ചേർത്തല രാജൻ

(Cherthla rajan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളീയനായ ഒരു നാടക അഭിനേതാവും സംവിധായകനും ആണ് ചേർത്തല രാജൻ. ഏകദേശം 55 വർഷമായി കേരള പ്രൊഫഷണൽ നാടക വേദിയിൽ പ്രവർത്തിക്കുന്നു. നിലവിൽ കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ബോർഡ് അഗം കൂടിയാണ് ചേർത്തല രാജൻ. [1]

ജീവിതരേഖ

തിരുത്തുക

കേരളത്തിൽ ആലപ്പുഴ ജില്ലയിൽ ചേർത്തല എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിനും ഭാര്യ ഐബി രാജനും രണ്ട് മക്കളുണ്ട്.[2]

15 ആം വയസ്സിൽ ചേർത്തല മുട്ടം പള്ളി കേന്ദ്രമാക്കി രൂപീകരിച്ച എംഎംഎസ്‌ ക്ലബ്ബിലൂടെ നാടക അഭിനയം ആരംഭിച്ചു.[3] കോളേജ് പഠനശേഷം ചേർത്തലയിലെ ആദ്യത്തെ നാടകസമിതിയായ യവനികയ്‌ക്ക്‌ രൂപം നൽകി 18 നാടകങ്ങൾ സംവിധാനം ചെയ്ത് അവതരിപ്പിച്ചു.[3] തുടർന്ന് ഇതുവരെയായി 55 സമിതികളുടെ വിവിധ നാടകങ്ങളിലായി 3500 ഓളം വേദികളിൽ അഭിനയിച്ചു.[3]

പുരസ്കാരങ്ങൾ

തിരുത്തുക

1972 ൽ കേരള സർവ്വകലാശാല നടത്തിയ നാടകോത്സവത്തിൽ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു.[2] 2019 കേരള സംഗീത നാടക അക്കാദമി അദ്ദേഹത്തിന് ഗുരുപൂജ പുരസ്കാരം നൽകി ആദരിച്ചു.[4][5]

  1. "ഭരണസമിതി".
  2. 2.0 2.1 "വയലാറായി വേഷമിട്ട ചേർത്തല രാജന് നാടകത്തിൽ അഞ്ച് പതിറ്റാണ്ടിൻ്റെ തിളക്കം". 2020-10-27. Retrieved 2024-12-15.
  3. 3.0 3.1 3.2 "താഴുന്നില്ല തിരശീല; അവർ കഥ തുടരുന്നു". Retrieved 2024-12-15.
  4. "Kerala Sangeetha Nataka Akademi fellowships for 3".
  5. "Gurupooja" (PDF).
"https://ml.wikipedia.org/w/index.php?title=ചേർത്തല_രാജൻ&oldid=4146017" എന്ന താളിൽനിന്ന് ശേഖരിച്ചത്