കൊറോണൽ മാസ് ഇജക്ഷൻ
കൊറോണൽ മാസ് ഇജക്ഷൻ എന്നത്, സൂര്യനിൽ നിന്നും സ്പേസിലേക്ക് ഉത്സർജിക്കുന്ന സൂര്യവാതങ്ങളുടെയും , പ്ലാസ്മയുടേയും കാന്തിക ക്ഷേത്രങ്ങളുടേയും വലിയ കൂട്ടമാണ്. ഇവ സോളാർ ഫെയറുകളോടും മറ്റു സോളാർ ആക്റ്റിവിറ്റികളുമായി അസ്സോസ്സിയേറ്റ് ചെയ്തിരിക്കുന്നെങ്കിലും, ഇവ തമ്മിൽ കാര്യകാരണബന്ധം സ്ഥാപിക്കപ്പെട്ടിട്ടില്ല. മിക്ക എമിഷനുകളും സൂര്യന്റെ ഉപരിതലത്തിലുള്ള ആക്റ്റീവ് റീജിയനുക്കളായ സൺസ്പോട്ടുകളിൽ രൂപം കൊള്ളുന്നവയാണു. സോളാർ മാക്സിമയ്ക്കടുത്ത്, ദിവസവും മൂന്നു സി എം ഇ വരെ ഉണ്ടാകുമ്പോൾ, സോളാർ മിനിമയ്ക്കടുത്ത്, അഞ്ചു ദിവസത്തിലൊരിക്കൽ ഒരു സി എം ഇ യാണുണ്ടാവുനതു.
കൊറോണൽ മാസ് ഇജക്ഷന്റെ ഫലമായി വലിയ അളവിൽ ദ്രവ്യവും, വിദ്യുത്കാന്തിക തരംഗങ്ങളും, കൊറോണയ്ക്കടുത്തോ, അകലെ, ഗൃഹങ്ങൾക്കിടയിലെ സ്പേസിലേയ്ക്കോ റിലീസു ചെയ്യുന്നു. ഉത്സർജിക്കുന്ന ദ്രവ്യം മിക്കവാറും ഇലക്ട്രോണുകളും പ്രോട്ടോണുകളും കുറഞ്ഞ അളവിൽ ഹീലിയം , ഓക്സിജൻ , ഇരുമ്പ് എന്നിവ അടങ്ങിയ പ്ലാസ്മയാണു. കൊറോണൽ മാസ് ഇജക്ഷനുകൾ, സൗര്യോപരിതലത്തിലെ കാന്തിക ക്ഷേത്രത്തിൽ വലിയ തോതിലുള്ള മാറ്റങ്ങൾ വരുത്തുന്നു. വൈറ്റ് - ലൈറ്റ് കൊറോണോഗ്രാഫ് എന്ന ഉപകരണത്തിന്റെ സഹായത്തോടെ സി എം ഇ കളെ നിരീക്ഷിക്കാവുന്നതാണു.
മാഗ്നറ്റിക് റീക്കണക്ഷൻ എന്ന പ്രതിഭാസമാണു സി എം ഇ കൾക്കു കാരണം എന്നു ഗവേഷണങ്ങൾ കാണിക്കുന്നു. മാഗ്നറ്റിക് റീക്കണക്ഷൻ എന്നതു, രണ്ടു വിപരീത ദിശകളിലുള്ള കാന്തിക ക്ഷേത്രങ്ങൾ അടുത്തു വരുമ്പോൾ, കാന്തിക ക്ഷേത്രങ്ങളുളെ വിന്യാസം മാറുന്ന പ്രക്രിയയ്ക്കു പറയുന്ന പേരാണു. ഈ പ്രക്രിയയിൽ, കാന്തിക ക്ഷേത്രങ്ങളിൽ ശേഖരിച്ചു വച്ചിരുന്ന ഊർജ്ജം പെട്ടെന്നു റിലീസു ചെയ്യപ്പെടുന്നു.