പുനരനുഭവമിഥ്യ

(Déjà vu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വർത്തമാനകാലത്തിൽ നടക്കുന്ന ഒരു സംഭവം മുൻപ് അനുഭവിച്ചിട്ടുണ്ടെന്ന ഒരു മിഥ്യാധാരണ അഥവാ എന്തോ ഒരു കാര്യം പലപ്പോഴും അനുഭവിച്ചിട്ടുണ്ടെന്ന തോന്നലാണ് പുനരനുഭവമിഥ്യ അഥവാ ദേജാ വൂ / ഡെയ്‌ഷാ വ്യൂ (/ˌdʒɑː ˈv(j)/ .

പദോൽപ്പത്തി

തിരുത്തുക

ദേജാ വൂ - "മുൻപേ കണ്ടിട്ടുള്ളത്" എന്നർത്ഥം. ഇതൊരു ഫ്രഞ്ച് പദമാണ്. 1876-ൽ ഫ്രഞ്ച് തത്ത്വചിന്തകനായ എമൈൽ ബോയ്‌റാക്ക് (1851-1917) ആണ് "സെൻസേഷൻ ഡി ഡെജാ വു" (ഡെജാ വു എന്ന സംവേദനം) എന്ന പ്രയോഗം രൂപപ്പെടുത്തിയത്. അദ്ദേഹം തന്റെ മാനസിക ശാസ്ത്രത്തിന്റെ ഭാവി (L'Avenir des sciences psychiques) എന്ന പുസ്തകത്തിൽ ഇത് ഉപയോഗിച്ചു. ഇപ്പോൾ ഇത് അന്താരാഷ്ട്ര തലത്തിൽ ഉപയോഗിക്കുന്നു.

ശാസ്ത്രീയ ഗവേഷണം

തിരുത്തുക

അടുത്തകാലങ്ങളിലായി പുനരനുഭവമിഥ്യ മനഃശാസ്ത്രപരവും നാഡീവ്യൂഹവിജ്ഞാനീയവുമായ ഗവേഷണങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഒരു പ്രവചനത്തിന്റേയോ മുൻഅന്തർദർശനത്തിന്റേയോ ഫലമായിട്ടല്ല ഇതുണ്ടാവുന്നത്. മറിച്ച് ക്രമവിരുദ്ധമായ ഓർമ്മയാണ് ഇതിനു നിദാനം. ഒരു അനുഭവത്തെ ഓർമ്മിച്ചെടുക്കുക എന്നതാവാം. ഓർമ്മിച്ചെടുക്കൽ എന്ന അവബോധം ശക്തമായിരിക്കും എന്നാൽ എപ്പോൾ, എവിടെ, എങ്ങനെ ആ അനുഭവം മുൻപുണ്ടായി എന്നത് അനിശ്ചിതമാണ്. ഈ വസ്തുത ഇത്തരമൊരു വിവരണത്തെ സമർത്ഥിക്കാൻ പ്രാപ്തമാണ്. ദേജാവു സംഭവിക്കുന്നതിനു പ്രായം ഒരു ഘടകം നാല്പ്പതുഅസിന് ശേഷം ദേജാവു സംഭവിക്കുന്നതിന്റെ അളവുകുറയുന്നതായി കാണുന്നു.

ദേജാ വൂ എന്നത് വളരെ സങ്കീർണമായ ഒരു പ്രതിഭാസമാണ്. ഈ പ്രതിഭാസം സംഭവിക്കുന്നതിനു പിന്നിൽ ഒരുപാട് കാരണങ്ങൾ ഉണ്ടെന്നാണ് പൂർവ്വീകർ പറയുന്നത്. അനുഭവങ്ങൾ ഒരു പാഠമാകട്ടെയെന്നും പറയുന്നവർ ഉണ്ട്. അനുഭവങ്ങൾ തമ്മിലുള്ള വ്യത്യാസം ഒരു മനുഷ്യനെ പലതും പഠിപ്പിക്കുമെന്നും ശാസ്ത്രം പറയുന്നു. ഒരു പ്രവൃത്തി ആദ്യമായിട്ടാണ് ചെയ്യുന്നതെങ്കിലും അതിന്റെ ബുദ്ധിമുട്ടോ സംശയങ്ങളോ ഇല്ലായെങ്കിൽ അതിനു കാരണം ഈ തോന്നൽ ആണ്. എന്തുകൊണ്ടാണ് ഇങ്ങനൊരു പ്രതിഭാസമുണ്ടാകുന്നതെന്ന കാര്യത്തിൽ അഭ്യൂഹങ്ങൾ നിരവധി ഉണ്ടെങ്കിലും ഒന്നിനും ശാസ്ത്രീയമായ തെളിവുകൾ ഇല്ല. ആഗ്രഹങ്ങൾ സഹലമാക്കാൻ നിങ്ങളെ സഹായിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുകയാണിവ എന്നും ശാസ്ത്രം പറയുന്നു. കഴിഞ്ഞ കാര്യമാണ് നടക്കുന്നതെന്ന ഒരു തോന്നൽ ആ സമയങ്ങളിൽ തോന്നും.

വിശദീകരണങ്ങൾ

തിരുത്തുക

ഒട്ടും പരിചയമില്ലാത്ത സ്ഥലങ്ങളിൽ പോകുമ്പോൾ അപരിചിതത്വവും ആദ്യം കാണുന്ന അനുഭവവുമാണ് എല്ലാവർക്കുമുണ്ടാവുക. എന്നാൽ ചില സമയങ്ങളിൽ ആ സ്ഥലങ്ങൾ നേരത്തേ കണ്ടുപരിചയമുള്ളതുപോലെ തോന്നും. പരിചിതമെന്ന് അനുഭവപ്പെടും. ഈ അവസ്ഥയാണ് 'ദേജാ വൂ'.

ഈ മിഥ്യാധാരണ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ അനുഭവവേദ്യമാണ്. 70 ശതമാനത്തോളം ആളുകൾ ഒരുതവണയെകിലും ഇത്തരമൊരു മിഥ്യാധാരണക്ക് അനുഭവജ്ഞരെന്ന് പഠനങ്ങൾ തെളിയിക്കുന്നു.[1]. ഇത്തരം ഒരനുഭവം പരീക്ഷണശാലകളിൽ നിർമ്മിച്ചെടുക്കാൻ സാദ്ധ്യമല്ല.ഇത്തരം ഒരു അനുഭവത്തിന് നൽകാവുന്ന ഒരു വിവരണം ഇപ്രകാരമാണ്. വർത്തമാനകാല സാഹചര്യം അബോധാവസ്ഥയിൽ നേരത്തേയുണ്ടായ ഒരു അനുഭവത്തെ സ്മൃതിപഥത്തിൽ കൊണ്ടുവന്ന് ദുരൂഹമായ ഒരു തരം പരിചയത്വം ഉളവാക്കുന്നു.

ഉദാഹരണം:

(1) നിങ്ങൾ ആദ്യമായി ഒരു സ്ഥലം കാണാൻ പോകുന്നു, കൂടെ സുഹൃത്തുക്കളും, യാത്രകൾ ഏറെ ഇഷ്ടപ്പെടുന്നയാളാണ് നിങ്ങൾ. പെട്ടെന്ന് നിങ്ങൾക്ക് തോന്നും, ഇവിടെ നേരത്തേ വന്നിട്ടുണ്ടല്ലോ? അതേ സുഹൃത്തുക്കൾ, അതേ സ്ഥലം. മനസ്സിലെ ചിന്തക‌ൾ കാടുകയറുന്ന അവസ്ഥ. എന്നാണ്, എവിടെ വെച്ചായിരുന്നു തുടങ്ങിയ സംശയങ്ങളായിരിക്കും പിന്നീട് ഉണ്ടാവുക.

(2) സുഹൃത്തുക്കളോടൊപ്പം ഒരു പ്രേത സിനിമ കാണുന്നു. എന്നാൽ സിനിമയിലെ ചില രംഗങ്ങൾ നേരത്തേ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് നിങ്ങൾക്ക് തോന്നിയേക്കാം.

  1. Brown, A. S. (2004). "The déjà vu illusion". Current Directions in Psychological Science. 13: 256–259. doi:10.1111/j.0963-7214.2004.00320.x.
"https://ml.wikipedia.org/w/index.php?title=പുനരനുഭവമിഥ്യ&oldid=3911957" എന്ന താളിൽനിന്ന് ശേഖരിച്ചത്