കസ്തൂരിമഞ്ഞൾ
ചെടിയുടെ ഇനം
(Curcuma aromatica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ഔഷധങ്ങളിലും ഉപയോഗിക്കുന്ന ഒരു ഔഷധ സസ്യമാണ് കസ്തൂരിമഞ്ഞൾ. കേരളത്തിലെ മലഞ്ചെരുവുകളിൽ വൻ തോതിലും കേരളത്തിൽ പരക്കെയും കൃഷിചെയ്യുന്ന ഔഷധസസ്യം കൂടിയാണ് കസ്തൂരിമഞ്ഞൾ. ഇതിന്റെ കിഴങ്ങ് (ഭൂകാണ്ഡം) ആണു് ഔഷധയോഗ്യമായ ഭാഗം.[1]
കസ്തൂരി മഞ്ഞൾ Curcuma aromatica | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | Liliopsida
|
Order: | Zingiberales
|
Family: | Zingiberaceae
|
Subfamily: | Zingiberoideae
|
Tribe: | Zingibereae
|
Genus: | |
Species: | കസ്തൂരി മഞ്ഞൾ Curcuma aromatica
|
Binomial name | |
Curcuma aromatica |
ഇതരനാമങ്ങൾ
തിരുത്തുക- ഇംഗ്ലീഷ്: Wild turmeric, Aromatic turmeric[2]
- ഹിന്ദി: जंगली हल्दी ജംഗ്ലീ ഹൽദീ
- മണിപ്പുരി: লম যাঈঙাঙ ലാം യയിങ്ങാങ്
- ഗുജറാത്തി: Zedoari ജെദോരി
- തമിഴ്: கஸ்தூதி மஞ்சள் കസ്തൂരി മഞ്ചൾ
- മലയാളം: കസ്തൂരി മഞ്ഞൾ / കാട്ടുമഞ്ഞൾ
- തെലുഗു: Kasthuri Pasupa കസ്തൂരി പശുപ
- കന്നഡ: Kasthuri Arishina കസ്തൂരി അരിശിന
ആവാസമേഖല
തിരുത്തുകദക്ഷിണേഷ്യയിൽ പൊതുവേയും കിഴക്കൻ ഹിമാലയത്തിലും പശ്ചിമഘട്ടവനമേഖലകളിലും കൂടുതലായും ഈ സസ്യം പ്രകൃത്യാ കാണപ്പെടുന്നുണ്ടു്. ആയുർവ്വേദത്തിലും ചൈനീസ് വൈദ്യത്തിലും ധാരാളമായി ഉപയോഗിക്കുന്നതിനാൽ ചൈന, വടക്കുകിഴക്കൻ ഇന്ത്യ, കേരളം തുടങ്ങിയ പ്രദേശങ്ങളിൽ ഔഷധത്തോട്ടങ്ങളിലും കസ്തൂരിമഞ്ഞൾ കൃഷിചെയ്യപ്പെടുന്നു.
രസാദി ഗുണങ്ങൾ
തിരുത്തുകരസം :തിക്തം, മധുരം
ഗുണം :ലഘു, സ്നിഗ്ധം
വീര്യം :ഉഷ്ണം
വിപാകം :മധുരം [3]
ഔഷധയോഗ്യ ഭാഗം
തിരുത്തുകപ്രകന്ദം[3]
ചിത്രശാല
തിരുത്തുക-
കസ്തൂരി മഞ്ഞൾ
-
കസ്തൂരി മഞ്ഞൾ
-
കസ്തൂരി മഞ്ഞൾ മണ്ണിനടിയിലുള്ള ഭാഗം
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുകCurcuma aromatica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-26. Retrieved 2011-05-22.
- ↑ http://www.flowersofindia.net/catalog/slides/Wild%20Turmeric.html
- ↑ 3.0 3.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്