ചെക്ക്‌

(Cheque എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെക്ക്‌ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചെക്ക്‌ (വിവക്ഷകൾ) എന്ന താൾ കാണുക. ചെക്ക്‌ (വിവക്ഷകൾ)

ബാങ്കിൽ അംഗത്വമുള്ള ഒരു വ്യക്തി, ആവശ്യപ്പെടുമ്പോൾ പണം നൽകാനായി ബാങ്കിനോട്‌ ആവശ്യപ്പെടുന്ന ഒരു വിനിമയശീട്ടാണ്‌ ചെക്ക്‌. ഇത്‌ എഴുതിക്കൊടുക്കുന്ന ഒരു പ്രമാണമാണ്‌. ഇതിൽ പണം നൽകുന്നതിനുള്ള ആജ്ഞയും ഏതു നാണയത്തിലാണ് പണം നൽകേണ്ടത് എന്നും വ്യക്തമാക്കിയിരിക്കും. ആജ്ഞ പുറപ്പെടുവിക്കുന്നത്‌ ബാങ്കിൽ ഇടപാടുള്ള (അക്കൗണ്ടുള്ള)വ്യക്തിയായിരിക്കും. അയാൾ ചെക്കിൽ ഒപ്പിടുന്നു. നേരെ മറിച്ച്‌ ചെക്കുമായി ബാങ്കിനെ സമീപിക്കുന്ന വ്യക്തി ആരോ അയാൾക്ക്‌ പണം ലഭിക്കുമെങ്കിൽ അതിനെ ബേറർ ചെക്ക്‌ എന്നും പറയുന്നു. ആവശ്യപ്പെടുന്ന സമയത്ത്‌ തന്നെ പണമായി നല്‌കപ്പെടുന്നു എന്നതാണ്‌ ഈ ചെക്കിന്റെ പ്രത്യേകത. ഇവയാണ്‌ ഓപ്പൺ ചെക്ക്‌ എന്ന പേരിൽ അറിയപ്പെടുന്നത്‌.ഇതിൻ പ്രകാരം പണം നല്‌കിയത്‌ ആർക്കാണെന്ന് ബാങ്കിൽ രേഖകൾ ഒന്നും ഉണ്ടാവില്ല. ഇവ മോഷ്‌ടിക്കപ്പെട്ടതാണെങ്കിലും പണം ലഭിക്കും.എന്നാൽ ക്രോസ്‌ ചെയ്‌ത ചെക്കുകൾ ഉടമസ്ഥനുമാത്രമേ ലഭിക്കുകയുള്ളു.

കാനഡയിൽ ഉപയോഗിക്കുന്ന ഒരു ചെക്ക്

ചെക്ക്‌ നൽകുമ്പോൾ ഇനി വരാനിരിക്കുന്ന തിയതിയിട്ട്‌ നല്‌കപ്പെടാം. ചെക്കിൽ എഴുതിയിരിക്കുന്ന തിയതിക്ക്‌ മുമ്പ്‌ പണം ആവശ്യപ്പെട്ടാൽ ലഭിക്കുകയില്ല. ചെക്ക്‌ ബാങ്കിൽ നൽകിയാൽ ബാങ്കർ ഒപ്പും തിയതിയും പരിശോധിക്കുന്നു. ചെക്കിന്‌ തിയതി വളരെ പ്രധാനമാണ്‌. സാധാരണ ഗതിയിൽ നടപടിക്രമമനുസരിച്ച്‌ ചെക്കിന്റെ കാലാവധി ആറു മാസമാണ്‌. അതിനുശേഷം ലഭിക്കുന്നവ പരിഗണിക്കപ്പെടുകയില്ല.

ചെക്ക് ക്രോസ്സിങ്ങ്

തിരുത്തുക

ചെക്കിനു മുകളിൽ സമാന്തരമായി ചെരിച്ച് രണ്ടു വരകൾ വരക്കുന്ന പ്രക്രിയയെ ചെക്ക് ക്രോസ്സിങ്ങ് എന്നു വിളിക്കുന്നു. സാധാരണയഅയി ചെക്കിന്റെ ഇടതു മൂലയിലാണ്‌ ക്രോസ്സ് ചെയ്യുന്നത്. ഇത്തരത്തിൽ ക്രോസ്സ് ചെയ്യുന്ന ചെക്കുകൾ ഒരു ബാങ്ക് എകൗണ്ട് മുഖേന മാത്രമേ മാറാൻ സാധിക്കുകയുള്ളു. താഴെ പറയുന്നവയാണ്‌ ഭാരതത്തിൽ നിലനില്ക്കുന്ന ചെക്ക് ക്രോസ്സിങ്ങ് രീതികൾ.

  • റെസ്ട്രിക്റ്റീവ് ക്രോസ്സിങ്ങ്
  • നോട്ട് നെഗോഷിയബിൾ ക്രോസ്സിങ്ങ്

ചെക്ക്‌ മടക്കി അയക്കുന്ന സാഹചര്യങ്ങൾ

തിരുത്തുക
  • അക്കൗണ്ടുള്ള വ്യക്തി മരിച്ചുപോയതായി ബാങ്കിൽ അറിവ്‌ ലഭിക്കുക.
  • ചെക്ക്‌ കൈവശക്കാരൻ യഥാർത്ഥ അവകാശിയാണോ എന്ന് സംശയം ജനിക്കുക.
  • നിയമ പ്രകാരം അക്കൗണ്ടിൽ പണമില്ലാതെ വരിക.
  • നിയമപ്രകാരമുള്ള തിയതി അല്ലാതെ വരിക.
  • ചെക്ക്‌ എഴുതിയ വ്യക്തി അതിൻപ്രകാരം പണം കൊടുക്കരുതെന്ന് ബാങ്കിനെ അറിയിക്കുക.
  • ചെക്കിൽ സംശയം തോന്നിപ്പിക്കുന്നതരത്തിൽ വെട്ടിതിരുത്തലുകൾ ഉണ്ടായിരിക്കുക.
  • അക്കൗണ്ടുകാരന്റെ ഒപ്പിൽ സംശയം ഉണ്ടായിരിക്കുക.
  • ചെക്കിന്‌ നാശം സംഭവിക്കുക.
  • പണം കൊടുക്കുന്നത്‌ കോടതി തടയുക അക്കൗണ്ട്‌ മരവിപ്പിക്കുക.

തക്കതായ കാരണങ്ങൾ ഇല്ലാതെ ബാങ്കിന്‌ ചെക്ക്‌ മടക്കിയയക്കാൻ അധികാരമില്ല.

ചെക്ക്‌-കുറ്റം-ശിക്ഷ

തിരുത്തുക

ഒരു വ്യക്തി മറ്റൊരാൾക്ക്‌ നൽകിയ ചെക്ക്‌ മടങ്ങുമ്പോൾ ചെക്ക്‌ എഴുതിയ വ്യക്തിയെ കോടതി കുറ്റക്കാരനായി കാണുന്നു ഇപ്രകാരം കുറ്റം ചെയ്യുന്ന വ്യക്തിക്ക്‌ വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത രീതിയിലുള്ള ശിക്ഷകൾ നടപ്പാക്കുന്നു.

ഇന്ത്യയിൽ ഒരു വർഷം വരെ തടവോ എഴുതിയ ചെക്കിൽ രേഖപ്പെടുത്തിയിരിക്കുന്ന തുകയുടെ ഇരട്ടി പിഴയോ ഇവ രണ്ടും കുടിയോ ശിക്ഷ വിധിക്കപ്പെടാവുന്നതാണ്‌.

വണ്ടിച്ചെക്ക്

തിരുത്തുക

ചെക്ക് ഉപയോഗിച്ച് വ്യാജമായി ആളുകളെ കബളിപ്പിക്കുന്ന കുറ്റകരമായ പ്രവൃത്തിയാണ് വണ്ടിച്ചെക്ക്.

മറ്റൊരു ബാങ്കിന്റെ ചെക്ക് അതേ ബാങ്കിലെത്തിക്കാതെ പാസാക്കാനുള്ള സൗകര്യമാണ് ചെക്ക് ട്രാൻസാക്ഷൻ സിസ്റ്റം (സി.ടി.എസ്) സംവിധാനത്തിലൂടെ നടപ്പിലാക്കുന്നത്. തുക മാറുന്നതിനായി നൽകിയ ചെക്കിന് പകരം അതിന്റെ ഒരു ഇലക്ട്രോണിക് ഇമേജാണ് പണം ലഭിക്കേണ്ട ബാങ്കിന് കൈമാറുന്നത്. യഥാർത്ഥ ചെക്കിലുള്ള എല്ലാവിവരങ്ങളും ഈ ഇലക്ട്രോണിക് രൂപത്തിലുണ്ടായിരിക്കും. സിടിഎസ് സംവിധാനത്തിനു വേണ്ടി പുതിയ ചെക്കുകളിൽ പല മാറ്റങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.[1]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
UK Legislation
  1. http://www.kvartha.com/2012/11/no-cheque-clearance-without-black.html

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചെക്ക്‌&oldid=4009791" എന്ന താളിൽനിന്ന് ശേഖരിച്ചത്