ചുക്ചി ഉപദ്വീപ്
ഏഷ്യയുടെ ഏറ്റവും കിഴക്കായി സ്ഥിതിചെയ്യുന്ന ഉപദ്വീപാണ് ചുക്ചി ഉപദ്വീപ് ( Chukchi Peninsula , Chukotka Peninsula , Chukotski Peninsula; Russian: Чуко́тский полуо́стров, Chukotskiy poluostrov, Russian: Чуко́тка, Chukotka), ഉത്തര അക്ഷാംശം 66° N പശ്ചിമ രേഖാംശം 172° സ്ഥിതിചെയ്യുന്നു.
ചുക്ചി ഉപദ്വീപിന്റെ കിഴക്കേയറ്റം ഉലെൻ (Uelen) ഗ്രാമത്തിലെ കേപ് ഡെസ്നേവ്(Cape Dezhnev) ആണ്. ചുകോട്ക മലകൾ ഈ ഉപദ്വീപിന്റെ മദ്ധ്യ/പടിഞ്ഞാറൻ ഭാഗത്തായി സ്ഥിതിചെയ്യുന്നു, വടക്ക് ചുക്ചി കടൽ, തെക്ക് ബറിംഗ് കടൽ, കിഴക്ക് ബറിംഗ് കടലിടുക്ക് എന്നിവയാണ് അതിർത്തികൾ. റഷ്യയിലെ ചുകോട്ക ഓട്ടോണോമസ് ഓക്രുഗിന്റെ ഭാഗമാണ് ചുക്ചി ഉപദ്വീപ്.[1] സൈബീരിയയിലെ തദ്ദേശവാസികളും ചില റഷ്യക്കാരുമാണ് ചുക്ചി ഉപദ്വീപിൽ താമസിച്ചു വരുന്നത്.
ആർട്ടിക് സമുദ്രത്തിൽ റഷ്യ നിർവചിച്ചിരിക്കുന്നതും റഷ്യൻ ആർട്ടിക് തീരത്തിലൂടെ നൊവായ സെംല്യ , കാര കടൽ, സൈബീരിയ, ബറിംഗ് കടലിടുക്ക് എന്നീ പ്രദേശങ്ങളിലൂടെ കടന്നു പോകുന്നതുമായ വടക്കൻ കപ്പൽ (വടക്ക് കിഴക്കൻ കപ്പൽ പാത) പാതയിൽ ആണ് ചുക്ചി ഉപദ്വീപ് നിലകൊള്ളുന്നത്.
അവലംബം
തിരുത്തുക- ↑ "Chukchi Peninsula". Encyclopedia.com. Accessed September 2010.