ക്രിസ്റ്റഫ്ർ പിന്നി
(Christopher Pinney എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നരവംശശാസ്ത്രജ്ഞനും കലാചരിത്രകാരനുമാണ് ക്രിസ്റ്റഫർ പിന്നി. ലണ്ടൻ യൂണിവേർസിറ്റി കോളെജിൽ നരവംശശാസ്ത്ര വിഭാഗത്തിലും ദൃശ്യസംസ്കാരപഠനവിഭാഗത്തിലും പ്രൊഫസറാണ്. പിന്നി നടത്തിയ ദക്ഷിണേഷ്യൻ, കൂടാതെ പ്രധാനമായും ഇന്ത്യൻ ദൃശ്യസംസ്കാരപഠനങ്ങൾ ഈ മേഖലയിൽ വളരെ പ്രാധാന്യമർഹിക്കുന്നു. 2013-ൽ ഇന്ത്യൻ ഗവണ്മൻട് അദ്ദേഹത്തിനെ പദ്മശ്രീ ബഹുമതി നൽകി ആദരിച്ചു.
Christopher Pinney | |
---|---|
തൊഴിൽ | Anthropologist |
പുരസ്കാരങ്ങൾ | Padma Shri |
വെബ്സൈറ്റ് | Official web site |
ഇന്ത്യൻ ദൃശ്യസംസ്കാര പഠനത്തിന്റെ ഭാഗമായി ക്രിസ്റ്റഫർ പിന്നി രാജ്യത്തുടനീളം സഞ്ചരിച്ചു ശേഖരിച്ചിട്ടുള്ള ക്രോമോലിതോഗ്രാഫുകൾ ഗ്രാമീണ മദ്ധ്യപ്രദേശും, കുംഭമേള, ഹോളി, രംഗ്പഞ്ചമി തുടങ്ങിയ ഉത്സവങ്ങളും, ഹുസ്സൈൻ തെഖ്രി, ഭെറുജീ മന്ദിർ, സൗത്ത് പാർക് സ്റ്റ്രീട് സെമിട്രി, കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയം തുടങ്ങിയ ചരിത്രപ്രധാനയിടങ്ങളും, നേപ്പാൾ, വാരണാസി, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളും ഉൾപ്പെടുന്നു.