കോപ്പൻഹേഗൻ വ്യാഖ്യാനം

(Copenhagen interpretation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്വാണ്ടംബലതന്ത്രസിദ്ധാന്തങ്ങളെ കുറിച്ചുളള ആദ്യത്തെ വ്യാഖ്യാനമാണിത്‌. 1930-കളിൽ ഇത്‌ ഔദ്യോഗികവ്യാഖ്യാനമായി സ്വീകരിക്കപ്പെട്ടു. ഈ വ്യാഖ്യാനത്തിന്റെ നിർമ്മാതാവും പ്രധാനവക്താവും പ്രശസ്ത ഭൌതികശാസ്ത്രജ്ഞനായ നീൽസ് ബോറായിരുന്നു. ക്വാണ്ടം സിദ്ധാന്തം അണുപ്രതിഭാസങ്ങളുടെ പൂർണ്ണവും ശാസ്ത്രീയവുമായ വിശദീകരണം നൽകുന്നുണ്ടെന്നും ഒരു സിദ്ധാന്തത്തെ അതിന്റെ പ്രയോജനത്തിന്റെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കണമെന്നുമുള്ള കാര്യങ്ങളാണ്‌ കോപ്പൺഹെഗൻ വ്യാഖ്യാനത്തിന്റെ നിയാമകസത്തയെന്നു പറയാം. പരീക്ഷണങ്ങളിലൂടെ തെളിയിക്കാൻ കഴിയുന്ന അണുപ്രതിഭാസങ്ങളെ ക്വാണ്ടം സിദ്ധാന്തത്തിന്‌ വിശദീകരിക്കാൻ കഴിയില്ലെങ്കിൽ മറ്റൊരു സൈദ്ധാന്തികനിർമ്മിതിക്കും അതിനു കഴിയില്ല എന്ന അർത്ഥത്തിലാണ്‌, ക്വാണ്ടം സിദ്ധാന്തം പൂർണ്ണമാണെന്ന് കോപ്പൺഹെഗൻ വ്യാഖ്യാനം പറയുന്നത്‌.


ക്ലാസ്സിക്കൽ പ്രതിഭാസങ്ങളുടെ പഠനത്തിൽ നിരീക്ഷിതവസ്തുവും നിരീക്ഷണോപകരണവും കൃത്യമായി വേർതിരിക്കപ്പെടുന്നുണ്ട്‌. അവിടെ, ഇവ തമ്മിലുളള പ്രതിപ്രവർത്തനം ഒഴിവാക്കാവുന്നതുമാണ്‌. എന്നാൽ, ക്വാണ്ടം പ്രതിഭാസങ്ങളിൽ ഈ പ്രതിപ്രവർത്തനം ഒഴിവാക്കാൻ കഴിയുന്നതല്ലെന്ന് ബോർ പറയുന്നു. മൊത്തം പ്രതിഭാസത്തിൽനിന്ന് നിരീക്ഷണോപകരണത്തെ വേർതിരിക്കാനാവില്ലെന്ന അവസ്ഥയാണ്‌ സൂക്ഷ്മവ്യവസ്ഥകളിൽ സാംഖ്യകമായ വിശദീകരണങ്ങളിലേക്ക്‌ നയിക്കുന്നതിന്‌ കാരണമാകുന്നത്‌. കോപ്പൺഹെഗൻ വ്യാഖ്യാനം മാത്രമാണ്‌ ക്വാണ്ടംബലതന്ത്രത്തിന്റെ ശരിയായ ഏക വ്യാഖ്യാനം എന്നു കരുതുന്നവരുണ്ട്‌.

പുറത്തെ കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കോപ്പൻഹേഗൻ_വ്യാഖ്യാനം&oldid=3629874" എന്ന താളിൽനിന്ന് ശേഖരിച്ചത്