ക്രിസ്റ്റിയാൻ ബർണാർഡ്

(Christiaan Barnard എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ക്രിസ്റ്റിയാൻ നീത്‍ലിംഗ് ബർണാർഡ് (ജീവിതകാലം: 8 നവംബർ 1922 - 2 സെപ്റ്റംബർ 2001) ലോകത്തിൽ ആദ്യമായി മനുഷ്യനിൽ നിന്ന് മനുഷ്യനിലേയ്ക്ക് ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ ഒരു ദക്ഷിണാഫ്രിക്കൻ ഹൃദയശസ്ത്രക്രിയാ വിദഗ്ധനായിരുന്നു.[1][2] 1967 ഡിസംബർ 3 ന്, അപകടത്തിൽപ്പെട്ട ഡെനിസ് ഡാർവാൾ എന്ന വ്യക്തിയുടെ ഹൃദയം 54 കാരനായ ലൂയിസ് വാഷ്കാൻസ്കിയുടെ നെഞ്ചിലേക്ക് ബർണാർഡ് പറിച്ചുനട്ടു. ശസ്ത്രക്രിയയ്ക്കു ശേഷം പൂർണ്ണ ബോധം വീണ്ടെടുക്കുകയും ഭാര്യയുമായി അനായാസം സംസാരിക്കുകയും ചെയ്ത വാഷ്കാൻസ്കി അദ്ദേഹത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥയെ തകർത്ത ആന്റി-റിജക്ഷൻ മരുന്നുകളുടെ പ്രവർത്തനത്താൽ 18 ദിവസത്തിനുശേഷം ന്യുമോണിയ ബാധിച്ച് മരിച്ചു.[3][4][5][6] ശസ്ത്രക്രിയയ്ക്ക് 80 ശതമാനം വിജയസാധ്യതയുണ്ടെന്ന് ബർണാർഡ് വാഷ്കാൻസ്കി ദമ്പതികളോട് പറഞ്ഞിരുന്നത് തെറ്റിദ്ധാരണാജനകമാണെന്ന് വിമർശിക്കപ്പെട്ടിരുന്നു.[7][8][9] രോഗിയായ ഫിലിപ്പ് ബ്ലെയ്ബർഗിൽ 1968 ന്റെ തുടക്കത്തിൽ നടത്തിയ ബർണാർഡിന്റെ രണ്ടാമത്തെ അവയവമാറ്റ ശസ്ത്രക്രിയയിൽ രോഗി ഒന്നരവർഷത്തോളം ജീവിക്കുകയും ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകുകയും ചെയ്തിരുന്നു.[10][11]

ക്രിസ്റ്റിയാൻ ബർണാർഡ്
ബർണാർഡ് 1969ൽ
ജനനം
Christiaan Neethling Barnard

(1922-11-08)8 നവംബർ 1922
Beaufort West, Cape Province, Union of South Africa
മരണം2 സെപ്റ്റംബർ 2001(2001-09-02) (പ്രായം 78)
വിദ്യാഭ്യാസംയൂണിവേഴ്സിറ്റി ഓഫ് കേപ്പ് ടൌൺ
യൂണിവേഴ്സിറ്റി ഓഫ് മിന്നെസോട്ട
സജീവ കാലം1950–2001
അറിയപ്പെടുന്നത്first successful human-to-human heart transplant
ബന്ധുക്കൾMarius Barnard
Medical career
Professionശസ്ത്രക്രിയാവിദഗ്ധൻ
InstitutionsGroote Schuur Hospital
University of Minnesota
SpecialismCardiothoracic surgery
Heart transplantation

കേപ് പ്രവിശ്യയിലെ ബ്യൂഫോർട്ട് വെസ്റ്റിൽ ജനിച്ച ബർണാർഡ് വൈദ്യശാസ്ത്രം പഠിക്കുകയും ജന്മനാടായ ദക്ഷിണാഫ്രിക്കയിൽ വർഷങ്ങളോളം പ്രാക്ടീസ് നടത്തുകയും ചെയ്തു.[12]

ക്രിസ്റ്റിയാൻ ബർണാർഡ് 2001 സെപ്റ്റംബർ 2 ന് സൈപ്രസിലെ പാഫോസിൽ അവധിക്കാലത്ത് മരിച്ചു. ഹൃദയാഘാതത്തെത്തുടർന്നാണ് അദ്ദേഹം മരിച്ചതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നുവെങ്കിലും പോസ്റ്റ്‌മോർട്ടത്തിൽ ഗുരുതരമായ ആസ്ത്മയാണ് മരണകാരണമെന്ന് വ്യക്തമാക്കപ്പെട്ടു.[13]

  1. Organ Donation, GlobalViewpoints, Margaret Haerens editor, Detroit, New York, San Francisco, New Haven, Conn., Waterville, Maine, U.S.A; London, England, UK: Greenhaven Press, 2013.
  2. The operation that took medicine into the media age, BBC, Dr Ayesha Nathoo (Centre for Medical History, University of Exeter), 3 December 2017. The photo caption incorrectly states Louis Washkansky was the first heart transplant recipient, when in actuality he was second. Boyd Rush with physician James D. Hardy was the first person to receive a heart transplant in 1964.
  3. S Afr Med J, "A human cardiac transplant: an interim report of a successful operation performed at Groote Schuur Hospital, Cape Town", Barnard CN, 1967 Dec 30; 41(48): 1271–74.
  4. Every Second Counts: The Race to Transplant the First Human Heart, Donald McRae, New York: Penguin (Berkley/Putnam), 2006. See esp. Ch. 10 "The Wait" and Ch. 11 "Fame and Heartbreak", pages 173–214.
  5. Altman, Lawrence K. (3 September 2001). "Christiaan Barnard, 78, Surgeon For First Heart Transplant, Dies". The New York Times. Retrieved 30 January 2017.
  6. Louis Washkansky (1913–1967) Archived 4 April 2017 at the Wayback Machine., Science Museum. Louis was born in Lithuania in 1913 and moved to South Africa in 1922.
  7. Calculated Risks: How to Know When Numbers Deceive You[പ്രവർത്തിക്കാത്ത കണ്ണി], Gerd Gigerenzer, Simon & Schuster, 2002.
  8. A Companion to Bioethics, Second Edition, Helga Kuhse, Peter Singer, Wiley-Blackwell, 2012.
  9. Every Second Counts, McRae, pages 176, 190.
  10. Altman, Lawrence K. (3 September 2001). "Christiaan Barnard, 78, Surgeon For First Heart Transplant, Dies". The New York Times. Retrieved 30 January 2017.
  11. Philip Blaiberg was dying—this time for certain, Chicago Tribune, Mrs. Philip Blaiberg, 12 October 1969, page 68.
  12. Altman, Lawrence K. (3 September 2001). "Christiaan Barnard, 78, Surgeon For First Heart Transplant, Dies". The New York Times. Retrieved 30 January 2017.
  13. "Autopsy confirms asthma killed Barnard". Cyprus Mail. 5 September 2001. Archived from the original on 27 September 2007. Retrieved 15 March 2007.
"https://ml.wikipedia.org/w/index.php?title=ക്രിസ്റ്റിയാൻ_ബർണാർഡ്&oldid=4070599" എന്ന താളിൽനിന്ന് ശേഖരിച്ചത്