അണക്കെട്ട് തകർച്ചകൾ

അണക്കെട്ട് തകർച്ചകളുടെ പട്ടിക
(Dam failure എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


അണക്കെട്ട് എന്നത് ഒരു ജലപ്രവാഹത്തിനു കുറുകേ നിർമ്മിക്കുന്ന ഒരു തടസ്സമാണ്. ജലത്തിൻ്റെ ഒഴുക്ക് പൂർണ്ണമായി തടയുകയോ സാവധാനമാക്കുകയോ ചെയ്യുന്ന ഇത് ഡാമിനുള്ളിൽ ഒരു വലിയ ജലസംഭരണി സൃഷ്ടിക്കുന്നു. മിക്കവാറും അണക്കെട്ടുകളിലെല്ലാം ജലം പുറത്തേക്കൊഴുക്കാനായി ഒരു സ്പിൽവേ സംവിധാനം ഉണ്ടായിരിക്കും. ഇത് ഉപയോഗിച്ച് ജലപ്രവാഹം തടയാനോ നിയന്ത്രിക്കാനോ സാധിക്കുന്നു. ഡാമിനോട് അനുബന്ധമായി ഒരു ജലവൈദ്യുത പദ്ധതിയോ ജലസേചനപദ്ധതിയോ മിക്കവാറും ഉണ്ടായിരിക്കും.

The reservoir emptying through the failed Teton Dam
Ruins of the dam of Vega de Tera (Spain) after breaking in 1959.

"അപകടകരമായ ബലങ്ങൾ ഉൾക്കൊള്ളുന്ന നിർമ്മിതികൾ" എന്നാണ് അന്താരാഷ്ട്ര മനുഷ്യത്വ നിയമങ്ങൾ ഡാമുകളെ കണക്കാക്കുന്നത്.[അവലംബം ആവശ്യമാണ്] ഇത് മനുഷ്യസമൂഹത്തിന്റെ വ്യാപകമായ നാശത്തിനും പരിസ്ഥിതി പരിവർത്തനത്തിനും കാരണമാകുന്നതിനാലാണിത്. 1975 ലെ ബാൻക്വിയാവോ ജലസംഭരണിയുടെ പരാജയവും ഹെനാൻ പ്രവിശ്യയിലെ മറ്റ് ഡാമുകളുടെ പരാജയവും ചൈനയിൽ അനേകം നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ കാരണമായി. ഈ ദുരന്തം ലോക ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായി കണക്കാക്കുന്നു. ഇത് 171,000  ആളുകളെ കൊല്ലുകയും 11മില്യൺ ജനങ്ങൾക്ക് പാർപ്പിടം ഇല്ലാതാക്കുകയും ചെയ്തു.

അണക്കെട്ട് തകർച്ചയുടെ പ്രധാന കാരണങ്ങൾ

തിരുത്തുക
 
International special sign for works and installations containing dangerous forces

അണക്കെട്ടുകൾ തകരുന്നതിന്റെ പ്രധാന കാരണങ്ങൾ താഴെപ്പറയുന്നു:

  • നിലവാരമില്ലാത്ത നിർമ്മാണ വസ്തുക്കൾ / സാങ്കേതിക വിദ്യകൾ (ഉദാ: ഗ്ലെനോ ഡാം തകർച്ച)
  • സ്പിൽവേ ഡിസൈൻ പിശക് (ഉദാ: സൗത്ത് ഫോർക്ക് ഡാം, ഗ്ലൻ കാനിയൻ ഡാം എന്നിവയുടെ തകർച്ച)
  • മോശമായ തരത്തിലുള്ള സർവ്വേ മൂലമുണ്ടാവുന്ന ഭൂമിശാസ്ത്ര അസ്ഥിരത. (മൽപസെറ്റ് ഡാം തകർച്ച).
  • റിസർവോയറിലേക്ക് ഒരു മലയുടെ ഇടിഞ്ഞിറങ്ങൽ (ഉദാ: വജോൺ അണക്കെട്ട് തകർച്ച, ഇത് ഒരു ഡാം തകർച്ച അല്ല, അണക്കെട്ടിന്റെ മുഴുവൻ പ്രദേശത്തേക്കും ഒരു മല ഇടിഞ്ഞിറങ്ങി ഉണ്ടായ അപക ' Sമാണ്)
  • പുറത്തേക്ക് ജലം ഒഴുക്കുന്ന പൈപ്പുകളുടെ അറ്റകുറ്റപ്പണിയിലുള്ള തകരാറ് (ഉദാ: ലാൺ തടാക ഡാം, വാൽ ഡി സ്റ്റാവ ഡാം എന്നിവയുടെ തകർച്ച)
  • ഡാമിലേക്ക് അതിശക്തമായ നീരൊഴുക്ക് (ഉദാ: ഷക്കിഡോർ ഡാം തകർച്ച)
  • മനുഷ്യ, കമ്പ്യൂട്ടർ അല്ലെങ്കിൽ ഡിസൈൻ പിശക് (ഉദാ: ബഫലോ ക്രീക്ക് വെള്ളപ്പൊക്കം, ഡേൽ ഡിക് റിസർവോയർ, ടൗം സൗക്ക് പമ്പ് സ്റ്റോറേജ് പ്ലാന്റ് എന്നിവയിലെ അപകടങ്ങൾ)
  • ആഭ്യന്തര മലിനീകരണം അല്ലെങ്കിൽ പൈപ്പ് തുരുമ്പിക്കൽ, പ്രത്യേകിച്ച് മൺ അണക്കെട്ടുകളിൽ (ഉദാ: ടെറ്റൺ ഡാം തകർച്ച)
  • ഭൂകമ്പങ്ങൾ

മന:പൂർവ്വമുള്ള തകർക്കലുകൾ

തിരുത്തുക

രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് റോയൽ എയർഫോഴ്സ് ജർമ്മനിയിലെ ഡാമുകൾ മനപൂർവ്വം തകർത്തിട്ടുണ്ട് (ഓപ്പറേഷൻ ചാസ്റ്റിസ് എന്നാണ് ഇതിന്റെ കോഡ് നാമം).[അവലംബം ആവശ്യമാണ്] ഇതിനായി മൂന്ന് ജർമ്മൻ ഡാമുകൾ തിരഞ്ഞെടുക്കപ്പെട്ടു. ജർമ്മൻ വൈദ്യുതോത്പാദനത്തിനെ സാരമായി ബാധിക്കുന്നതിനായിരുന്നു ഇത്. റുഹർ, എഡർ എന്നീ നദികളിലായിരുന്നു ഡാമുകൾ. ഈ തകർക്കൽ പദ്ധതി പിന്നീട് അനേകം സിനിമകൾക്ക് വിഷയമായിട്ടുണ്ട്.

നിന ചുഴലിക്കാറ്റിന്റെ സമയത്ത് അനേകം ഡാമുകൾക്കുമുകളിൽ ചൈന നടത്തിയ ബോംബ് ആക്രമണമാണ് മറ്റൊന്ന്.[അവലംബം ആവശ്യമാണ്] ഇത് ജലസംഭരണികൾ കവിയുന്നതിനുമുൻപ് അവ തുറന്നുവിടുന്നതിനായിരുന്നു. രണ്ടായിരം വർഷത്തിലൊരിക്കൽ ഉണ്ടാവുന്ന ദുരന്തമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

പ്രധാന അണക്കെട്ട് തകർച്ചകളുടെ പട്ടിക

തിരുത്തുക
അണക്കെട്ട്/സംഭവം വർഷം/തീയതി സ്ഥലം മരണങ്ങൾ വിശദാംശങ്ങൾ
മർബി അണക്കെട്ട് 575 ശേബ, യെമൻ അജ്ഞാതമാണ് അജ്ഞാത കാരണങ്ങളാൽ, അവഗണയായിരിക്കാം എന്ന് കരുതുന്നു. അണക്കെട്ട് തകർന്നതുകൊണ്ടുണ്ടായ ജലസേചന സംവിധാനത്തിന്റെ പരാജയം മൂലം യമനിൽ നിന്ന് 50,000 പേർ കുടിയേറ്റം നടത്തി.
പ്യൂന്റസ് അണക്കെട്ട് 1802 ലോർക്കാ, സ്പെയിൻ 608 1,800 വീടുകളും 40,000 മരങ്ങളും നശിച്ചു.
ബിൽബറി റിസർവോയർ 1852 ഹോൽമെ താഴ്‌വര, യുണൈറ്റഡ് കിങ്ഡം 81 കനത്ത മഴ.
ഡേൽ ഡിക് റിസർവോയർ 1864 സൗത്ത് യോർക്ക്ഷയർ , യുണൈറ്റഡ് കിങ്ഡം 244 നിർമ്മാണത്തിലെ അപാകതമൂലമുണ്ടായ തകർച്ച, ചുമരിൽ ചെറിയ ചോർച്ച തുടങ്ങി. 600 ലധികം വീടുകൾ കേടുപാടുകൾ സംഭവിച്ചു നശിച്ചു.
ഇരുക്ക തടാക അണക്കെട്ട് 1868 ഇനായമ, എയ്ച്ചി പെർഫെക്ചർ 941 ഏപ്രിൽ ഒന്നിന് പെയ്ത കനത്ത മഴയുടെ ഫലമായി ഈ മണ്ണ് അണക്കെട്ട് മെയ് 13 നാണ് തകർന്നുവീണത്. ഇരുക്ക തടാകത്തിൽ കുടുങ്ങിയ വെള്ളം ഇന്നിമാമ, ഇവാകുറ, കസഗായി, സുഷിമ യാതോമി, കൊമാകി എന്നീ പ്രദേശങ്ങൾക്ക് ഗുരുതരമായ നാശനഷ്ടം വരുത്തി. 807 വീടുകൾ തകർന്നു. 11709 പേർ വെള്ളപ്പൊക്ക ദുരിതത്തിലായി.
മിൽ നദീതടം 1874 വില്യംസ്ബർഗ്, മസാച്യുസെറ്റ്സ്, യുണൈറ്റഡ് സ്റ്റേറ്റ്സ് 139 നിയന്ത്രണങ്ങളും ചെലവ് ചുരുക്കലും അപര്യാപ്തമായ രൂപകൽപ്പനക്ക് കാരണമായി. ജലസംഭരണി നിറഞ്ഞപ്പോൾ അത് തകർന്നുവീണു. 600 ദശലക്ഷം ഗാലൻ വെള്ളം പുറത്തേക്കൊഴുകി, 4 നഗരങ്ങൾ തുടച്ചുനീക്കപ്പെട്ടു. ദേശീയതലത്തിൽ വാർത്തയായി. അണക്കെട്ടിന്റെ നിർമ്മാണത്തിന് നിയന്ത്രണം ഏർപ്പെടുത്തി.
സൗത്ത് ഫോർക്ക് അണക്കെട്ട് 1889 ജോൺസ്ടൗൺ, പെൻ‌സിൽ‌വാനിയ, അമേരിക്കൻ ഐക്യനാടുകൾ 2209 ഉടമകൾ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്തിയില്ല. അസാധാരണമായ കനത്ത മഴയെ തുടർന്നു വെള്ളപ്പൊക്കമുണ്ടായി അണക്കെട്ട് തകർന്നു. 1,600 വീടുകൾ തകർന്നു.
വാൽനട്ട് ഗ്രോവ് അണക്കെട്ട് 1890 വിക്കെൻബർഗ്ഗ്, അരിസോണ , അമേരിക്കൻ ഐക്യനാടുകൾ 100 കനത്ത മഞ്ഞുവീഴ്ചയും മഴയും മൂലം അണക്കെട്ട് തകർന്നു. അണക്കെട്ടിലെ ചീഫ് എൻജിനിയർ ഡാമിന്റെ അടിത്തറശക്തമാക്കാനാവശ്യപ്പെട്ടിരുന്നു.
ഗോഹ്ന തടാക അണക്കെട്ട് 1894 ഗർവാൾ, ഇന്ത്യ 1 മണ്ണിടിച്ചിൽ മൂലമുണ്ടായ അണക്കെട്ട് തകർച്ച. താഴ്വരയിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ അധികാരികൾക്ക് കഴിഞ്ഞു.
ഓസ്റ്റിൻ അണക്കെട്ട് 1900 ഓസ്റ്റിൻ, ടെക്സാസ്, അമേരിക്കൻ ഐക്യനാടുകൾ 8 അതിയായ നീരൊഴുക്ക്
ഹൗസർ അണക്കെട്ട് 1908 ഹെലേന, മൊണ്ടാന, അമേരിക്കൻ ഐക്യനാടുകൾ 0 കനത്ത പ്രളയവും, മോശം അടിത്തറയും. തൊഴിലാളികൾ താഴെയുള്ള ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ബ്രോക്കൺ ഡൗൺ അണക്കെട്ട് 1908 ഫെർഗസ് ഫാൾസ്, മിനസോട്ട, അമേരിക്കൻ ഐക്യനാടുകൾ 0 ഡിസൈനിലെ അപാകത. താഴെയുള്ള നാല് ഡാമുകളും പാലവും നശിച്ചു. മില്ലുകളും വീടുകളും കൃഷിയിടങ്ങളും നശിച്ചു. കനത്ത വെള്ളപ്പൊക്കവും. മരണമൊന്നും ഇല്ല.
ഓസ്റ്റിൻ അണക്കെട്ട് 1911 ആസ്ടിന്, പെൻസിൽവാനിയ, അമേരിക്കൻ ഐക്യനാടുകൾ 78 ഘടനാപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഡൈനാമിറ്റുകളുടെ ഉപയോഗം. പേപ്പർ മില്ലുകളും ഓസ്റ്റിൻ പട്ടണത്തിന്റെ പകുതിയും നശിച്ചു.
ഡെസ്നാ അണക്കെട്ട് 1916 ചെക്ക് റിപ്പബ്ലിക് (തുടർന്ന് ഡെസ്നാ, ആസ്ട്രിയ-ഹംഗറി ) 62 നിർമ്മാണ തകരാറുകൾ അണക്കെട്ട് തകർച്ചക്ക് കാരണമായി.
ടോക്സവേ തടാക അണക്കെട്ട് 1916 ട്രാൻസ്ലാവിയൻ കൗണ്ടി , നോർത്ത് കരോലിന , അമേരിക്കൻ ഐക്യനാടുകൾ 0 കനത്ത മഴ അണക്കെട്ട് തകർച്ചയ്ക്ക് ഇടയാക്കി. അണക്കെട്ട് പിന്നീട് 1960 ൽ പുനർനിർമിച്ചു
സ്വീറ്റ് വാട്ടർ അണക്കെട്ട് 1916 അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയാ , സാൻ ഡിയാഗോ കൗണ്ടി 0 വെള്ളപ്പൊക്കം മൂലം ഭാഗികമായ തകർച്ച.
ലോവർ ഓട്ടായ് അണക്കെട്ട് 1916 അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയാ, സാൻ ഡിയാഗോ കൗണ്ടി 14 വെള്ളപ്പൊക്കം മൂലം
ടൈഗ്ര അണക്കെട്ട് 1917 ഗ്വാളിയോർ , ഇന്ത്യ 1000 അടിത്തറയിലൂടെ വെള്ളം കയറി അണക്കെട്ട് തകർന്നു. ഒരുപക്ഷേ കൂടുതൽ മരണങ്ങൾ സംഭവിച്ചിരുന്നിരിക്കാം.
ഗ്ലെനോ അണക്കെട്ട് 1923 ഇറ്റലിയിലെ ബെർഗോവയുടെ പ്രവിശ്യ 356 വളരെ മോശം നിർമ്മാണവും രൂപകൽപ്പനയും.
എൽൺ ഇഗിയുവ അണക്കെട്ടും കയർ റിസർവോയറും 1925 ഡോൾഗർഗ്ഗ്, യുണൈറ്റഡ് കിംഗ്ഡം 17 എൽൺ ഇഗിയുവുവിൽ നിന്നുള്ള ഒഴുക്ക് അണക്കെട്ടിന്റ മുകളിലുള്ള തടാകം നശിപ്പിച്ചു. നിർമ്മാണച്ചെലവ് കുറച്ചു എന്ന് കരാറുകാരൻ പരാതിപ്പെട്ടിരുന്നു, എന്നാൽ അഞ്ചുദിവസം തുടർച്ചയായി 25" മഴ പെയ്തിരുന്നു.
സെന്റ് ഫ്രാൻസിസ് അണക്കെട്ട് 1928 സാന്റാ ക്ലരിറ്റ , കാലിഫോർണിയ , അമേരിക്കൻ ഐക്യനാടുകൾ 600 അന്ന് ലഭ്യമായ സാങ്കേതികവിദ്യ ഉപയോഗിച്ച് കണ്ടെത്താൻ കഴിയാത്ത കനാൽ മതിലിൻറെ ഭൂഗർഭ അസ്ഥിരത.
ഗ്രനാഡില്ലാർ അണക്കെട്ട് 1934 കാനറി ദ്വീപുകൾ , സ്പെയിൻ 8 മോശം രൂപകല്പനയും മോശമായി നിർമ്മിച്ച അടിത്തറയും
സെല സെർബിനിയുടെ സെക്കന്ററി അണക്കെട്ട് 1935 മോളാരെ, ഇറ്റലി 111 വെള്ളപ്പൊക്കവും ഭൂമിശാസ്ത്രപരമായി അസ്ഥിരമായ അടിത്തറയും.
ഹൊറോനാ അണക്കെട്ട് 1941 ഒമു, ഹൊക്കൈഡോ, ജപ്പാൻ 60 ഹോരോണായി നദിയുടെ തീരപ്രദേശത്ത് പെയ്ത കനത്ത പേമാരി അണക്കെട്ട് തകർത്തുകളഞ്ഞു. ഔദ്യോഗിക സ്ഥിരീകരണ പ്രകാരം നഷ്ടപ്പെട്ട വീടുകൾ 32 വരെയായി.
നാന്ത്-യ-പോർട്ട് അണക്കെട്ട് 1942 ഏലൻ വാലി, യുണൈറ്റഡ് കിംഗ്ഡം 0 രണ്ടാം ലോകമഹായുദ്ധത്തിൽ നശിപ്പിച്ചു.
എഡ്വേർ അണക്കെട്ട് 1943 ഹെസ്സെ, ജർമ്മനി 70 രണ്ടാം ലോകമഹായുദ്ധത്തിൽ ബോംബിട്ടു തകർത്തു. വ്യാപകമായ നാശം.
മോൺ അണക്കെട്ട് 1943 റൂറർ, ജർമ്മനി 1579 രണ്ടാം ലോകമഹായുദ്ധത്തിൽ ബോംബിട്ടു തകർത്തു. 11 ഫാക്ടറികൾ നശിപ്പിച്ചു, 114 എണ്ണം ഗുരുതരമായി തകർന്നു.
ക്യൂരിഗിര അണക്കെട്ട് 1944 ബാഴ്സലോണ, സ്പെയിൻ 8 കനത്ത മഴ.
ഹെയ്വ തടാക അണക്കെട്ട് 1951 കമെക്കോ, ക്യോട്ടോ പ്രിഫെക്ചർ, ജപ്പാൻ 117 കനത്ത മഴയിൽ തകർന്നു, താഴെയുള്ള ഗ്രാമത്തിലെ വീടുകളിൽ ചെളി നിറയുകയും 80 വീടുകളിൽ വെള്ളം കയറുകയും ചെയ്തു. ചുറ്റുമുള്ള ജലസേചന സംവിധാനവും തകർന്നുവെന്ന് പ്രാദേശിക ഉദ്യോഗസ്ഥൻ പറഞ്ഞു.
താങ്ഗായി ദുരന്തം 1953 വെങ്ങാഹു നദി, ന്യൂസിലാന്റ് 151 റുപാപൂ പർവ്വതത്തിന്റെ ക്രേറ്റർ തടാകത്തിന്റെ പരാജയം.
തൈസോ തടാക അണക്കെട്ട് 1951 ഐഡിയ, ക്യോട്ടോ പ്രിഫെക്ചർ, ജപ്പാൻ 108 കനത്ത മഴയിൽ നിനോടോണി തടാകത്തെ അണക്കെട്ട് തകർന്നു.
വേഗ ഡി ടെറ 1959 റിബലേഗൊ , സ്പെയിൻ 144 അണക്കെട്ടിലെ തൊഴിലാളികളുടെ സാക്ഷ്യപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ അണക്കെട്ട് നിർമ്മാണത്തിൽ ഗുരുതരമായ ഘടനാപരമായ അപര്യാപ്തതകൾ ഉണ്ടായിട്ടുണ്ട്. ജനുവരി 9 ന്, 150 മില്യൺ നീളം വരുന്ന മതിൽ തകരുകയും ഏതാണ്ട് 8 മില്യൺ ക്യുബിക് മീറ്റർ ​​ജലം ഒഴുകിപ്പോവുകയും ചെയ്തു.
മൽപസെറ്റ് അണക്കെട്ട് 1959 കോട്ട് ഡി അസുർ, ഫ്രാൻസ് 423 നിർമ്മാണ സമയത്ത് ഉപയോഗിച്ച സ്ഫോടകവസ്തുക്കൾ ഭൂപ്രകൃതിയിൽ സാരമായ മാറ്റം ഉണ്ടാക്കി. പ്രാരംഭ ജിയോ-പഠനം പൂർണമായിരുന്നില്ല. രണ്ടു ഗ്രാമങ്ങളെ ബാധിച്ചു.
കുറേനിവ്ക ചെളിപ്രവാഹം Sun Mar 12 1961 11:30:00 GMT-0700 (MST) കിയെവ്, ഉക്രൈൻ (സോവിയറ്റ് യൂണിയൻറെ ഭാഗം) 1500 കനത്ത മഴയ്ക്ക് ശേഷം കളിമണ്ണ് സ്ലറി റിസർവോയർ കുത്തിയൊലിച്ചു (ലോക്കൽ ഇഷ്ടിക ഫാക്ടറികളുടെ മാലിന്യങ്ങൾ സംഭരിച്ചിരുന്നതാണിത്) ഇതുമൂലം അണക്കെട്ട് തകർന്നു, കുർണെവക പ്രദേശം മീറ്ററുകൾ ഉയരത്തിൽ മണ്ണ് കൊണ്ട് മൂടി. 2,000 മരണം.
പാൻഷീറ്റ് അണക്കെട്ട് 1961 പൂനെ, ഇന്ത്യ 1000 മഴവെള്ളത്തിന്റെ ശക്തമായ തള്ളൽ മൂലം അണക്കെട്ട് പൊട്ടി.
ബാൽഡ്വിൻ ഹിൽ റിസർവോയർ 1963 ലോസ് ആഞ്ചലസ്, അമേരിക്കൻ ഐക്യനാടുകൾ 5 പ്രാദേശിക എണ്ണപ്പാടത്ത് നടത്തിയ ശക്തമായചൂഷണം അണക്കെട്ട് പൊട്ടുന്നതിന് ഇടയാക്കി. 277 വീടുകൾ തകർന്നു.
സ്പൗൾഡിങ്ങ് പോണ്ട് അണക്കെട്ട് (മോഹെഗാൻ പാർക്ക്) 1963 നോർവിച്, അമേരിക്കൻ ഐക്യനാടുകൾ 6 6 ദശലക്ഷം ഡോളർ നഷ്ടം കണക്കാക്കിയിട്ടുണ്ട്.
വജോണ്ട് അണക്കെട്ട് 1963 മോൺടെ ടോക്ക്, ഇറ്റലി 2000 അണക്കെട്ട് തകർന്നില്ല, എന്നാൽ ഈ റിസർവോയറിൽ ജലം നിറയ്ക്കുന്നത് വഴി താഴ്‍വരയിലെ ഭൂമി ഇടിച്ചിൽ സംഭവിച്ചു. തടാകത്തിലേക്ക് 110 കിലോമീറ്റർ വേഗതയിൽ മല ഇടിഞ്ഞിറങ്ങി. അണക്കെട്ടിന് മുകളിലുള്ള അലയിൽ ജലം പുറത്തേക്കൊഴുകി. നിരവധി ഗ്രാമങ്ങൾ പൂർണമായി തുടച്ചുനീക്കപ്പെട്ടു.
സ്വിഫ്റ്റ് അണക്കെട്ട് Tue Jun 09 1964 11:30:00 GMT-0700 (MST) മൊണ്ടാന , അമേരിക്കൻ ഐക്യനാടുകൾ 28 കനത്ത മഴ കാരണം
മിന പ്ലാക്ലിനിറ്റ്സ 1966 വൃത്സി , ബൾഗേറിയ 107 വ്രാസോ നഗരത്തിനടുത്തുള്ള പ്ലാക്കുലിനിറ്റ കോപ്പർ മൈനിൽ ഒരു ടെയിലിംഗ് അണക്കെട്ട് തകർന്നു. മൊത്തം 450,000 ക്യുബിക് മീറ്റർ വെള്ളവും ചെളിയും വ്രാസോയിലേക്കും അടുത്തുള്ള ഗ്രാമമായ സാൽഗോരിഗ്രാഡിലേക്കും കുത്തിയൊഴുകി. ഔദ്യോഗിക കണക്കനുസരിച്ച് മരണ സംഖ്യ 107 ആണ്, എന്നാൽ അനൌദ്യോഗിക കണക്കനുസരിച്ച് ഇത് 500 ആണ്.
സെംപോർ അണക്കെട്ട് 1967 സെൻട്രൽ ജാവ പ്രവിശ്യ, റിപ്പബ്ലിക്ക് ഓഫ് ഇൻഡോനേഷ്യ 2000 നിർമ്മാണ വേളയിൽ ഉണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കം മൂലം ജലം ഡാമിന്റെ മുകളിലൂടെ ഒഴുകി.
കാർട്ടെജ് അണക്കെട്ട് പരാജയം 1971 കാർട്ടെജ് മൈൻ, റൊമേനിയ 89 വളരെ ഉയരത്തിൽ നിർമ്മിച്ച ഒരു ടൈലിംഗ് അണക്കെട്ട് തകർന്നുവീണു. കാർട്ടെജു ഡെ സിൽ വെള്ളപ്പൊക്കമുണ്ടായി. കൂടെ വിഷമയമായ ടൈലിംഗുകളും ഒഴുകിയെത്തി.
ബഫല്ലോ ക്രീക്ക് വെള്ളപ്പൊക്കം 1972 വെസ്റ്റ് വിർജീനിയ , അമേരിക്കൻ ഐക്യനാടുകൾ 125 പ്രാദേശിക കൽക്കരി ഖനന കമ്പനി നിർമ്മിച്ച അസ്ഥിരമായ നിർമ്മിച്ച അണക്കെട്ട് കനത്ത മഴയിൽ തകർന്നു. 1,121 പേർക്ക് പരിക്കേറ്റു.
കാൻയോൺ തടാകം അണക്കെട്ട് 1972 സൗത്ത് ഡകോട്ട , അമേരിക്കൻ ഐക്യനാടുകൾ 238 വെള്ളപ്പൊക്കം. 3,057 പേർക്ക് പരിക്കേറ്റു. 1,335 വീടുകളും 5,000 വാഹനങ്ങളും നശിച്ചു.
ബാൻഖിയാവോ, ഷിമെന്റാൻ അണക്കെട്ടുകൾ 1975 ഷുമിയാൻഡിൻ, ചൈന 171000 മഴ അണക്കെട്ടിന്റെ ആസൂത്രിത ഡിസൈനിനപ്പുറം പെയ്തു. ടൈഫൂൺ നിന വഴി ചൈനയിലേക്ക്. 11 മില്യൺ ആളുകൾക്ക് വീടുകൾ നഷ്ടപ്പെട്ടു.
ടെറ്റൺ അണക്കെട്ട് 1976 ഐഡഹോ, അമേരിക്കൻ ഐക്യനാടുകൾ 11 മണ്ണിനടിയിലൂടെ വെള്ളം ചോർന്നു, ഇത് അണക്കെട്ടിന്റെ തകർച്ചക്ക് ഇടയാക്കി. 13,000 കന്നുകാലികൾ മരിച്ചു.
ലോറൽ റൺ അണക്കെട്ട് 1977 ജോൺസ്ടൗൺ, അമേരിക്കൻ ഐക്യനാടുകൾ 40 കനത്ത മഴയും വെള്ളപ്പൊക്കവും അണക്കെട്ടിന് മുകളിലൂടെ ജലപ്രവാഹം. മറ്റ് ആറ് അണക്കെട്ടുകൾ ഒരേ ദിവസം തകരുകയും അഞ്ചു പേർ കൊല്ലപ്പെടുകയും ചെയ്തു.
കെല്ലി ബാർണീസ് അണക്കെട്ട് 1977 ജോർജിയ , അമേരിക്കൻ ഐക്യനാടുകൾ 39 വൈദ്യുതോൽപാദനം മെച്ചപ്പെടുത്തുന്നതിന് വിവിധ ഉടമകൾ അനവധി തവണയായി നിർമ്മിക്കുകയും ശേഷി ഉയർത്തുകയും ചെയ്ത അണക്കെട്ട്. രൂപകല്പനയിലെ പിഴവുമൂലം തകർന്നുവെന്നു കരുതുന്നു. യഥാർത്ഥകാരണം വ്യക്തമല്ല.
മച്ചച്ചു -2 അണക്കെട്ട് 1979 മോർബി, ഇന്ത്യ 5000 സ്പിൽൽവേ ശേഷിക്ക് അപ്പുറം കനത്ത മഴ. പഴയ കണക്ക് പ്രകാരം ശേഷി 1,800-25,000 ആണെങ്കിലും 2011 ൽ സാൻഡേസേറയും വാട്ടനും ശേഷി പുനർനിർണ്ണയിച്ചത് 5,000 മുതൽ 10,000 വരെ ആയിരുന്നു.
വാടി ക്വട്ടറ അണക്കെട്ട് 1979 ബാൻഗാസി, ലിബിയ 0 ഡിസ്ചാർജിനും സംഭരണ ​​ശേഷിക്കും മുകളിൽ വെള്ളപ്പൊക്കം പ്രധാന അണക്കെട്ടിൽ നാശം വരുത്തി. ഇവിടെയുള്ള രണ്ടാമത്തെ അണക്കെട്ട് തകർന്നു.
ലാൺ തടാകം അണക്കെട്ട് 1982 റോക്കി മൗണ്ടൻ നാഷണൽ പാർക്ക്, അമേരിക്കൻ ഐക്യനാടുകൾ 3 ഔട്ട്ലെറ്റ് പൈപ്പിൽ തുരുമ്പ് പിടിക്കൽ; സ്ഥലത്തിന്റെ പ്രത്യേകത കാരണം അണക്കെട്ട് നിലനിറുത്തി.
ടൂസ് അണക്കെട്ട് 1982 വലെൻസിയ, സ്പെയിൻ 8 കനത്ത ജല പ്രവാഹവും, അണക്കെട്ട് മതിലിൻ്റെ മോശം ഗുണനിലവാരവും, യോഗ്യതയുള്ള ജീവനക്കാരുടെ അഭാവവും, പ്രദേശത്ത് കനത്ത മഴയെക്കുറിച്ചുള്ള മുന്നറിയിപ്പിന്റെ അവഗണയും. അടുത്ത ദിവസം പത്രങ്ങളിൽ ഏതാണ്ട് 40 മരണങ്ങളും 25 പേരെ കാണാതായതും റിപ്പോർട്ടു ചെയ്തിരുന്നു, എന്നാൽ വരും ദിവസങ്ങളിൽ എണ്ണം 8 അല്ലെങ്കിൽ 9 ആയി കുറഞ്ഞു.
വാൽ ഡി സ്റ്റാവ അണക്കെട്ട് 1985 ടെസറോ, ഇറ്റലി 268 മോശമായ പരിപാലനവും ഡിസൈനിലുള്ള പിഴവുകളും; പുറത്തേക്കുള്ള പൈപ്പുകൾക്ക് അണക്കെട്ടിന്റെ ശക്തി താങ്ങാൻ കഴിഞ്ഞില്ല.
അപ് റിവർ അണക്കെട്ട് Mon May 19 1986 11:30:00 GMT-0700 (MST) സ്പോകെൻ, അമേരിക്കൻ ഐക്യനാടുകൾ 0 മിന്നലിൽ വൈദ്യുതി സംവിധാനം തകർന്നു, ടർബൈൻ ഷട്ട് ഡൗൺ ചെയ്തു. പുനരാരംഭിക്കുന്നതിനിടയിൽ വെള്ളം വീണ്ടും ഡാമിനു മുകളിലേക്ക് ഉയർന്നു. ബാക്കപ്പ് പവർ സിസ്റ്റങ്ങൾ പരാജയപ്പെട്ടു, കൃത്യസമയത്ത് സ്പിൽവേ ഗേറ്റുകൾ തുറന്നില്ല. അണക്കെട്ട് തകർന്നു (പുനർനിർമ്മിച്ചു).
കാന്തലെ അണക്കെട്ട് Sat Apr 19 1986 11:30:00 GMT-0700 (MST) കാന്റലെ, ശ്രീലങ്ക 180 മോശം അറ്റകുറ്റപ്പണികൾ, ചോർച്ച, തത്ഫലമായുണ്ടാകുന്ന തകർച്ച. 1600 വീടുകൾ നശിച്ചു. 2000 ഏക്കർ നെൽകൃഷി നശിച്ചു.
പെറുക്ക അണക്കെട്ട് വിഘടനം 1993 സ്പ്ലിറ്റ്-ഡാൽമഷ്യറ്റ കൗണ്ടി, ക്രൊയേഷ്യ 0 ഇത് ഒരു അണക്കെട്ട് തകർച്ചയല്ല. സ്ഫോടകവസ്തുകൾ ഉപയോഗിച്ച് മനപ്പൂർവ്വം തകർത്തതാണ്.
മെറീസ്സ്രോട്ട് ടൈലിഗ് അണക്കെട്ട് 1994 ഫ്രീ സ്റ്റേറ്റ്, ദക്ഷിണാഫ്രിക്ക 17 കനത്ത ഇടിമിന്നലിൽ അണക്കെട്ട് തകർന്നു. തകർച്ചക്ക് മുൻപ് തന്നെ അണക്കെട്ട് അസ്വീകാര്യമായ അവസ്ഥയിലായായിരുന്നു. വ്യാപകമായ വിനാശവും പരിസ്ഥിതി നശീകരണവും.
സുഗേനേ ഫ്ലഡ് 1996 ക്യുബെക്ക്, കാനഡ 10 രണ്ടുദിവസം നിരന്തരമായ മഴയ്ക്കു ശേഷം പ്രശ്നങ്ങൾ ആരംഭിച്ചു. വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ നഗരത്തെ സംരക്ഷിക്കുന്ന ഡൈക്കുകളുടെയും ഡാമുകളുടെയും ശൃംഖല മോശമായാണെന്ന് കണ്ടെത്തി.
മീഡോ കുളം അണക്കെട്ട് 1996 ന്യൂ ഹാംഷെയർ, യുണൈറ്റഡ് സ്റ്റേറ്റ്സ് 1 രൂപകല്പനയും നിർമ്മാണത്തിലെ കുറവുകളും കനത്ത ഐസിംഗ് സാഹചര്യങ്ങൾ നേരിടുന്നതിൽ പരാജയപ്പെട്ടു.
ഓപ്പുവാ അണക്കെട്ട് 1997 കാന്റൻബറി, ന്യൂസിലാന്റ് 0 നിർമ്മാണത്തിനിടെ കനത്ത മഴ കാരണം അണക്കെട്ട് തകർന്നു. പീന്നീട് അണക്കെട്ട് പുനർനിർമ്മിച്ചു.
ഡോനാനാ ദുരന്തം വെള്ളി, ഏപ്രിൽ GMT-0700 (MST) അൻഡാലുഷ്യ, സ്പെയിൻ 0 ദുർബലമായ കളിമണ്ണ് ഫൗണ്ടേഷനിൽ പടുത്തുയർത്തിയ കുത്തനെയുള്ള അണക്കെട്ട് തകർന്ന് 4,5 ദശലക്ഷം ക്യുബിക് മീറ്റർ ആസിഡ് മൈൻ ടൈലിംഗുകൾ അഗ്രിയോ നദിയിലേക്ക് ഒഴുകി. ഇത് ഗ്വാഡിയമാർ നദിയുടെ പ്രധാന പോഷക നദിയായിരുന്നു. ഈ നദി ഡൊനാന ദേശീയോദ്യാനത്തിലെ പ്രധാന ജലസ്രോതസ്സായിരുന്നു. ഡൊനാന ദേശീയോദ്യാനം യുനെസ്കോ പ്രഖ്യാപിത ലോകപൈതൃകസ്ഥാനമാണ്.
ഷിഹാംഗാം അണക്കെട്ട് തിങ്കൾ, സെപ്റ്റംബർ 20, 1999 11:30:00 GMT-0700 (MST) തായ്വാൻ 0 ഭൂകമ്പത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ കാരണം.
മാർട്ടിൻ കൗണ്ടി സ്ലറി സ്പിർ ചൊവ്വ, ഒക്ടോബർ 10, 2000 11:30:00 GMT-0700 (MST) മാർട്ടിൻ കൗണ്ടി, അമേരിക്കൻ ഐക്യനാടുകൾ 0 കൽക്കരി സ്ലറി വീഴ്ചയുടെ പരാജയം. 27,000 ൽപ്പരം ജനങ്ങൾക്കുള്ള ജലവിതരണം മലിനപ്പെട്ടു. എക്സോൺ വാൽഡെസ് എണ്ണ ചോർച്ചയേക്കാൾ 30 മടങ്ങ് വലിയ ചോർച്ചയായിരുന്നു ഇത്. തെക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ പരിസ്ഥിതി ദുരന്തങ്ങളിലൊന്നാണ് ഇത്.
വോഡ്നി നാഡ്രെസ് സൊബെനോവ് 2002 സൊബെനോവ്, ചെക്ക് റിപബ്ലിക് 0 അസാധാരണമായ മഴമൂലം 2002 ലെ യൂറോപ്യൻ വെള്ളപ്പൊക്കം
സെയ്സൗൺ അണക്കെട്ട് 2002 സെയ്സൗൺ, സിറിയ 22 2000 പേരെ കുടിയൊഴിപ്പിക്കുകയും 10,000 പേരെ നേരിട്ട് ബാധിക്കുകയും ചെയ്തു.
റിൻഡിജ്ക് ഗ്രോട്ട് മിജ്ഡ്രെജ്റ്റ് (എൻ എൽ) 2003 വിൽനിസ് , നെതർലാൻഡ്സ് 0 ഇത് ഒരു അണക്കെട്ട് പരാജയമല്ല. ഒരു പോൾഡറിനുചുറ്റുമുള്ള പീറ്റ് കനാലിലെ പ്രശ്നമായിരുന്നു. ഏതാണ്ട് 1500 പേരെ ഒഴിപ്പിക്കേണ്ടിവന്നു.
ഹോപ്പ് മിൽസ് അണക്കെട്ട് ബുധൻ ഏപ്രിൽ 30, 2003 11:30:00 GMT-0700 (MST) നോർത്ത് കരോലിന , അമേരിക്കൻ ഐക്യനാടുകൾ 0 കനത്ത മഴ കാരണം. 1,600 ആൾക്കാരെ ഒഴിപ്പിച്ചു.
സിൽവർ ലേക്ക് അണക്കെട്ട് ചൊവ്വ മെയ് 13 2003 11:30:00 GMT-0700 (MST) മിഷിഗൺ , അമേരിക്കൻ ഐക്യനാടുകൾ 0 കനത്ത മഴയിൽ ഭൂആശ്രിത അണക്കെട്ടും തീരങ്ങളും ഒഴുകിപ്പോയി. 1,800 ആൾക്കാരെ ഒഴിപ്പിച്ചു.
ബിഗ് ബേ അണക്കെട്ട് 2004 മിസിസിപ്പി, അമേരിക്കൻ ഐക്യനാടുകൾ 0 അണക്കെട്ടിൽ ഒരു ചെറിയ ദ്വാരം ഉണ്ടായി അത് വലുതായി ഒടുവിൽ അണക്കെട്ട് തകർച്ച സംഭവിക്കുകയും ചെയ്തു. 104 കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.
കാമരാ അണക്കെട്ട് ബുധൻ ജൂൺ 16 2004 11:30:00 GMT-0700 (MST) പരൈബായി, ബ്രസീൽ 3 മോശം അറ്റകുറ്റപ്പണി. 3000 ആളുകൾക്ക് വീടു നഷ്ടപ്പെട്ടു. 11 ദിവസങ്ങൾക്ക് ശേഷം രണ്ടാമത്തെ തകർച്ച സംഭവിച്ചു.
ഷാക്കിദർ അണക്കെട്ട് 2005 പസ്നി, പാകിസ്താൻ 70 അസാധാരണമാംവിധം കഠിനമായ മഴയാണ് കാരണം.
തും സാക്ക് റിസർവോയർ 2005 ലെറ്റെർവില്ലെ , അമേരിക്കൻ ഐക്യനാടുകൾ 0 കമ്പ്യൂട്ടർ / ഓപ്പറേറ്റർ പിശക്; അണക്കെട്ട് നിറയുമ്പോൾ അറിയിക്കാൻ ലക്ഷ്യം വച്ച ഗേജുകൾ പ്രവർത്തിച്ചില്ല. അണക്കെട്ട് നിറയൽ തുടർന്നു. ചെറിയ ലീക്കുകൾ പൈപ്പിംഗ് മതിൽ ദുർബലപ്പെടുത്തി. താഴ്ന്ന ജലസംഭരണിയുടെ അണക്കെട്ട് പ്രളയത്തെ അതിജീവിച്ചു.
ക്യാംപോസ് നോവോസ് അണക്കെട്ട് 2006 കാംപോസ് നോവസ്, ബ്രസീൽ 0 തുരങ്ക തകർച്ച.
ഗോസ അണക്കെട്ട് 2006 ഗുസാ , നൈജീരിയ 40 കനത്ത വെള്ളപ്പൊക്കം. ഏതാണ്ട് 500 വീടുകൾ നശിപ്പിക്കപ്പെട്ടു, 1,000 ആൾക്കാരെ ഒഴിപ്പിച്ചു.
കാലോകോ അണക്കെട്ട് 2006 കായൈ, അമേരിക്കൻ ഐക്യനാടുകൾ 7 കനത്ത മഴയും വെള്ളപ്പൊക്കവും. മോശമായ അറ്റകുറ്റപ്പണിയും പരിശോധനയുടെ അഭാവവും നിയമവിരുദ്ധമായ പരിഷ്ക്കരണങ്ങളും.
ഡെൽട്ടൻ തടാകം ഞായർ, ജൂൺ 08 2008 11:30:00 GMT-0700 (MST) യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഡെൽട്ടൺ തടാകം 0 2008 ജൂണിലെ മിഡ്നാസ്റ്റ് വെള്ളപ്പൊക്കം കാരണം തകർന്നു.
കോശി ബാരേജ് 2008 കോശി സോൺ, നേപ്പാൾ 250 ബാരേജുകൾ പരിപാലിക്കാതിരുന്നതും ബാരേജുകളുടെ നിർമ്മാണം തടഞ്ഞതും. മൺസൂൺ ദുർബലമായിരുന്നു. വർഷത്തെ ഒന്നിലധികം വരൾച്ചയും ബാരേജ് പരാജയവും. വെള്ളപ്പൊക്കം വടക്കേ ബീഹാറിലെ 2.3 മില്യൺ ആളുകളെ ബാധിച്ചു.
കിംഗ്സ്റ്റൺ ഫോസ്സിൽ പ്ലാന്റ് കൽക്കരി ഫ്ലൈ ആഷ് സ്ലറി തടാകം ഞായർ ഡിസംബർ 21 2008 11:30:00 GMT-0700 (MST) റോണെ കൗണ്ടി , അമേരിക്കൻ ഐക്യനാടുകൾ 0 ഫ്ലൈ ആഷിന്റെ സ്ലറിയുള്ള തടാകത്തിന്റെ പരാജയം
അൾഗോഡോ അണക്കെട്ട് ചൊവ്വ മെയ് 26, 2009 11:30:00 GMT-0700 (MST) പിയൂയി , ബ്രസീൽ 7 കനത്ത മഴ. 80 പേർക്ക് പരിക്കേറ്റു, 2000 ആൾക്കാർക്ക് വീടില്ലാതായി.
സായാനോ-ഷഷൻസ്കയ അണക്കെട്ട് ഞായർ, ആഗസ്റ്റ് 16, 2009 11:30:00 GMT-0700 (MST) സായനോഗ്സ്ക് , റഷ്യ 75 ഒരു അണക്കെട്ട് പരാജയമല്ല, മറിച്ച് ഒരു വൈദ്യുത ഉത്പാദനകേന്ദ്ര അപകടമാണ്. ടർബയിൻ 2 തകർന്നു. ലോഹങ്ങളിലുണ്ടായ അമിത മർദ്ദം കാരണമാണ് ഇത് സംഭവിച്ചത്. ടർബയിൻ ഹാളിൽ വെള്ളപ്പൊക്കം സംഭവിക്കുകയും മേൽക്കൂര തകർന്ന് വീഴുകയും ചെയ്തു. ഇത് അണക്കെട്ടിനെ ബാധിച്ചില്ല. വൈദ്യുതി സ്റ്റേഷൻ 5 വർഷത്തിനുള്ളിൽ പുനർനിർമ്മിച്ചു.
സിത്തു ജിന്റുംഗ് അണക്കെട്ട് 2009 തങ്കാരംഗ്, ഇന്തോനേഷ്യ 98 മോശം അറ്റകുറ്റപ്പണിയും വലിയ മൺസൂൺ മഴയും
കെസൈൽ-ആകാശ് അണക്കെട്ട് 2010 ഖൈസിലാഘാഷ് , കസാക്കിസ്ഥാൻ 43 കനത്ത മഴയും മഞ്ഞുവീഴ്ചയും. 300 പേർക്ക് പരിക്കേറ്റു. ആയിരത്തോളം പേർ ഗ്രാമത്തിൽ നിന്ന് ഒഴിഞ്ഞുമാറി.
ഹോപ്പ് മിൽസ് അണക്കെട്ട് 2010 നോർത്ത് കരോലിന, അമേരിക്കൻ ഐക്യനാടുകൾ 0 സിങ്ക്ഹോൾ അണക്കെട്ട് തകർച്ചക്ക് കാരണമായി. അണക്കെട്ടിന്റെ രണ്ടാം തകർച്ച. പുനസ്ഥാപനം നടത്തി
ടെസ്റ്റാലിന്റ അണക്കെട്ട് ജൂൺ 12 ശനി, 2010 11:30:00 GMT-0700 (MST) ഒലിവർ, കാനഡ 0 കനത്ത മഴ, കുറഞ്ഞ അറ്റകുറ്റപ്പണികൾ. കുറഞ്ഞത് 5 വീടുകൾ നശിച്ചു. ഹൈവേ 97 ഇല്ലാതാക്കി
ഡെൽഹി അണക്കെട്ട് ജൂലൈ 23 വെള്ളി, 2010 11:30:00 GMT-0700 (MST) അയോവ, അമേരിക്കൻ ഐക്യനാടുകൾ 0 കനത്ത മഴ, വെള്ളപ്പൊക്കം. ഏകദേശം 8,000 പേരെ ഒഴിപ്പിച്ചു.
നിഡോ അണക്കെട്ട് വെള്ളി ആഗസ്റ്റ് 06 2010 11:30:00 GMT-0700 (MST) പോൾ ലോവർ സെയ്സിലിയൻ വൊവിഡോഷൻഷിപ്പ്, പോളണ്ട് 1 കനത്ത മഴ, വെള്ളപ്പൊക്കം. ഡാമിന് മുകളിലൂടെ ജലപ്രവാഹം
അജാക അലുമിന പ്ലാന്റ് അപകടം ഞായർ ഒക്ടോബർ 03 2010 11:30:00 GMT-0700 (MST) അജാ , ഹംഗറി 10 അലുമിനിയ പ്ലാൻ ടെയിൽഡിംഗ് അണക്കെട്ടിൽ കോൺക്രീറ്റ് മതിൽ തകർച്ച. ഒരു മില്യൻ ക്യുബിക് മീറ്റർ ചുവപ്പ് മണ്ണ് ഒരു വലിയ പ്രദേശം മലിനമാക്കി. ദിവസങ്ങൾക്കുള്ളിൽ ചെളി ഡാന്യൂബിലെത്തി.
കെൻമെരെ റിസോഴ്സസ് ടെയ്ലിംഗ് അണക്കെട്ട് വ്യാഴം, ഒക്ടോബർ 07 2010 11:30:00 GMT-0700 (MST) ടോപ്പ്യൂട്ടോ, മൊസാംബിക് 1 ടൈറ്റാനിയം മൈനിൽ ടെയിലിങ് അണക്കെട്ട് തകർച്ച. 300 വീടുകൾ പുനർനിർമ്മിച്ചു.
ഫുജിനുമ അണക്കെട്ട് വ്യാഴം, മാർച്ച് 10 2011 11:30:00 GMT-0700 (MST) സുകാഗാവ , ജപ്പാൻ 8 2011-ന് ഉണ്ടായ ഹിമാചൽ ഭൂകമ്പം മൂലം അണക്കെട്ട് പരാജയപ്പെട്ടു. 7 പേർ കൊല്ലപ്പെട്ടു. ഭൂകമ്പം കാരണം ഡാമിന് തകരാർ സംഭവിച്ചതായി ജാപ്പനീസ് അധികൃതർ പറയുന്നു.
കോംപോസ് ഡോസ് ഗോയറ്റകാസ് അണക്കെട്ട് ചൊവ്വ, ജനുവരി 03 2012 11:30:00 GMT-0700 (MST) കാംപോസ് ഡോസ് ഗോയറ്റക്കാസ്, ബ്രസീൽ 0 കുറേ നാളുകൾ നീണ്ട വെള്ളപ്പൊക്കത്തിനുശേഷമുണ്ടായ തകർച്ച. 4000 ആൾക്കാരെ അഭയാർഥികളാക്കി.
ഇവാൻനോവോ അണക്കെട്ട് ഞായർ, ഫെബ്രുവരി 05 2012 11:30:00 GMT-0700 (MST) ബൈസർ, ബൾഗേറിയ 8 കനത്ത മഞ്ഞുരുകൽ കൊണ്ടുണ്ടായ തകർച്ച. അണക്കെട്ടിലെ ഒരു പൊട്ടൽ വർഷങ്ങളായി അറ്റകുറ്റപ്പണികൾ ചെയ്യാതെ കിടന്നു. എട്ട് പേർ കൊല്ലപ്പെടുകയും പല ഗ്രാമങ്ങളിലും വെള്ളപ്പൊക്കം സൃഷ്ടിക്കുകയും ചെയ്തു.
കൊപ്രു അണക്കെട്ട് വ്യാഴം, ഫെബ്രുവരി 23 2012 11:30:00 GMT-0700 (MST) അഡാന പ്രവിശ്യ , തുർക്കി 10 തുടർച്ചയായ മഴയെത്തുടർന്ന് ഡാമിലെ ഡൈവെർഷൻ ടണലിലെ ഒരു ഗേറ്റ് പൊട്ടി. ഇത് അണക്കെട്ട് അതിവേഗം നിറയാൻ കാരണമായി. അപകടത്തിൽ പത്ത് തൊഴിലാളികൾ മരിച്ചു.
ഡാക്രോങ്ങ് 3 അണക്കെട്ട് ശനി, ഒക്ടോബർ 06 2012 11:30:00 GMT-0700 (MST) ക്വംഗ് ട്രാഗോ പ്രോവിൻസ്, വിയറ്റ്നാം 0 മോശം ഡിസൈൻ, ടൈഫൂൺ ഗെയ്മി ഫ്ലഡ് സർജ്.
ടോക്കെവീ മുഖൊർസി അണക്കെട്ട് തിങ്കൾ, ഫെബ്രുവരി 03 2014 11:30:00 GMT-0700 (MST) മശ്വിവോ പ്രവിശ്യ, സിംബാബ്വെ 0 90.3 മീറ്റർ (296 അടി) ഉയരമുള്ള അണക്കെട്ടിലുള്ള താഴേക്കുള്ള ഒഴുക്കിന്റെ പരാജയം. താഴെ താമസിച്ചിരുന്ന ആളുകളെ ഒഴിപ്പിച്ചു.
മൗണ്ട് പോൾലി ടൈലുകൾ അണക്കെട്ട് പരാജയം ഞായർ, ആഗസ്റ്റ് 03 2014 11:30:00 GMT-0700 (MST) ബ്രിട്ടീഷ് കൊളുംബിയ, കാനഡ 0 അശ്രദ്ധമായ പ്രവർത്തനം കാരണം ടെയിലിംഗ് അണക്കെട്ട് തകർന്നു; ഡിസൈൻ പാരാമീറ്ററുകൾക്കുമപ്പുറത്തേക്ക് റിസർവോയർ നിറഞ്ഞു. കുറച്ചു മാസങ്ങൾക്ക് മുൻപ് ചെറിയ തകർച്ചയുണ്ടായിരുന്നു.അടിസ്ഥാനപരമായ രൂപകല്പനാപിശകുകളും ഉണ്ടായിരുന്നു. ഉൽപ്പാദകന്റെ പരാജയവും റെഗുലേറ്റർ ഡ്യൂട്ടി ഓഫ് കെയർ ഒഫീഷ്യൽ ചുമതലയിൽ ഉണ്ടായ പിഴവും.
ജെർമ്മാനോ മൈൻ ടെയ്ലിംഗ് ഡാമുകൾ ബുധൻ, നവംബർ 04 2015 11:30:00 GMT-0700 (MST) മരിയാന, മിനാസ് ഗെറൈസ് , ബ്രസീൽ 24 ഒരു ടേലിങ്ങ് അണക്കെട്ട് തകർന്നു. ഒരു ഗ്രാമം തകർന്നു, 600 ആളുകളെ ഒഴിപ്പിച്ചു, 19 പേരെ കാണാതായി. അറുപത് മില്യൺ ക്യൂബിക് മീറ്റർ ഇരുമ്പ് മാലിന്യങ്ങൾ ഡോസേ നദിയിലേക്ക് കുത്തിയൊലിച്ചു. നദി കടലിനോടുചേരുന്ന അഴിമുഖത്തിന് തൊട്ടടുത്താണ് അപകടം നടന്നത്.
മേപ്പിൾ തടാകം ശനി, ഒക്ടോബർ 14 2017 11:30:00 GMT-0700 (MST) മിഷേൽ , പാവ് പാവ് 0 ഒരു വലിയ മഴക്കാറ്റ് ഡാമിന്റെ ഒരുവശം പൊട്ടിച്ചു. മുകളിലെ തടാകത്തിന്റെ മർദ്ദം താങ്ങാനാവാതെ അണക്കെട്ട് പൊട്ടി. രാവിലെ അഞ്ച് മണിക്കാണ് ഇത് സംഭവിച്ചത്.
പട്ടേൽ അണക്കെട്ട് ബുധൻ, മെയ് 09 2018 11:30:00 GMT-0700 (MST) സോളായി , കെനിയ 47 നിരവധി ദിവസങ്ങളുടെ കനത്ത മഴയ്ക്ക് ശേഷം അണക്കെട്ട് തകർന്നു.
സെ പിയാൻ-നെയ്നോയ് അണക്കെട്ട് ഞായർ, ജൂലൈ 22 2018 11:30:00 GMT-0700 (MST) അട്ടപ്പൂ പ്രവിശ്യ , ലാവോസ് 36 നിർമ്മാണത്തിലിരുന്ന സാഡിൽ അണക്കെട്ട് കനത്ത മഴയത്ത് തകർന്നു. 6600 ആളുകൾക്ക് വീടില്ലാതായി, 98 പേരെ കാണാതായി.

ഇതും കാണുക

തിരുത്തുക
  • Grout curtain
  • List of hydroelectric power station failures
  • Structural integrity and failure
"https://ml.wikipedia.org/w/index.php?title=അണക്കെട്ട്_തകർച്ചകൾ&oldid=4113571" എന്ന താളിൽനിന്ന് ശേഖരിച്ചത്