ജിബൂട്ടിയൻ സിനിമ

(Cinema of Djibouti എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആഫ്രിക്കൻ വൻ‌കരയിലുള്ള ഒരു രാജ്യമായ ജിബൂട്ടിയുടെ സിനിമാ വ്യവസായത്തെ ജിബൂട്ടിയൻ സിനിമ സൂചിപ്പിക്കുന്നു.

ചരിത്രം തിരുത്തുക

ജിബൂട്ടിയിലെ ചലച്ചിത്രങ്ങളുടെ പ്രമേയങ്ങൾ പലതും അവരുടെ സംസ്കാരത്തേയും പുരാതന ആചാരങ്ങളേയും അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഈ കാഴ്ചപ്പാടിൽ നിന്നുകൊണ്ടുതന്നെയായിരുന്നു ഇവിടത്തെ സിനിമകളിലെ പ്രണയങ്ങൾ പോലും ചിത്രീകരിക്കപ്പെട്ടിരുന്നത്. ഫ്രഞ്ച് ഭാഷയിലായിരുന്നു ആദ്യകാലങ്ങളിൽ ഇവിടെ ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നത്. 1920-തിലാണ് ഇവിടത്തെ ആദ്യത്തെ പ്രാദേശിക തിയേറ്റർ തുറന്നത്.[1] തുടർന്ന്, 1934-ൽ ഈഡൻ, 1939-ൽ ഒളിമ്പിയ, 1965-ൽ ലെ പാരീസ്, 1975-ൽ അൽ ഹിലാൽ എന്നീ തിയേറ്ററുകൾ കൂടി സ്ഥാപിതമായി.

എഴുപതുകളുടെ ആരംഭത്തോടെ പ്രാദേശിക അഭിനേതാക്കളുടെ പങ്കാളിത്തത്തോടെ ചലച്ചിത്രനിർമ്മാണരംഗത്ത് ചില ശ്രമങ്ങൾ നടന്നു. 1972-ൽ ജി. ബോർഗിന്റെ സംവിധാനത്തിൽ ബർട്ട ഡിജിങ്ക എന്ന ചിത്രമായിരുന്നു അതിൽ ഒന്ന്. 1977-ൽ സ്വാതന്ത്ര്യത്തിനു ശേഷം, സർക്കാർ തലത്തിൽ ചലച്ചിത്ര-നിർമ്മാണ-വിതരണ കമ്പനികളും തിയേറ്ററുകളും വളർന്നുവന്നു. 1990-കളിൽ ജിബൂട്ടിയിലെ ഏറ്റവും വലിയ സിനിമാ കമ്പനികളായിരുന്ന, ഓഡേൺ, ഒളിമ്പിയ, എന്നിവ അടച്ചുപ്പൂട്ടി.[2]

അവലംബം തിരുത്തുക

  1. M. Guedi Ali Omar. "Observatoire Culturel ACP: RAPPORT FINAL REPUBLIQUE DE DJIBOUTI" (PDF). Archived from the original (PDF) on 2016-08-22. Retrieved 2016-07-13.
  2. M. Guedi Ali Omar. "Observatoire Culturel ACP: RAPPORT FINAL REPUBLIQUE DE DJIBOUTI" (PDF). Archived from the original (PDF) on 2016-08-22. Retrieved 2016-07-13.
"https://ml.wikipedia.org/w/index.php?title=ജിബൂട്ടിയൻ_സിനിമ&oldid=3631957" എന്ന താളിൽനിന്ന് ശേഖരിച്ചത്