ഡിസംബർ 22
തീയതി
(December 22 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 22 വർഷത്തിലെ 356 (അധിവർഷത്തിൽ 357)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1836 - ടെക്സസിൽ ഹാരിസ് കൗണ്ടി സ്ഥാപിതമായി
- 1849 - ഫ്യോഡൊർ ദസ്തേവ്സ്കിയുടെ വധശിക്ഷ അവസാന നിമിഷം മാറ്റി വെച്ചു.
- 1885 - ഇറ്റോ ഹിരോബുമി, ഒരു സമുറായി ജപ്പാനിലെ ആദ്യ പ്രധാനമന്ത്രിയായി.
- 1851 - ഇന്ത്യയിലെ റൂർക്കിയിൽ ആദ്യത്തെ ചരക്കു തീവണ്ടി ഓടി.
- 1891 - ഛിന്നഗ്രഹം 323 ബ്രൂസിയ, ഫോട്ടോഗ്രാഫി ഉപയോഗിച്ച് ആദ്യത്തെ ഛിന്നഗ്രഹം കണ്ടെത്തി.
- 1921 - ഇപ്പോൾ വിശ്വഭാരതി സർവ്വകലാശാലയുടെ ശാന്തിനികേതൻ കോളേജ് എന്നും അറിയപ്പെടുന്ന വിശ്വഭാരതി കോളേജ് ഇന്ത്യയിൽ ആരംഭിച്ചു.
- 1937 - ന്യൂയോർക്കിനും ന്യൂജഴ്സിക്കുമിടയിൽ ലിങ്കൺ തുരങ്കം തുറന്നു
- 1942 - രണ്ടാം ലോകമഹായുദ്ധം: അഡോൾഫ് ഹിറ്റ്ലർ വി -2 റോക്കറ്റ് ഒരു ആയുധമായി വികസിപ്പിക്കാനുള്ള ഉത്തരവ് നൽകുന്നു.
- 1947 - ഇറ്റലിയിൽ മന്ത്രിസഭ ഭരണഘടന അംഗീകരിച്ചു.
- 1964 - എസ്.ആർ - 71 ബ്ലാക്ക് ബേഡ് ആദ്യമായി പറന്നു
- 2003 - കാലിഫോർണിയയിലെ സാൻ സിമ്യോണിൽ വൻ ഭൂചലനം
- 2010 - യു.എസ്. സൈന്യത്തിൽ പരസ്യമായി സേവിക്കുന്ന സ്വവർഗാനുരാഗികളെ നിരോധിക്കുന്ന 17 വർഷം പ്രായമുള്ള ചോദിക്കരുത്, പറയരുത് (Don't ask, don't tell) എന്ന നയം പ്രസിഡന്റ് ബറാക്ക് ഒബാമ ഒപ്പിട്ടു.
ജന്മദിനങ്ങൾ
- 1887 - രാമാനുജന്റെ ജന്മദിനം