മുഖ്യമന്ത്രി (ഇന്ത്യ)

(Chief minister എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ഭരണഘടനാ നിയമ പ്രകാരം സംസ്ഥാനങ്ങളുടെ ഭരണ തലവൻമാരെയാണ് മുഖ്യമന്ത്രി (chief minister) എന്ന് പറയുന്നത്.

പ്രക്രിയകൾ

തിരുത്തുക

തിരഞ്ഞെടുപ്പ് രീതി

തിരുത്തുക

സംസ്ഥാന നിയമസഭകളിലേക്കു ഓരോ അഞ്ചു വർഷം കൂടുംതോറും നടക്കുന്ന തിരഞ്ഞെടുപ്പുകളിലൂടെ ഭൂരിപക്ഷം കിട്ടുന്ന മുന്നണിയോ പാർട്ടിയോ ആണ് അടുത്ത അഞ്ചു വർഷത്തേക്ക്‌ സംസ്ഥാന ഭരണ തലവൻ എന്ന നിലയിൽ മുഖ്യമന്ത്രിയെ നിർദ്ദേശിക്കുന്നത്. ഇന്ത്യയിൽ ഇപ്പോൾ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 31 മുഖ്യമന്ത്രിമാരിൽ 29 പേർ അതത് സംസ്ഥാനങ്ങളേയും രണ്ടുപേർ കേന്ദ്രഭരണപ്രദേശങ്ങളെയും പ്രതിനിധീകരിക്കുന്നു.

പദവികളും അധികാരവും

തിരുത്തുക

സംസ്ഥാന മന്ത്രിസഭയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് മുഖ്യമന്ത്രി. സംസ്ഥാന ലെജിസ്ലേറ്റീവ് അസംബ്ലിയിലെ ഭൂരിപക്ഷ കക്ഷിയുടെ അഥവാ മുന്നണിയുടെ നേതാവാണ് അദ്ദേഹം. സംസ്ഥാന ഗവൺമെന്റിന്റെ പ്രധാന വക്താവുകൂടിയാണദ്ദഹം. ഗവർണ്ണറെയും മന്ത്രസഭയെയും തമ്മിൽ കൂട്ടിയിണക്കുന്ന കണ്ണിയായി ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. മന്ത്രിസഭയുടെ തീരുമാനങ്ങൾ ഉടനുടൻ മുഖ്യമന്ത്രി ഗവർണ്ണറുടെ ശ്രദ്ധയിൽ പെടുത്തുന്നു. മന്തിമാരെല്ലാം മുഖ്യമന്തിയുടെ നിയന്ത്രണത്തിനു വിധേയമായിട്ടാണ് പ്രവർത്തിക്കുന്നത്. ഒരു മന്ത്രിക്ക് മുഖ്യമന്ത്രിയുമായി യോജിച്ച് പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ ആ മന്ത്രി രാജിവയ്ക്കുകയാണ് പതിവ്. ഏതെങ്കിലും മന്ത്രി മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയാണെങ്കിൽ ആ മന്ത്രിയുടെ രാജി മുഖ്യമന്ത്രിക്ക് ആവശ്യപ്പെടാം. കേന്ദ്രമന്ത്രിസഭയിൽ പ്രധാനമന്ത്രിക്കുള്ളതിന് സമാനമായ സ്വാധിനവും പദവിയും സംസ്ഥാന മന്ത്രിസഭയിൽ മുഖ്യമന്ത്രിക്കുണ്ട്.

സത്യവാചകങ്ങൾ

തിരുത്തുക

<പേര്> ആയ ഞാൻ, നിയമം വഴി സ്ഥാപിതമായ ഭാരതത്തിന്റെ ഭരണഘടനയോട് നിർവ്യാജമായ വിശ്വസ്തതയും കൂറും പുലർത്തുമെന്നും, ഞാൻ ഭാരതത്തിന്റെ പരമാധികാരവും അഖണ്ഡതയും നിലനിർത്തുമെന്നും, ഞാൻ <സംസ്ഥാനത്തിന്റെ പേര്> സംസ്ഥാനത്തെ മന്ത്രിയെന്ന നിലയിൽ എന്റെ കർത്തവ്യങ്ങൾ വിശ്വസ്തതയോടും മനഃസാക്ഷിയെ മുൻനിർത്തിയും നിർവഹിയ്ക്കുമെന്നും, ഭരണഘടനയും നിയമവും അനുശാസിയ്ക്കും വിധം, ഭീതിയോ പക്ഷപാതമോ, പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാ ജനങ്ങൾക്കും നീതി നടപ്പാക്കുമെന്നും സഗൗരവം/ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്യുന്നു. - ഇന്ത്യൻ ഭരണഘടന, മൂന്നാം അനുച്ഛേദം, അഞ്ചാം വാക്യം.


<പേര്> ആയ ഞാൻ, <സംസ്ഥാനത്തിന്റെ പേര്> സംസ്ഥാനത്തെ ഒരു മന്ത്രിയെന്ന നിലയിൽ, എന്റെ പരിഗണനയിൽ കൊണ്ടുവരുന്നതോ എന്റെ അറിവിൽ വരുന്നതോ ആയ ഏതെങ്കിലും വിഷയം, അങ്ങനെയുള്ള മന്ത്രിയെന്ന നിലയിലുള്ള എന്റെ കർത്തവ്യങ്ങളുടെ മുറപ്രകാരമുള്ള നിർവഹണത്തിനാവശ്യമാകുന്നവയൊഴികെ ഏതെങ്കിലും ആൾക്കോ ആളുകൾക്കോ നേരിട്ടോ നേരിട്ടല്ലാതെയോ അറിയിച്ചുകൊടുക്കുകയോ വെളിപ്പെടുത്തിക്കൊടുക്കുകയോ ചെയ്യില്ലെന്ന് സഗൗരവം/ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്യുന്നു. - ഇന്ത്യം ഭരണഘടന, മൂന്നാം അനുച്ഛേദം, ആറാം വാക്യം.

"https://ml.wikipedia.org/w/index.php?title=മുഖ്യമന്ത്രി_(ഇന്ത്യ)&oldid=3864778" എന്ന താളിൽനിന്ന് ശേഖരിച്ചത്