കണ്ടിന്യുവസ് വൂണ്ട് ഇൻഫിൽട്രേഷൻ

(Continuous wound infiltration എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശസ്ത്രക്രിയാനന്തര വീണ്ടെടുക്കൽ സമയത്ത് വേദന കൈകാര്യം ചെയ്യാൻ സഹായിക്കുന്നതിനായി ഒരു ശസ്ത്രക്രിയാ മുറിവിലേക്ക് ഒരു ലോക്കൽ അനസ്തെറ്റിക് തുടർച്ചയായി കടത്തിവിടുന്ന മെഡിക്കൽ നടപടിക്രമമാണ് കണ്ടിന്യുവസ് വൂണ്ട് ഇൻഫിൽട്രേഷൻ (സിഡബ്ല്യുഐ) എന്ന് അറിയപ്പെടുന്നത്.

ചരിത്രം തിരുത്തുക

ശസ്ത്രക്രിയാനന്തര വേദന നിയന്ത്രണത്തിന്, 1990 കളുടെ അവസാനത്തിൽ ഒരു യുഎസ് കമ്പനി (ഐ-ഫ്ലോ കോർപ്പറേഷൻ) മുറിവിനുള്ളിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത മൾട്ടി ഹോൾഡ് കത്തീറ്റർ വഴി ലോക്കൽ അനസ്തെറ്റിക് കടത്തിവിടുന്ന രീതി അവതരിപ്പിച്ചു.

വൂണ്ട് ഇൻഫിൽട്രേഷന്റെ ഗുണങ്ങൾ വളരെ പ്രധാനമാണ്, അതിനാലാണ് "സിംഗിൾ ഷോട്ട്" വൂണ്ട് ഇൻഫിട്രേഷൻ നടപടിക്രമം പതിറ്റാണ്ടുകളായി ചെയ്തുവരുന്നത്. സിംഗിൾ ഷോട്ട് സമീപനത്തിന്റെ പരിമിതപ്പെടുത്തുന്ന ഘടകം, എല്ലായ്പ്പോഴും ലോക്കൽ അനസ്തെറ്റിക്സിന്റെ അർദ്ധായുസ്സാണ്, ഇത് ദീർഘകാല ശസ്ത്രക്രിയാനന്തര വേദന ചികിത്സ അനുവദിക്കില്ല.

നടപടിക്രമം തിരുത്തുക

പ്രത്യേകമായി രൂപകൽപ്പന ചെയ്ത, മൾട്ടി-ഹോൾഡ് കത്തീറ്റർ ഉപയോഗിച്ച് ഒരു ലോക്കൽ അനസ്തെറ്റിക് മുറിവിലേക്ക് കടത്തിവിടുന്നു. കത്തീറ്ററിന്റെ വലുപ്പം അനുസരിച്ച് മുറിവിന്റെ മുഴുവൻ ഭാഗത്തും മരുന്ന് വ്യാപിക്കാൻ കത്തീറ്റർ അനുവദിക്കുന്നു.

ശസ്ത്രക്രിയക്ക് ശേഷം മുറിവ് അടയ്ക്കുന്നതിന് തൊട്ടുമുമ്പ് ശസ്ത്രക്രിയാവിദഗ്ധൻ കത്തീറ്റർ സ്ഥാപിക്കുന്നു. മികച്ച കത്തീറ്റർ പ്ലെയ്‌സ്‌മെന്റിനും നാഡി തടയലിനും, കത്തീറ്റർ നാഡിക്ക് കഴിയുന്നത്ര അടുത്ത് സ്ഥിതിചെയ്യണം. തൊട്ടടുത്തുള്ള നാഡി റൂട്ടിന്റെ ഡിസ്റ്റൽ ഇൻഫിൽട്രേഷൻ ആണ് പരിഗണിക്കുന്നതെങ്കിൽ ടണലിങ്ങ് പ്രയോഗിക്കണം.

സ്ഥാപിച്ചതിന് ശേഷം, കത്തീറ്റർ ഒരു എലാസ്റ്റോമെറിക് പമ്പിലേക്ക് ബന്ധിപ്പിക്കുന്നു, അത് ലോക്കൽ അനസ്തെറ്റികിന്റെ നിരന്തരമായ വിതരണം ഉറപ്പാക്കുന്നു, കൂടാതെ അത് മരുന്ന് കണ്ടെയ്നറായും പ്രവർത്തിക്കുന്നു. ഫ്ലോ റേറ്റ്, പമ്പ് വലുപ്പം എന്നിവയെ ആശ്രയിച്ച്, ഒരു പമ്പിന് നിരവധി ദിവസത്തേക്ക് തുടർച്ചയായ വൂണ്ട് ഇൻഫിൽട്രേഷൻ നൽകാൻ കഴിയും.

ഫലങ്ങൾ തിരുത്തുക

മറ്റ് ലോക്കൽ അനസ്തെറ്റിക് ടെക്നിക്കുകളായ പെരിഫറൽ നാഡി ബ്ലോക്കുകൾ, സ്പൈനൽ-എപ്പിഡ്യൂറൽ അനസ്തീസിയ എന്നിവയ്ക്കുള്ള ഫലപ്രദമായ ബദലായി സിഡബ്ല്യുഐ കണക്കാക്കപ്പെടുന്നു. ശക്തിയേറിയ കോയാഗ്യുലന്റുകൾ ഉപയോഗിക്കുന്ന രോഗികളിൽ എന്ന പോലെ, മേലെ സൂചിപ്പിച്ച രീതികൾ ചെയ്യാൻ സാധിക്കാത്ത അവസ്ഥയിൽ കണ്ടിന്യുവസ് വൂണ്ട് ഇൻഫിൽട്രേഷൻ സഹായകരമാണ്.

കൂടാതെ, എപ്പിഡ്യൂറൽ സംബന്ധമായ പാർശ്വഫലങ്ങൾ കാരണം ചില രോഗികൾ എപ്പിഡ്യൂറൽ അനാൾജെസിയയ്ക്ക് ഒരു ബദൽ തിരഞ്ഞെടുക്കുന്നു. എപ്പിഡ്യൂറൽ അനൽ‌ജെസിയ എപിഡ്യൂറൽ ഹെമറ്റോമ, ആബ്സെസ് പോലെയുള്ള ഗുരുതരമായ ന്യൂറോളജിക്കൽ സങ്കീർണതകളിലേക്ക് നയിച്ചേക്കാം, തൊറാസിക് എപിഡ്യൂറലുകളിൽ 1000–6000 ൽ ഒരാൾക്ക് ഇത് സംഭവിക്കുന്നു; [1] [2] [3] ഒപ്പം ഉണർന്നിരിക്കുന്ന രോഗികളിൽ പ്രീ-ഓപ്പറേറ്റീവ് പ്ലേസ്മെന്റിന്റെ ആവശ്യകതയും ചിലപ്പോൾ എപിഡ്യൂറൽ അനാൽജെസിയ നിരസിക്കുന്നതിലേക്ക് നയിക്കുന്നു. [4] [5] [6]

സാധാരണ പ്രവർത്തനങ്ങളിലേക്ക് വേഗത്തിൽ മടങ്ങാൻ കഴിയുക, കുറഞ്ഞ വേദന, വേഗത്തിലുള്ള പുനരധിവാസം, കുറഞ്ഞ പാർശ്വഫലങ്ങൾ എന്നിവ കാരണം മിക്ക കേസുകളിലും ഫലം രോഗിക്ക് പ്രയോജനകരമാണ്. ശസ്ത്രക്രിയാനന്തര വേദന കൈകാര്യം ചെയ്യുന്ന സമയത്ത് മരുന്നിന്റെ ഉപയോഗം ഗണ്യമായി കുറയ്ക്കുന്നതിനും ഒപിയോയിഡുകളുമായി ബന്ധപ്പെട്ട് വരുന്ന പാർശ്വഫലങ്ങൾ ( PONV ) കുറയ്ക്കുന്നതിനും കണ്ടിന്യുവസ് വൂണ്ട് ഇൻഫിൽട്രേഷൻ അവസരം നൽകുന്നു. ഇതരമാർഗ്ഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച സാറ്റിസ്ഫാക്ഷൻ സ്‌കോറുകൾ സിഡബ്ല്യുഐ നൽകുമെന്ന് തെളിയിച്ചിട്ടുണ്ട്. [7]

പരാമർശങ്ങൾ തിരുത്തുക

  1. Pogatzki-Zahn, E. M.; Boche, R.; Dasch, B.; Aken, H. K. Van; Zahn, P. K.; Pöpping, D. M. (2008-12-01). "Effectiveness and safety of postoperative pain management: a survey of 18 925 consecutive patients between 1998 and 2006 (2nd revision): a database analysis of prospectively raised data†". British Journal of Anaesthesia (in English). 101 (6): 832–840. doi:10.1093/bja/aen300. ISSN 0007-0912. PMID 18945716.{{cite journal}}: CS1 maint: unrecognized language (link)
  2. Christie, I. W; McCabe, S. (2007-03-21). "Major complications of epidural analgesia after surgery: results of a six-year survey: Epidural complications". Anaesthesia. 62 (4): 335–341. doi:10.1111/j.1365-2044.2007.04992.x. PMID 17381568.
  3. Moen, Vibeke; Dahlgren, Nils; Irestedt, Lars (October 2004). "Severe neurological complications after central neuraxial blockades in Sweden 1990-1999". Anesthesiology. 101 (4): 950–959. doi:10.1097/00000542-200410000-00021. ISSN 0003-3022. PMID 15448529.
  4. Besselink, Marc G.; Lirk, Philipp; Hollmann, Markus W.; Thiel, Bram; Godfried, Marc B.; Castro, Steve M. de; Karsten, Tom M.; Gulik, Thomas M. van; Dieren, Susan van (2016-10-01). "Continuous wound infiltration versus epidural analgesia after hepato-pancreato-biliary surgery (POP-UP): a randomised controlled, open-label, non-inferiority trial". The Lancet Gastroenterology & Hepatology (in English). 1 (2): 105–113. doi:10.1016/S2468-1253(16)30012-7. ISSN 2468-1253. PMID 28404067.{{cite journal}}: CS1 maint: unrecognized language (link)
  5. Ochroch, Edward Andrew; Troxel, Andrea B.; Frogel, Jonathan K.; Farrar, John T. (December 2007). "The influence of race and socioeconomic factors on patient acceptance of perioperative epidural analgesia". Anesthesia and Analgesia. 105 (6): 1787–1792, table of contents. doi:10.1213/01.ane.0000290339.76513.e3. ISSN 1526-7598. PMID 18042884.
  6. Le Ray, Camille; Goffinet, François; Palot, Maryse; Garel, Micheline; Blondel, Béatrice (September 2008). "Factors associated with the choice of delivery without epidural analgesia in women at low risk in France". Birth (Berkeley, Calif.). 35 (3): 171–178. doi:10.1111/j.1523-536X.2008.00237.x. ISSN 1523-536X. PMID 18844642.
  7. Mungroop, Timothy H.; Bond, Marinde J.; Lirk, Philipp; Busch, Olivier R.; Hollmann, Markus W.; Veelo, Denise P.; Besselink, Marc G. (February 2019). "Preperitoneal or Subcutaneous Wound Catheters as Alternative for Epidural Analgesia in Abdominal Surgery: A Systematic Review and Meta-analysis". Annals of Surgery. 269 (2): 252–260. doi:10.1097/SLA.0000000000002817. ISSN 1528-1140. PMID 29781846.