കത്തീറ്റർ

(Catheter എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വൈദ്യശാസ്ത്രത്തിൽ രോഗങ്ങളെ ചികിത്സിക്കുന്നതിനോ ശസ്ത്രക്രിയ നടത്തുന്നതിനോ ശരീരത്തിൽ ചേർക്കാവുന്ന മെഡിക്കൽ ഗ്രേഡ് മെറ്റീരിയലുകളിൽ നിന്ന് നിർമ്മിച്ച ഒരു നേർത്ത ട്യൂബാന് കത്തീറ്ററുകൾ. ശരീരത്തിലേക്ക് ദ്രാവകങ്ങൾ നിക്ഷേപിക്കാനോ പുറത്തെടുക്കാനോ ഉപയോഗിന്നുന്നു. ഹൃദയം, യൂറോളജിക്കൽ, ഗ്യാസ്ട്രോഇന്റസ്റ്റൈനൽ, ന്യൂറോ വാസ്കുലർ, ഒഫ്താൽമിക് ആപ്ലിക്കേഷനുകൾക്കായി കത്തീറ്ററുകൾ ക്രമീകരിക്കാൻ കഴിയും. ഒരു കത്തീറ്റർ ചേർക്കുന്ന പ്രക്രിയ "കത്തീറ്ററൈസേഷൻ" ആണ്. മിക്ക ഉപയോഗങ്ങളിലും കത്തീറ്റർ എന്നത് നേർത്തതും വഴക്കമുള്ളതുമായ ഒരു ട്യൂബ് ("സോഫ്റ്റ്" കത്തീറ്റർ) ആണ്. എന്നിരുന്നാലും ആപ്ലിക്കേഷനെ ആശ്രയിച്ച് വ്യത്യസ്ത തലത്തിലുള്ള കാഠിന്യത്തിൽ കത്തീറ്ററുകൾ ലഭ്യമാണ്. ശരീരത്തിനുള്ളിൽ താൽക്കാലികമായോ ശാശ്വതമായോ അവശേഷിക്കുന്ന ഒരു കത്തീറ്ററിനെ "ഇൻ‌വെല്ലിംഗ് കത്തീറ്റർ" എന്ന് വിളിക്കാം. സ്ഥിരമായി ചേർത്ത കത്തീറ്ററിനെ "പെർംകാത്ത്" എന്ന് വിളിക്കാം. മൂത്രമൊഴിക്കുന്നതിൽ പ്രശ്‌നമുണ്ടെങ്കിൽ അല്ലെങ്കിൽ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ മൂത്രാശയത്തിൽ നിന്ന് മൂത്രം കളയാനും ശേഖരിക്കാനും യൂറിനറി കത്തീറ്റർ ഉപയോഗിക്കുന്നു.

കത്തീറ്റർ
വേർപെടുത്തിയ കത്തീറ്റർ
"https://ml.wikipedia.org/w/index.php?title=കത്തീറ്റർ&oldid=3813352" എന്ന താളിൽനിന്ന് ശേഖരിച്ചത്