കോസ്റ്റ്ഫോഡ്
ഗ്രാമീണവികസനത്തിന് സാങ്കേതിക സഹായം നൽകുന്നതിനു രൂപവൽകരിക്കപ്പെട്ട ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന കേരളത്തിലെ ഒരു സംഘടനയാണ് കോസ്റ്റ്ഫോഡ് (costford-The Centre of Science and Technology for Rural Development). മുൻ മുഖ്യമന്ത്രി സി. അച്യുതമേനോൻ, സാമ്പത്തികശാസ്ത്രജ്ഞൻ ഡോ. കെ. എൻ. രാജ്, പ്രമുഖ വാസ്തുശില്പി ലാറി ബേക്കർ, സാമൂഹ്യപ്രവർത്തകൻ ടി.ആർ ചന്ദ്രദത്ത് എന്നിവർചേർന്ന് 1985 ലാണ് ഈ സംഘടന സ്ഥാപിച്ചത്.[1]
നിർമ്മാണരീതികൾ
തിരുത്തുകചെലവ് ചുരുങ്ങിയതും പ്രകൃതിക്കിണങ്ങുന്നതുമായ നിരവധി വീടുകളും കെട്ടിടങ്ങളും കോസ്റ്റ്ഫോഡ് നിർമ്മിച്ചിട്ടുണ്ട്. ലാറിബേക്കറുടെ നിർമ്മാണരീതി പിന്തുടരുന്ന കോസ്റ്റ്ഫോഡിന്റ ആസ്ഥാനം തൃശൂരിലാണ്. കേരളത്തിലുടനീളം 12 ഉപ കേന്ദ്രങ്ങളും ഒരു കേന്ദ്രം ഗുർഗാവിലുമായുണ്ട്. [1] ലാറി ബേക്കറുടെ നിർമ്മാണ രീതിയായ റാറ്റ് ട്രാപ്പ് ബോണ്ട് മതിലുകളും ഫില്ലർ സ്ലാബ് മേൽകൂരയും തേക്കാത്ത ഇഷ്ടിക ചുവരുകളും കോസ്റ്റ്ഫോഡ് പിന്തുടരുന്നു. സിമന്റിനു പകരം കുമ്മായമാണ് ഉപയോഗിക്കുന്നത്. നിലം പാകുന്നതിനായി ടെറക്കോട്ട എന്ന ഓടുകൾ ഉപയോഗിക്കുന്നു. കേരളത്തിന്റെ വിവിധയിടങ്ങളിലായി 20,000 വരുന്ന കെട്ടിടങ്ങൾ കോസ്റ്റ്ഫോഡ് യാഥാർഥ്യമാക്കി. ഇന്ത്യാഗവണ്മെന്റിന്റെ ശാസ്ത്ര-സാങ്കേതിക വിഭാഗവും ഗ്രാമീണ വികസന വിഭാഗവും കേരള സർക്കാറിന്റെ തദ്ദേശസ്വയംഭരണ വകുപ്പും ഹഡ്കോയും കോസ്റ്റ്ഫോഡിന്റെ പ്രവർത്തനത്തെ പിന്തുണക്കുന്നു.[1][2]
ഊർജ്ജ സംരക്ഷണം, പ്രകൃതിസൗഹൃദ കെട്ടിടങ്ങളുടേയും വീടുകളുടേയും നിർമ്മാണരീതി, പുനരുപയോഗ ഊർജ്ജ ഉപയോഗം തുടങ്ങിയവക്ക് വേണ്ടി ബോധവൽകരണം നടത്തുന്നു.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-21. Retrieved 2011-01-12.
- ↑ http://www.costford.com/aboutus.htm