കുരിശ്

(Cross എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നെടുകെയും കുറുകെയുമുള്ള രണ്ടു രേഖകൾ നിർമ്മിക്കുന്ന ജ്യാമിതീയരൂപമാണ് കുരിശ്‌. പുരാതനകാലം മുതൽ മനുഷ്യൻ കുരിശിനെ ഒരു അടയാളമായി ഉപയോഗിച്ചിരുന്നു. ക്രിസ്തുമതം കുരിശിനെ ഒരു ചിഹ്നമായി ഉപയോഗിക്കുന്നു.

യേശു കുരിശിൽ തറച്ചു കൊല്ലപ്പെടുകയാണുണ്ടായതെന്ന് പുതിയനിയമം പറയുന്നു. യേശുവിന്റെ 'രക്ഷാകരമായ' ഈ രക്തസാക്ഷിത്വത്തെ സൂചിപ്പിക്കുന്ന കുരിശ്, ക്രിസ്തുമതത്തിന്റെ ഏറ്റവും സധാരണമായ ചിഹ്നമാണ്.

ലോകക്രൈസ്‌തവരിൽ ഭൂരിപക്ഷം വരുന്ന എപ്പിസ്കോപ്പാൽ വിഭാഗങ്ങൾ കുരിശിന്‌ ആദരവും ആരാധ്യപദവിയുമൊക്കെ നല്‌കുന്നതുകൊണ്ട്‌ തന്നെ കുരിശ്‌ ഇന്ന്‌ ക്രൈസ്‌തവ ദർശനത്തിന്റെ പ്രതീകം തന്നെയാണ്‌. ബൈബിളിലോ യേശുവിന്റെ കാലഘട്ടത്തിലോ ഇത്തരം പ്രത്യേകതകൾ കല്‌പിക്കപ്പെട്ടിട്ടില്ലെങ്കിലും യേശുവിന്റെ കാലഘട്ടത്തിന്‌ വളരെ മുമ്പുതന്നെ കുരിശിന്‌ ചരിത്രപരമായ വിശേഷണവും മഹത്ത്വവും പുണ്യവുമൊക്കെ ചില പ്രാകൃതമതങ്ങളിൽ നിലനിന്നിരുന്നു; പല കാരങ്ങളിലും പ്രാകൃത മതങ്ങളിൽ നിന്നും സമ്പ്രദായങ്ങളിൽ നിന്നും കടമെടുത്ത്‌ ആദർശമായി സ്വീകരിച്ചുവരുന്ന ക്രൈസ്‌തവ ദർശനം കുരിശിന്റെ കാര്യത്തിലും അതു തന്നെയാണ്‌ ചെയ്‌തത്‌.

എ ഡി 4-ാം നൂറ്റാണ്ടുവരെ ക്രൈസ്‌തവർ കുരിശിനെയോ കുരിശ്‌ രൂപത്തെയോ തങ്ങളുടെ ആദർശ ആരാധ്യചിഹ്‌നമായി സ്വീകരിച്ചിട്ടില്ല. ആദ്യകാല ക്രിസ്‌ത്യാനികൾ മത്സ്യത്തെ അടയാളമായി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നുണ്ട്‌. എ ഡി 325-ലെ നിക്യാ കൗൺസിലിനു (Nicean Creed) ശേഷം കുരിശ്‌ റോമക്കാരുടെ മിത്രദേവന്റെ പ്രതീകമായും ത്യാഗത്തിന്റെ ചിഹ്‌നമായും ശേഷം ക്രൈസ്‌തവതയുടെ തന്നെ ചിഹ്നമായും അറിയപ്പെട്ടു.

ക്രൈസ്തവ വിശ്വാസപ്രകാരം "മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു." (യോഹന്നാൻ 3:14) ഇൽ പറയുന്നതിനനുസരിച്ചു മനുഷ്യർക്ക്‌ രക്ഷപ്രാപിക്കാൻ ഉള്ള അടയാളം ആയിട്ടാണ് മനുഷ്യപുത്രനെ ഉയർത്തിയ കുരിശിനെ കാണുന്നത്.

പുത്തൻചിറ പള്ളിയിലെ രണ്ട് ജോഡി കയ്യുകളുള്ള കുരിശ്
A famous Armenian khachkar at Goshavank.

കുരിശും തമ്മൂസും

തിരുത്തുക

തമ്മൂസ്‌ ബാബിലോണിയൻ ദൈവമായാണ്‌ അറിയപ്പെടുന്നത്‌. സൂര്യദേവൻ തമ്മൂസ്‌ മനുഷ്യനായി അവതരിച്ച്‌ മനുഷ്യരുടെ പാപങ്ങൾക്കു വേണ്ടി ക്രൂരമായി വധിക്കപ്പെട്ട്‌ ഉയിർത്തെഴുന്നേറ്റു. സൂര്യദേവനായ തമ്മൂസിന്റെ പ്രതീകം T ആകൃതിയിലുള്ള കുരിശായിരുന്നു. ഇത്‌ ലിംഗാരാധനയുമായി ബന്ധപ്പെട്ടതാണെന്ന അഭിപ്രായവുമുണ്ട്‌. തമ്മൂസിന്റെ നാമത്തിലെ ആദ്യാക്ഷരമായ താവ്‌ (ഗ്രീക്കിൽ) ഇംഗ്ലീഷിലെ Tക്ക്‌ സമാനമാണ്‌. അത്‌ തമ്മൂസിന്റെ പ്രതീകമായും ഈ മതത്തിന്റെ ചിഹ്‌നമായും ബാബിലോണിയയിലും അയൽരാജ്യങ്ങളിലും ഭക്തർ ഉപയോഗിക്കുകയും പ്രസ്‌തുത കുരിശിനെ ആദരിക്കുകയും ചെയ്‌തു. തമ്മൂസും അമ്മ സെറാമീസും, യേശുവും അമ്മ മർയമും സമാനതകളുള്ള ബന്ധങ്ങളായി വിലയിരുത്തപ്പെട്ടിരുന്നു.

കുരിശും മിത്രമതവും

തിരുത്തുക

യേശുവിന്‌ നൂറ്റാണ്ടുകൾക്കു മുമ്പ്‌ പേർഷ്യയിൽ ഉത്ഭവിക്കുകയും റോമാസാമ്രാജ്യത്തിൽ പ്രചാരം ലഭിക്കുകയും ചെയ്‌ത മതമാണ്‌ മിത്രമതം. സൂര്യദേവന്റെ അവതാരമായിട്ടായിരുന്നു റോമൻ ജനത മിത്രനെ മനസ്സലാക്കിയിരുന്നത്‌. ഇതിന്റെ പ്രതീകവും മിത്രമതത്തിന്റെ ചിഹ്‌നവും കുരിശായിരുന്നു. ഒലീവ്‌ മരത്തിന്റെ കൊമ്പുകൾ കൊണ്ടാണ്‌ ഇവർ തങ്ങളുടെ കുരിശുണ്ടാക്കിയിരുന്നത്‌. എ ഡി 4-ാം നൂറ്റാണ്ടിൽ റോം ഭരിച്ചിരുന്ന കോൺസ്റ്റന്റൈൻ ചക്രവർത്തി (ഇദ്ദേഹത്തിന്റെ നേതൃത്തിലാണ്‌ സർവ ആചാരങ്ങളും ക്രൈസ്‌തവതയിലേക്ക്‌ കടന്നുവന്നത്‌) മിത്ര മതക്കാരനായിരുന്നു. സൂര്യദേവന്റെ അടയാളമായ പ്രകാശകുരിശിനെ ഇദ്ദേഹം ആരാധിച്ചിരുന്നു. റോമക്കാരാണെങ്കിൽ ഇത്‌ പുരാതന ഈജിപ്‌തുകാരിൽ നിന്നും സ്വീകരിച്ചതാണ്‌.

ഈജിപ്‌ഷ്യൻ ത്രിമൂർത്തികളും കുരിശും

തിരുത്തുക

പുരാതന ഈജിപ്‌തുകാരുടെ പ്രധാന ദേവീദേവൻമാരാണ്‌ ഹോറസ്‌, ഓസിറസ്‌, ഐസിസ്‌ ത്രിമൂർത്തികൾ. ഈജിപ്‌തുകാർ ഇവയ്‌ക്ക്‌ കുരുശിന്റെ പ്രതീകം നല്‌കിയിരുന്നു. സൂര്യദേവനായ ഓസിറസിനെ അവർ ആരാധിച്ചിരുന്നു. ഓസിറസിന്റെ പ്രതീകം ആകൃതിയിലുള്ള കുരിശാണ്‌. ബി സി 1500-നു മുമ്പുതന്നെ കുരിശാഭരണങ്ങളും വസ്‌ത്രങ്ങളിൽ കുരിശടയാളങ്ങളും അവർ ഉപയോഗിച്ചിരുന്നുവെന്നാണ്‌ ചരിത്രം പറയുന്നത്‌.

എന്ന പ്രതീകം (xp ആകൃതിയിൽ) ക്രൈസ്‌തവ ദേവാലയങ്ങളിൽ കാണാം. പുരാതന ഈജിപ്‌തുകാരിൽ നിന്ന്‌ അപ്പടി പകർത്തിയതിന്റെ വ്യക്തമായ തെളിവാണിത്‌. ക്രിസ്‌തുവിന്‌ വളരെ നൂറ്റാണ്ടു മുൻപുതന്നെ ഈജിപ്‌ത്‌, ബാബിലോണിയ, പേർഷ്യ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ പ്രാകൃതമതങ്ങൾ നിലനിന്നിരുന്നുവല്ലോ. അവ മിത്രാസ്‌, തമ്മൂസ്‌, ഹോറസ്‌, ബാൽ തുടങ്ങിയ നാമങ്ങളിലായിരുന്നു അറിയപ്പെട്ടിരുന്നത്‌. സൂര്യദേവന്റെ അവതാരങ്ങളായിട്ടായിരുന്നു വിശ്വാസികൾ ഇവയെ കണ്ടിരുന്നത്‌. മാത്രമല്ല, ഇവയുടെയെല്ലാം പ്രതീകങ്ങൾ കുരിശായിരുന്നുവെന്നത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌. ഈജിപ്‌തുകാരുടെ ദേവന്മാരായ ഓസിറസ്‌, ഐസിസ്‌, കറസ്റ്റ, സെറാപിസ്‌, ഹോറസ്‌ തുടങ്ങിയവയും ഗ്രീക്കുകാരുടെ ബാകസും കുരിശ്‌ രൂപത്തിൽ പ്രതീകവൽക്കപ്പെട്ടിരുന്നു.

``സമകോണുകളിൽ രേഖകൾ കുറുകെ വെക്കുന്ന ഏറ്റവും ലളിതമായ വിധത്തിൽ പ്രതിനിധാനം ചെയ്യുന്ന കുരിശ്‌ അടയാളം പാശ്ചാത്യ പൗരസ്‌ത്യ ദേശങ്ങളിലും ക്രിസ്‌തു മതത്തിന്റെ അവതരണത്തിന്‌ വളരെ മുമ്പുതന്നെയുണ്ട്‌. അത്‌ മാനവ സംസ്‌കാരത്തിന്റെ വളരെ വിദൂരമായ ഒരു ഘട്ടത്തിലേക്ക്‌ പിന്നോട്ട്‌ പോകുന്നുണ്ട്‌. (Catholic Encyclopedia -1968, Vol-4, p-517)

ബ്രിട്ടാണിക്ക എഴുതുന്നു: ``കുരിശു രൂപങ്ങൾ മതത്തിന്റെയോ അല്ലാത്ത രൂപത്തിലോ ആയി ക്രിസ്‌തുവർഷങ്ങൾക്ക്‌ വളരെ മുമ്പ്‌ തന്നെ നിലവിലുണ്ടായിരുന്നു. എന്നാൽ ഇത്‌ ഒരു തിരിച്ചറിയൽ രൂപത്തിലാണോ ആരാധനാ മനോഭാവത്തോടെയാണോ എന്നത്‌ വ്യക്തമല്ല. ജീവിതത്തിന്റെ പ്രതീകമായി പുരാതന ഈജിപ്‌തുകാർ ഇതിനെ കണ്ടിരുന്നു..... 4-ാം നൂറ്റാണ്ടിൽ കോൺസ്റ്റന്റൈൻ ചക്രവർത്തിക്കു മുമ്പ്‌ ക്രൈസ്‌തവർ കുരിശു രൂപകല്‌പനയെ പറ്റി മൗനം പാലിച്ചിരുന്നു. കോൺസ്റ്റന്റൈൻ ക്രിസ്‌തുമതത്തിലേക്ക്‌ വന്നപ്പോൾ ക്രൂശീകരണം അനിവാര്യ മരണമാവുകയും ക്രിസ്‌തുമതത്തിന്റെ വിശ്വാസമാവുകയും ചെയ്‌തു. അങ്ങനെ എ ഡി 350-നു ശേഷം ഈ ചിഹ്‌നം പ്രചാരത്തിലാവുകയും ഒരുതരം സ്‌മരണ (funerary monuments) ആവുകയും ചെയ്‌തു. (Britanica -1992, 15th Edition, vol-3, p.763)

കറസ്റ്റ്‌, സെറാപിസ്റ്റ്‌

തിരുത്തുക

ഈജിപ്‌തുകാർ ആരാധിച്ചിരുന്ന മറ്റു സൂര്യദേവന്മാരിൽ പ്രമുഖരാണ്‌ കറസ്റ്റ്‌, സെറാപ്പിസ്റ്റ്‌ തുടങ്ങിയവർ. ടി ഡബ്ല്യു ഡൺ, Bible Myths എന്ന ഗ്രന്ഥത്തിൽ വ്യക്തമാക്കുന്നത്‌ ബാലസൂര്യനായി അറിയപ്പെട്ടിരുന്ന കറസ്റ്റിന്റെ പ്രതീകം കുരിശായിരുന്നുവെന്നാണ്‌. ഈജിപ്‌തിലെ സെറാപ്പിസ്റ്റ്‌ ദേവാലയത്തിന്റെ അവശിഷ്‌ടങ്ങളിൽ നിന്നും പുരാവസ്‌തു ഗവേഷകർ `കുരിശ്‌' കണ്ടെത്തിയതായി പറയുന്നു.

യേശുവോ യേശുവിന്റെ സച്ചരിതരായ അനുയായിവൃന്ദമോ പഠിപ്പിക്കാത്ത കുരിശ്‌ ആദർശം ക്രിസ്‌തുമാർഗ്ഗത്തിന്‌ തീർത്തും അന്യമാണെന്നും പ്രവാചകരിൽ നിന്നും മതഗ്രന്ഥത്തിൽ നിന്നും വിദൂരമാകുമ്പോൾ പൗരോഹിത്യം സമാന്യ ജനതയെ ഏല്‌പിക്കുന്ന അധിക ഭാണ്ഡങ്ങളാണിവയൊക്കെയെന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു. ``ക്രിസ്‌തുവിന്റെ ക്രൂശീകരണ സ്‌മരണയായും മരണത്തിനും പിശാചിനുമെതിരായുള്ള വിജയമായും കുരിശ്‌ ക്രിസ്‌തുമതത്തിന്റെ പ്രധാന പ്രതീ കമായി (principle symbol) കടന്നുവന്നത്‌ എ ഡി 4-ാം നൂറ്റാണ്ടിലാണ്‌. (Long man illustrated Encyclopedia of world History - 19th London P- 214)

കുരിശ്‌ ആദരവുള്ള വസ്‌തുവായി കരുതുന്നതും ശരീരത്തിലണിയുന്നതും വീടുകളിലും ആരാധനാലയങ്ങളിലും ചാർത്തുന്നതും ഒരുതരം വിഗ്രഹാരാധനയുടെ ഭാഗമാണെന്ന്‌ ക്രൈസ്‌തവ പക്ഷം തന്നെ അഭിപ്രായപ്പെടുന്നുണ്ട്‌. വണക്കവും ആരാധനയുമെല്ലാം ഏകനായ സത്യദൈവത്തിന്‌ മാത്രമേ സമർപ്പിക്കാവൂ എന്ന വേദഗ്രന്ഥങ്ങളുടെ അഭിപ്രായത്തോട്‌ യോജിക്കുന്ന ബൈബിൾ, ഏകദൈവാരാധനയിൽ നിന്ന്‌ മനുഷ്യനെ വ്യതിചലിപ്പിക്കുന്ന വിഗ്രഹ-വസ്‌തു ആരാധനയിലേക്കു വഴിതെളിക്കുന്ന യാതൊരു സമീപനവുമായും പൊരുത്തപ്പെടുകയില്ല തന്നെ.

ഇതും കാണുക

തിരുത്തുക

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കുരിശ്&oldid=3341701" എന്ന താളിൽനിന്ന് ശേഖരിച്ചത്