സിഗററ്റ്

(Cigarette എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുകവലിക്കാൻ ഉപയോഗിക്കുന്ന ലഹരി പദാർത്ഥമാണ് സിഗററ്റ് (Cigarette). വളരെ ചെറുതായി അരിഞ്ഞ പുകയില നിറച്ച കടലാസ് ചുരുട്ടായിട്ടാണ് പൊതുവേ സിഗരറ്റ് നിർമ്മിക്കപ്പെടുന്നത്. പുകയിലെ മാലിന്യം അകത്ത് കടക്കുന്നത് കുറയ്ക്കാൻ മിക്ക സിഗരറ്റ് ബ്രാന്ഡിലും ഒരുവശത്ത് പഞ്ഞി അരിപ്പയായി വയ്ക്കാറുണ്ട്. ഇന്ന് വിപണിയിൽ ധാരാളം സിഗററ്റ് ലഭ്യമാണ്. ഇതുകൂടാതെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉണ്ടാക്കപ്പെട്ട ഇ-സിഗററ്റും (Electronic Cigarette) ഇന്ന് ലഭ്യമാണ്. വലിച്ചാലും എരിഞ്ഞുതീരില്ല, പുകയില്ല എന്നിവയാണ് ഇ-സിഗററ്റിന്റെ പ്രത്യേകത.

ഒരിടത്ത് അരിപ്പയുള്ള സിഗററ്റ് കൾ
Diagram of a cigarette.
1. Filter made of 95% cellulose acetate.
2. Tipping paper to cover the filter.
3. Rolling paper to cover the tobacco.
4. Tobacco blend.

ദൂഷ്യ ഫലങ്ങൾ

തിരുത്തുക

സിഗരറ്റിന്റെ പുക മനുഷ്യന് അർബുദം എന്ന മഹാരോഗം ബാധിക്കുവാൻ കാരണമാകുന്നു. ഗർഭിണികൾ സിഗററ്റ് വലിക്കുന്നത് അവർ പ്രസവിക്കുന്ന കുഞ്ഞിന് മാനസിക രോഗവും അംഗവൈകല്യവും[1] ഉണ്ടാകാൻ കാരണമാകുന്നു. ലോകമെമ്പാടുമുള്ള ജനങ്ങൾ ഒരു ദിവസം കോടിക്കണക്കിനു സിഗററ്റ് ഉപയോഗിക്കുന്നുണ്ട്. വികസിത രാജ്യങ്ങളിൽ സിഗരറ്റിന്റെ ഉപയോഗം കുറയുന്നുണ്ടെങ്കിലും വികസ്വര രാജ്യങ്ങളിൽ സിഗരറ്റിന്റെ ഉപയോഗം ഇപ്പോൾ കൂടി വരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. [2][3] ഇതുകണക്കിലെടുത്തു ധാരാളം പൊതുപ്രവർത്തകർ സിഗരറ്റിന്റെ ഉപയോഗത്തിനെതിരേ ശക്തമായ പ്രതിഷേധം എല്ലാരാജ്യത്തും നടത്തി വരുന്നു.

ഇതും കാണുക

തിരുത്തുക
  1. http://www.sciencedaily.com/releases/2006/01/060106122922.htm
  2. Cigarette Smoking Among Adults - United States, 2006
  3. "WHO/WPRO-Smoking Statistics". Archived from the original on 2005-07-02. Retrieved 2005-07-02.
"https://ml.wikipedia.org/w/index.php?title=സിഗററ്റ്&oldid=3930501" എന്ന താളിൽനിന്ന് ശേഖരിച്ചത്