കോർഡിനേഷൻ കോംപ്ലക്സ്
രസതന്ത്രത്തിൽ, കോർഡിനേഷൻ കോംപ്ലക്സിൽ കേന്ദ്ര ആറ്റമോ അല്ലെങ്കിൽ അയോണോ ആയ കോർഡിനേഷൻ കേന്ദ്രവും അതിനെ വലയം ചെയ്ത് തന്മാത്രകളോ, അയോണുകളോ ആയ ലിഗാന്റുകളും (കോംപ്ലക്സിംഗ് ഏജന്റുകൾ) ഉൾക്കൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് സംക്രമണ ലോഹങ്ങൾ ഉൾപ്പെട്ട സംയുക്തങ്ങൾ കോർഡിനേഷൻ കോംപ്ലക്സുകളാണ്. കേന്ദ്രം ലോഹ ആറ്റമായ കോർഡിനേഷൻ കോംപ്ലക്സിനെ ലോഹകോംപ്ലക്സ് എന്നു പറയുന്നു.
നാമകരണവും സാങ്കേതികപദാവലിയും
തിരുത്തുകകോർഡിനേഷൻ കോംപ്ലക്സുകളുടെ ഘടനകളും രാസപ്രവർത്തനങ്ങളും അനേകം വഴികളിലൂടെ വിവരിക്കാവുന്ന വിധം വ്യാപ്തിയുള്ളതാണ്. ഇത് ചിലപ്പോൾ ആശയക്കുഴപ്പങ്ങളുണ്ടാക്കാം. കേന്ദ്രലോഹ ആറ്റത്തോടോ അയോണിനോടോ ബന്ധിക്കപ്പെട്ടിരിക്കുന്ന ലിഗാന്റിലെ ആറ്റത്തിനെ ഡോണർ ആറ്റം എന്നു പറയുന്നു. ഒരു സാധാരണ കോംപ്ലക്സിൽ ഒരു ലോഹ ആറ്റം ഒരേപോലെയോ വ്യത്യസ്തമോ ആയ അനേകം ഡോണർ ആറ്റങ്ങളുമായി ബന്ധനത്തിലേർപ്പെടാം. ഒരു പോളിഡെന്റൈറ്റ് ലിഗാന്റ് എന്നത് ലിഗാന്റുകളുടെ അനേകം ആറ്റങ്ങൾ വഴി കേന്ദ്ര ആറ്റവുമായി ബന്ധനത്തിൽ ഏർപ്പെടുന്ന ഒരു തന്മാത്രയോ, അയോണോ ആണ്. കേന്ദ്ര ആറ്റവുമായി 2, 3, 4, 6 ബന്ധനങ്ങൾ വരെയുള്ള ലിഗാന്റുകളാണ് പൊതുവെയുള്ളത്. ഈ കോംപ്ലക്സുകൾ ചിലേറ്റ് കോംപ്ലക്സുകൾ എന്നറിയപ്പെടുന്നു. ഇത്തരം കോംപ്ലക്സുകളുടെ രൂപീകരണം ചിലേഷൻ, കോംപ്ലക്സേഷൻ, കോർടിനേഷൻ എന്നിങ്ങനെ അറിയപ്പെടുന്നു.
കേന്ദ്ര ആറ്റത്തേയും (അല്ലെങ്കിൽ അയോൺ)എല്ലാ ലിഗാന്റുകളേയും ചേർത്ത് കോർഡിനേഷൻ സ്ഫിയർ എന്നു പറയുന്നു. ആദ്യ കോർഡിനേഷൻ കോംപ്ലക്സിൽ കേന്ദ്ര ആറ്റവും (അല്ലെങ്കിൽ അയോൺ) ഡോണർ ആറ്റങ്ങളും ഉൾക്കൊള്ളുന്നു.
കോർഡിനേഷൻ എന്നതുകൊണ്ട് അർഥമാക്കുന്നത് ലിഗാന്റുകളും കേന്ദ്ര ആറ്റവും തമ്മിലുള്ള കോർഡിനേഷൻ സഹസംയോജകബന്ധനങ്ങളാണ് (ഡൈപോളാർ ബന്ധനങ്ങൾ). പ്രഥമമായി ഒരു കോംപ്ലക്സ് എന്നത് ദുർബല രാസബന്ധനങ്ങൾ വഴി തന്മാത്രകൾ, ആറ്റങ്ങൾ അല്ലെങ്കിൽ അയോണുകൾ