കോംസോസൂക്കസ്

(Compsosuchus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൃറ്റേഷ്യസ്‌ യുഗത്തിന്റെ അവസാന കാലത്ത് ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് കോംസോസൂക്കസ്. പേരിന്റെ അർത്ഥം ഭംഗിയുള്ള മുതല എന്നാണ്. പേര് ഇങ്ങനെയാണെങ്കിലും ഇവക്ക് മുതലയുമായി ഒരു ബന്ധവും ഇല്ല.

കോംസോസൂക്കസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
Superfamily:
Family:
Genus:
Compsosuchus
Species:
C. solus
Binomial name
Compsosuchus solus
Matley & Von Huene, 1933

കണ്ടുപിടുത്തവും വർഗ്ഗീകരണവും തിരുത്തുക

1933-ൽ വോൺ ഹ്യൂനെയും മാറ്റ്‌ലിയുമാണ് കോംസോസൂക്കസിനെക്കുറിച്ച് വിവരിച്ചത്. ഇതിന്റെ മാതൃക GSI K27/578, നട്ടെല്ലിന്റെ ഭാഗമായ ആക്സിസ് ആണ്.

വോൺ ഹ്യൂനെയും മാറ്റ്‌ലിയും പിന്നീട് മോൽനറും (1990) കോംസോസൂക്കസിനെ ഒരു അല്ലോസോറിഡ് ആയി വർഗ്ഗീകരിച്ചെങ്കിലും 2004-ലെ ഒരു പഠനം അവയെ അബെലിസോറിഡായി പരിഗണിച്ചു.[1][2] എന്നാൽ പുതിയ പഠനങ്ങൾ ഇവയെ നൗസോറിഡായാണ് പരിഗണിക്കുന്നത്.[3]


കൂടുതൽ വിവരങ്ങൾ തിരുത്തുക

തെറാപ്പോഡ വിഭാഗമാണ് എന്നതിൽ കവിഞ്ഞു മറ്റു വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല, നോമെൻ ദുബിയം ആയിട്ടാണ് ഈ ദിനോസറിനെ കരുതുന്നത്.[4]


അവലംബം തിരുത്തുക

  1. Novas, Fernando; Agnolin, Federico; Bandyopadhyay, Saswati (2004). "Cretaceous theropods from India: A review of specimens described by Huene and Matley (1933)". Revista del Museo Argentino de Ciencias Naturales: 67–103. doi:10.22179/revmacn.6.74. ISSN 1514-5158.
  2. Molnar, Kurzanov and Dong, 1990. Carnosauria. In Weishampel, Dodson and Osmolska (eds.). The Dinosauria. University of California Press. 169-209.
  3. Carrano, Matthew T.; Loewen, Mark A.; Sertich, Joseph J. W. (2011). "New materials of Masiakasaurus knopfleri Sampson, Carrano, and Forster, 2001, and implications for the morphology of the Noasauridae (Theropoda:Ceratosauria)". Smithsonian Contributions to Paleobiology (95): 1–53. doi:10.5479/si.00810266.95.1. ISSN 0081-0266.
  4. "Compsosuchus". Dinosaurier-Info.De. Archived from the original on 28 December 2013. Retrieved 20 June 2013.
"https://ml.wikipedia.org/w/index.php?title=കോംസോസൂക്കസ്&oldid=3992058" എന്ന താളിൽനിന്ന് ശേഖരിച്ചത്