ഡെൽയൂജ് (സോഫ്റ്റ്‌വെയർ)

(Deluge (software) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ബിറ്റ്‌റ്റോറന്റ് ക്ലൈയന്റ് സോഫ്റ്റ്‌വെയറാണ് ഡെൽയൂജ്(deluge). പൈത്തൺ, ജിറ്റികെ+ എന്നിവയുപയോഗിച്ചാണ് ഈ സോഫ്റ്റ്‌വെയറിന്റെ നിർമ്മാണം. പോസിക്സ് (POSIX) മാനദണ്ഡങ്ങൾ പാലിക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ ഉപയോഗിക്കുവാൻ സാധിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണിത്. ജിറ്റികെ(GTK) അടിസ്ഥാനമായുള്ള ഡെസ്ക്റ്റോപ്പ് സം‌വിധാനങ്ങളായ ഗ്നോം, എക്സ്എഫ്സിഇ (Xfce) എന്നിവയ്ക്കു വേണ്ടിയുള്ള ഒരു സമ്പൂർണ്ണ ബിറ്റ്‌റ്റോറന്റ് ക്ലയന്റ് എന്ന നിലയിലാണ് പ്രസ്തുത സോഫ്റ്റ്‌വെയറിന്റെ വികസനം തുടങ്ങിയത്. നിലവിൽ വിൻഡോസ്, മാക് ഒ.എസ്. എക്സ് എന്നീ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങൾക്കു വേണ്ടിയുള്ള പതിപ്പുകളുമുണ്ട്[1].

ഡെൽയൂജ് 1.1.6, ഉബുണ്ടു ലിനക്സിൽ

ചരിത്രം

തിരുത്തുക

ഉബുണ്ടുഫോറംസ്.ഓർഗിന്റെ (ubuntuforums.org) അംഗങ്ങളായ സാക്ക് റ്റിബ്ബിറ്റ്സ്, അലോൺ സക്കായ് എന്നിവരാണ് ഡെൽയൂജ് നിർമ്മിച്ചത്. ഗൂഗിൾ കോഡ് വെബ്സൈറ്റ് ആയിരുന്നു ആദ്യകാലത്ത് ഡെൽയൂജ് വികസനത്തിനും മറ്റും ഉപയോഗിച്ചിരുന്നത്, പിന്നീഡ് ഡെൽയൂജ്-റ്റോറന്റ്.ഓർഗ് (deluge-torrent.org) എന്ന സ്വന്തം സൈറ്റിലേക്കു മാറി.

വികസനത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ജിറ്റോറന്റ് (gTorrent) എന്നായിരുന്നു ഈ സോഫ്റ്റ്‌വെയറിന്റെ പേര്, കാരണം ഇത് ഗ്നോമിനു വേണ്ടി മാത്രമുള്ള ഒരു ബിറ്റ്‌റ്റോറന്റ് ക്ലയന്റ് എന്ന ഉദ്ദേശത്തിലായിരുന്നു നിർമ്മിച്ചു തുടങ്ങിയത്. സെപ്റ്റംബർ 25 , 2006 ഔദ്യോഗികമായി സോഫ്റ്റ്‌വെയർ റിലീസ് ചെയ്തപ്പോൾ ഡെൽയൂജ് എന്ന് പേര് മാറ്റിയിരുന്നു, ഗ്നോമിനു വേണ്ടി മാത്രമല്ല എന്ന് സാരം.

പുറമെ നിന്നുള്ള കണ്ണികൾ‍

തിരുത്തുക
  1. ഡെൽയൂജ് ഹോംപേജ്
  2. ഡെൽയൂജ് ചർച്ചാവേദി
"https://ml.wikipedia.org/w/index.php?title=ഡെൽയൂജ്_(സോഫ്റ്റ്‌വെയർ)&oldid=3009044" എന്ന താളിൽനിന്ന് ശേഖരിച്ചത്