കരോൾ ലിൻലി

അമേരിക്കന്‍ ചലചിത്ര നടന്‍
(Carol Lynley എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കരോൾ ലിൻലി (ജനനം കരോൾ ആൻ ജോൺസ്; ഫെബ്രുവരി 13, 1942 - സെപ്റ്റംബർ 3, 2019) ബ്ലൂ ഡെനിം (1959), ദി പോസിഡോൺ അഡ്വഞ്ചർ (1972) എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ അവതരിപ്പിച്ച് പേരുകേട്ട ഒരു അമേരിക്കൻ നടിയാണ്.

കരോൾ ലിൻലി
കരോൾ ലിൻലി 1965 ൽ
ജനനം
കരോൾ ആൻ ജോൺസ്

(1942-02-13)ഫെബ്രുവരി 13, 1942
ന്യൂയോർക്ക് സിറ്റി, യു.എസ്.
മരണംസെപ്റ്റംബർ 3, 2019(2019-09-03) (പ്രായം 77)
മറ്റ് പേരുകൾകരോലിൻ ലീ
തൊഴിൽനടി
സജീവ കാലം1956–2006
ജീവിതപങ്കാളി(കൾ)
മൈക്കൽ സെൽസ്മാൻ
(m. 1960; div. 1964)
കുട്ടികൾ1

ആദ്യകാല ജീവിതം

തിരുത്തുക

1942 ഫെബ്രുവരി 13 ന് ന്യൂയോർക്ക് സിറ്റിയിലെ മാൻാഹട്ടനിൽ ഫ്രാൻസിസ് (മുമ്പ്, ഫെൽച്ച്) സിറിൽ ജോൺസ് ദമ്പതികളുടെ മകളായി കരോൾ ആൻ ജോൺസ് ലിൻലി എന്ന പേരിൽ ജനിച്ചു. പിതാവ് ഐറിഷ് വംശജനും മാതാവ്അ ന്യൂ ഇംഗ്ലണ്ട് സ്വദേശിയായ, ഇംഗ്ലീഷ്, സ്കോട്ടിഷ്, വെൽഷ്, ജർമ്മൻ വംശജയുമായിരുന്നു. കുട്ടിക്കാലത്തുതന്നെ അവർ നൃത്തം അഭ്യസിച്ചു.[1] ലിൻലിയുടെ മാതാപിതാക്കൾ അവർ കുട്ടിയായിരുന്നപ്പോൾ തന്നെ വിവാഹമോചനം നേടിയതിനാൽ മോഡലിംഗിൽ നിന്നുള്ള വരുമാനം കുടുംബം പുലർത്താൻ പര്യാപ്തമാകുന്നതുവരെ മാതാവ് ഒരു പരിചാരികയായി ജോലി ചെയ്തു.[2]

ആദ്യമായി ഒരു പ്രാദേശിക ടെലിവിഷൻ ഷോയിൽ പ്രത്യക്ഷപ്പെട്ട ലിൻലി, 14 വയസ്സുള്ളപ്പോൾ ഒരു ബാല മോഡലായി കരാർ ഒപ്പുവച്ചു. തുടർന്ന് തത്സമയ ടിവി ഷോകളായ ഗുഡ്‌ഇയർ ടെലിവിഷൻ പ്ലേഹൗസ്, ആൽഫ്രഡ് ഹിച്ച്‌കോക്ക് പ്രസന്റ്‌സ്, ഡേഞ്ചർ റൂട്ട് എന്നിവയിൽ പ്രത്യക്ഷപ്പെട്ടു.[3] കരോലിൻ ലീ എന്ന പേരിൽ ഒരു ബാല മോഡലായി അവർ തന്റെ കരിയർ ആരംഭിച്ചു. 1957 ഏപ്രിൽ 22-ന് 15-ാം വയസ്സിൽ "കരോൾ ലിൻലി, 15 വയസ്, തിരക്കുള്ള ഒരു കരിയർ ഗേൾ" എന്ന് തിരിച്ചറിയപ്പെട്ട് അവർ ലൈഫ് മാഗസിൻറെ കവറിൽ പേജിൽ പ്രത്യക്ഷപ്പെട്ടു.[4][5] അവർ അഭിനയിക്കാൻ തുടങ്ങിയപ്പോൾ മറ്റൊരു ബാലതാരമായ കരോലിൻ ലീ (ജനനം കരോളിൻ കോപ്പ്, 1935) അഭിനേതാക്കളുടെ ഇക്വിറ്റി യൂണിയനിൽ ഇതിനകം സമാനമായ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. അതിനാൽ കരോളിന്റെ അവസാന അക്ഷരം ലീയുമായി ലയിപ്പിച്ച് ലിൻലി എന്നാക്കി അവർ തൻറെ പേര് പരിഷ്‌ക്കരിച്ചു.[6]

  1. "Carol Lynley, 'Poseidon Adventure' Actress, Dies at 77". The Hollywood Reporter (in ഇംഗ്ലീഷ്). Retrieved September 8, 2019.
  2. Bergan, Ronald (2019-09-11). "Carol Lynley obituary". The Guardian (in ബ്രിട്ടീഷ് ഇംഗ്ലീഷ്). ISSN 0261-3077. Retrieved 2019-09-16.
  3. "Carol Lynley, 'Poseidon Adventure' Actress, Dies at 77". The Hollywood Reporter (in ഇംഗ്ലീഷ്). Retrieved September 8, 2019.
  4. "1957 LIFE Magazine Covers". 2neatmagazines.com. Archived from the original on July 27, 2020. Retrieved September 6, 2019.
  5. "Life Covers #1050-1099". Cover Browser. Archived from the original on October 3, 2012. Retrieved May 27, 2009.
  6. "Letters to the Editors: Success Story at Fifteen". Life Magazine (in ഇംഗ്ലീഷ്). Time Inc. May 13, 1957. p. 16. Retrieved January 5, 2019.
"https://ml.wikipedia.org/w/index.php?title=കരോൾ_ലിൻലി&oldid=3941600" എന്ന താളിൽനിന്ന് ശേഖരിച്ചത്