കോമൺ ഇറ

(Common Era എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കലണ്ടറിൽ എ.ഡി. (ആന്നോ ഡൊമിനി- നമ്മുടെ നാഥന്റെ വർഷത്തിൽ) എന്നതിനു പകരം വ്യാപകമായി ഉപയോഗിച്ചു വരുന്ന രീതിയാണ് കോമൺ ഇറ അഥവാ സി.ഇ.. ബി.സി. (ബിഫോർ ക്രൈസ്റ്റ്-ക്രിസ്തുവിനു മുൻപ്) എന്നതിനു പകരം ബി.സി. ഇ. എന്നാണു പ്രയോഗിക്കുന്നത്. ആറാം നൂറ്റാണ്ടിൽ ക്രിസ്ത്യൻ പുരോഹിതനായിരുന്ന, ഡ്യോണീഷ്യസ് എക്സിഗുഅസാണു യേശുവിന്റെ ജനനം നടന്നതെന്നു പറയപ്പെടുന്ന വർഷം കണക്കാക്കി, ആന്നൊ ഡൊമിനി ഉപയോഗിച്ചുതുടങ്ങിയത്. പക്ഷെ പൂജ്യം എന്ന ഒരു വർഷസൂചന ഉണ്ടായിരുന്നില്ല. സി. ഇ/ബി. സി. ഇ അല്ലെങ്കിൽ എ. ഡി./ബി. സി. ഇവ എണ്ണത്തിൽ സംഖ്യാപരമായി ഒന്നു തന്നെയാണ്. ആയതിനാൽ "2014 CE" "AD 2014"യ്ക്കു തുല്യവും, "399 BCE" എന്നത് "399 BC" യ്ക്കു തുല്യവുമാണ്.

1708 നു മുൻപു തന്നെ കോമൺ ഇറ എന്ന പദപ്രയോഗം ഇംഗ്ലീഷിൽ കണ്ടെത്താൻ കഴിയും. [1] വൾഗാരിസ് എയ്റെ എന്ന പേരിൽ യൂറോപ്യൻ ക്രിസ്ത്യാനികൾക്കിടയിൽ 1615ൽത്തന്നെ ലത്തീൻ പ്രയോഗമായി ഇത് ഉപയോഗിച്ചിരുന്നു. [2] ഇംഗ്ലിഷിൽ വൾഗർ ഇറ എന്നു പ്രയോഗിച്ചു. അന്നൊക്കെ ക്രിസ്ത്യൻ ഇറ എന്നതും വൾഗർ ഇറ എന്നതും പരസ്പരം ഉപയോഗിച്ചിരുന്നു. ഇവിടെ വൾഗർ എന്നതിനു ഇന്നത്തെ അർഥമായിരുന്നില്ല("crudely indecent"). പകരം "ordinary, common, or not regal" എന്നൊക്കെയായിരുന്നു അർഥം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ജൂതന്മാരായ പണ്ഡിതരാണ് CE എന്ന ചുരുക്കെഴുത്ത് കൊണ്ടുവന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനപാദത്തിൽ അദ്ധ്യനരംഗത്തും ശാസ്ത്രപ്രസിദ്ധീകരണ രംഗത്തും CE, BCE എന്നിവയുടെ പ്രചാരം വർദ്ധിച്ചു. പൊതുവായിപ്പറഞ്ഞാൽ ക്രിസ്ത്യാനികളല്ലാത്തവരുടെയിടയിലും മതേതരത്വത്തെ ഉയർത്തിക്കാണിക്കുന്ന പ്രസാധകരുടെയിടയിലും ഇവയുടെ അംഗീകാരം വർദ്ധിച്ചു.

ഇന്ന് ഗ്രിഗോറിയൻ കലണ്ടറും അതുമായി ബന്ധപ്പെട്ട വർഷങ്ങൾക്കു അക്ക രൂപം നൽകുന്നതുമായി ബന്ധപ്പെട്ടുമുള്ള കാലഗണനാ സമ്പ്രദായമാണ് ലോകത്ത് മിക്ക സ്ഥലങ്ങളിലും അനുവർത്തിക്കുന്നത്. ദശകങ്ങളായി ഐക്യരാഷ്ട്രസഭ, യ്യുനിവേഴ്സൽ പോസ്റ്റൽ യൂണിയൻ തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങൾ ഇതിനെയാണു ആഗോളമാനദണ്ഡമായി അംഗീകരിക്കുന്നത്. CE/BCE പ്രതീകങ്ങൾ ചില എഴുത്തുകാരും പ്രസാധകരും നിഷ്പക്ഷവും ക്രിസ്ത്യാനികളല്ലാത്തവരുടെ വികാരം മാനിക്കാൻ കഴിവുള്ളവയുമാണെന്നു കരുതിയാണു ഉപയോഗിക്കുന്നത്.

അവലംബം തിരുത്തുക


"https://ml.wikipedia.org/w/index.php?title=കോമൺ_ഇറ&oldid=3287305" എന്ന താളിൽനിന്ന് ശേഖരിച്ചത്