ചിക്കൻ 65
(Chicken 65 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദക്ഷിണേന്ത്യയിൽ വളരെ പ്രസിദ്ധമായ ഒരു ചിക്കൻ വിഭവമാണ് ചിക്കൻ 65. ചിക്കനെ നന്നായി വറുത്തെടുത്താണ് ഇത് തയ്യാറാക്കുന്നത്. ഇഞ്ചി, കായേൻ കുരുമുളക്, കടുക് തുടങ്ങിയവയാണ് സ്വാദിനായി ചേർക്കുന്നത്.
ചിക്കൻ 65 | |
---|---|
ചിക്കൻ 65 | |
ഉത്ഭവ വിവരണം | |
പ്രദേശം / സംസ്ഥാനം: | തെക്കേ ഇന്ത്യ |
വിഭവത്തിന്റെ വിവരണം | |
പ്രധാന ഘടകങ്ങൾ: | ചിക്കൻ, ഇഞ്ചി, കുരുമുളക്, വിനാഗിരി |
പേരിന് പിന്നിൽ
തിരുത്തുകചിക്കൻ 65 എന്നു തന്നെയാണ് ഈ വിഭവം സാർവ്വത്രികമായി അറിയപ്പെടുന്നതെങ്കിലും, പേരിന്റെ ഉത്ഭവത്തെ പറ്റി പല കഥകളും നിലവിലുണ്ട്.[1] ഇവയിൽ ഏതാണ് ശരിയെന്നതിനെ കുറിച്ച് ആർക്കും നിശ്ചയമില്ല എന്നാണ് കരുതപ്പെടുന്നത്.
- 1965-ൽ ചെന്നൈയിലെ ബുഹാരി ഹോട്ടലിലാണ് ഇത് ആദ്യമായി അവതരിപ്പിച്ചതെന്ന് പറയപ്പെടുന്നു. 1978, 1982, 1990 എന്നീ വർഷങ്ങളിൽ യഥാക്രമം ചിക്കൻ 78, ചിക്കൻ 82, ചിക്കൻ 90 എന്ന പേരുകളിലുള്ള വിഭവങ്ങളും അവർ അവതരിപ്പിച്ചു.[2][3]
- 1965-ൽ ഇന്ത്യൻ സൈനികർക്ക് യുദ്ധകാലത്ത് പെട്ടെന്ന് തയ്യാറാക്കാനാവുന്ന ഒരു വിഭവമായി ഇത് ഉത്ഭവിച്ചു എന്നും കരുതപ്പെടുന്നു.
- ഈ വിഭവം തയ്യാറാക്കാൻ 65 ദിവസങ്ങൾ വേണം എന്നും പറയപ്പെടുന്നു.
- 65 ദിവസം പ്രായമുള്ള കോഴിയുടെ ഇറച്ചിയാണ് ഇത് തയ്യാറാക്കാൻ ആവശ്യമുള്ളത് എന്നും ചിലർ അവകാശപ്പെടുന്നു.
അവലംബം
തിരുത്തുക- ↑ DiStefano, Joe (August 26, 2007). "A Taste of ... Hyderabadi". Gothamist. Archived from the original on 2017-11-05. Retrieved July 28, 2010.
- ↑ "Chennai Chicken 1997 Indian Express article by Ameeta Agnihotri". Archived from the original on 2010-03-07. Retrieved 2011-11-19.
- ↑ "The Hindu Goergo.com article". Archived from the original on 2014-11-08. Retrieved 2011-11-19.