ഉപസമിതികൾ

തിരുത്തുക

അനുയോജ്യമായ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത് താഴെ കാണുന്ന മുഖ്യ ഉപസമിതികളിലൂടെയാണ്

  1. ശാസ്ത്ര സാങ്കേതിക ഗവേഷണ സമിതി (Science and Eng. Research Council , SERC)[2]
  2. സാങ്കേതിക വികസനം (Technology Development)[3]
  3. ശാസ്ത്ര സാങ്കേതിക പ്രവർത്തനങ്ങൾ സാമൂഹ്യസാമ്പത്തിക വികസനാർത്ഥം ( Science and Technology for socio economic development)[4]
  4. അന്താരാഷ്ട്രീയ ശാസ്ത്ര സാങ്കേതിക സഹകരണം ( International Science and Technology Cooperation) [5]
  5. ശാസ്ത്രരംഗത്തെ സ്ത്രീകൾക്കായുളള പദ്ധതികൾ (Women Scientists' Programs )[6]
  6. സാങ്കേതിക ദൌത്യങ്ങൾ (ജലം, സൂര്യോർജ്ജം) ( Technology Missions: Water & Solar)[7]

ഗവേഷണ സ്ഥാപനങ്ങൾ

തിരുത്തുക
  1. ആഘാർക്കർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പൂണെ
  2. ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സവേഷണൽ സയൻസസ്. നൈനിതാൽ
  3. ബീർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോബോട്ടണി, ലഖ്നൌ
  4. ബോസ് ഇൻസ്റ്റിറ്റ്യൂട്ട്, കൊൽക്കത്ത
  5. സെൻറർ ഫോർ ലിക്വിഡ് ക്രിസ്ററൽ റിസർച്ച്, ജലഹളളി, ബാംഗ്ലൂർ
  6. ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസ്, കൊൽക്കത്ത
  7. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്നെററിസം, മുംബായ്
  8. ഇൻറർ നാഷണൽ അഡ്വാൻസ്ഡ് റിസർച്ച് സെൻറർ ഫോർ പൌഡർ മെററലർജി അൻഡ് ന്യൂ മെററീരിയൽസ്, ഹൈദരാബാദ്
  9. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്ററഡി ഇൻ സയൻസ് അൻഡ് ടെക്നോളജി, ഗൌഹാട്ടി
  10. ജവഹർലാൽ നെഹറൂ സെൻറർ ഫോർ അഡ്വാൻസ്ഡ് സയൻറിഫിക് റിസർച്ച്, ബാംഗ്ലൂർ
  11. നാഷണൽ അക്ക്രഡിററേഷൻ ബോർഡ് ഫോർ ടെസ്ററിംഗ് അൻഡ് കൊല്ലാബറേഷ ൻ ലാബറട്ടറീസ്, ന്യൂ ഡൽഹി
  12. രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ബാംഗ്ലൂർ
  13. ശ്രീ ചിത്രത്തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് അൻഡ് ടെക്നോളജി, തിരുവനന്തപുരം
  14. ടെക്നോളജി ഇൻഫർമേഷൻ ഫോർകാസ്ററിങ്ങ് അൻഡ് അസ്സസ്സ്മെൻറ് കൌൺസിൽ, ന്യൂ ഡൽഹി
  15. വിജ്ഞാൻ പ്രസാർ, ന്യൂ ഡൽഹി
  16. വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി, ദെഹ്റാദൂൺ

പൂർണ്ണ വിവരങ്ങൾ

തിരുത്തുക

ഡിപ്പാർട്ടുമെൻറ് ഓഫ് സയൻസ് അൻഡ് ടെക്നോളജി,ടെക്നോളജി ഭവൻ, ന്യൂ മെഹ്റോളി റോഡ്,ന്യൂ ഡൽഹി - 110016

  1. http://www.dst.gov.in/
  2. http://www.dst.gov.in/scientific-programme/ser-index.htm
  3. http://www.dst.gov.in/scientific-programme/td-index.htm
  4. http://www.dst.gov.in/scientific-programme/s-t_index.htm
  5. http://www.dst.gov.in/scientific-programme/International-s-tcoop.htm
  6. http://www.dst.gov.in/scientific-programme/women-scientists.htm
  7. http://www.dst.gov.in/scientific-programme/tm-index.htm