ദാവൺഗരെ
കർണ്ണാടക സംസ്ഥാനത്തിലെ ഒരു നഗരമാണ് ദാവൺഗരെ ജില്ലാസ്ഥാനമായ ദാവൺഗരെ. ഈ നഗരം നാഷനൽ ഹൈവേ 4-ൽ ബംഗളൂരുവിൽനിന്നും 265 കിലോമീറ്റർ ദൂരത്തായി സ്ഥിതിചെയ്യുന്നു.
ദാവൺഗരെ Davangere ದಾವಣಗೆರೆ | |
---|---|
city | |
Statue of Saraswati at Fine Arts college, Davanagere. | |
Country | India |
State | Karnataka |
District | Davangere District |
• ഭരണസമിതി | Davangere-Harihar Mahanagara Palike |
• District Collector | Shri. Anjan Kumar, IAS |
• ആകെ | 72 ച.കി.മീ.(28 ച മൈ) |
(2011-12) | |
• ആകെ | 4,35,128 |
• റാങ്ക് | 6th(Karnataka) |
• ജനസാന്ദ്രത | 6,000/ച.കി.മീ.(16,000/ച മൈ) |
• Official | Kannada |
സമയമേഖല | UTC+5:30 (IST) |
PIN | 577001-577007 |
Telephone code | 91 8192/08192 |
വാഹന റെജിസ്ട്രേഷൻ | KA-17 |
വെബ്സൈറ്റ് | www.davanagerecity.gov.in |
പേരു വന്നവഴി
തിരുത്തുകഒരു നീണ്ട യാത്രക്ക് ശേഷം തങ്ങളുടെ കുതിരകളുമായി ക്ഷീണം (ദനിവ്) തീർക്കുവാനായി ചാലൂക്യന്മാർ കണ്ടെത്തിയ വിശ്രമസ്ഥലമാണിതെന്നും തങ്ങളുടെ ദാഹം തീർക്കാനായി അവർ ഇവിടെ ഒരു തടാകം (കെരെ) കുഴിച്ചു എന്നുമൊരു വിശ്വാസം നിലനിൽക്കുന്നുണ്ട്. ദനിവ കെരെ എന്ന കന്നട വാക്കാണ് പിന്നീട് ദാവൺഗരെ എന്നായതത്രെ. എന്നാൽ ഈ വിശ്വാസത്തെ പിന്തുണക്കുന്ന ചരിത്രപരമായ തെളിവുകൾ ഇല്ല. ഇവിടെ ഇത്തരം ഒരു തടാകത്തിന്റെ അവശിഷ്ടങ്ങൾ ഇതുവരെ കണ്ടെത്തുവാൻ സാധിച്ചിട്ടുമില്ല.
ചരിത്രം
തിരുത്തുകബേട്ടൂരിന്റെ സമീപത്തിലെ ഒരു ചെറിയ ഗ്രാമമായിരുന്ന ഈ സ്ഥലം സുൽത്താൻ ഹൈദർ അലി, ഒരി മറാത്ത നേതാവായിരുന്ന അപോജി റാവുവിന് ജാഗീർ ആയി നൽകി, അപോജി റാവു അവകാശികളില്ലാതെ അന്തരിച്ചെങ്കിലും ടിപ്പു സുൽത്താന്റെ പിന്തുണയാൽ ഈ സ്ഥലം വികാസം പ്രാപിച്ചു. ടിപ്പു സുൽത്താന്റെ പതനത്തിനുശേഷം യൂറോപ്യൻ കമ്പനി ഇവിടെ കോട്ടൺ മില്ലുകൾ സ്ഥാപിച്ചു, 1870-ൽ ദാവൺഗരെ ഒരു മുനിസിപാലിറ്റിയായി[1]
അവലംബം
തിരുത്തുക