കാരോ-കാൻ പ്രതിരോധം
ചെസ്സിലെ പ്രാരംഭനീക്കം
(Caro–Kann Defence എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെസ്സിലെ ഒരു പ്രാരംഭനീക്കമാണ് കാരോ-കാൻ പ്രതിരോധം. വെള്ളയുടെ e4 നീക്കത്തിനെതിരെ c6 എന്ന നീക്കത്തോടെ തുടങ്ങുന്ന പ്രാരംഭനീക്കത്തിന്റെ മുറയാണ് കാരോ-കാൻ പ്രതിരോധം. ഈ നീക്കം ഇങ്ങനെ സൂചിപ്പിക്കാം:
നീക്കങ്ങൾ | 1.e4 c6 |
---|---|
ECO | B10–B19 |
ഉത്ഭവം | Bruederschaft (journal), 1886 |
Named after | Horatio Caro and Marcus Kann |
Parent | King's Pawn Game |
Chessgames.com opening explorer |
1. e4 c6
സിസിലിയൻ പ്രതിരോധം, ഫ്രഞ്ച് പ്രതിരോധം എന്നിവയെ പോലെ ഇതുമൊരു സെമി ഓപ്പൺ ഗെയിമാണ്. ഏറ്റവും പ്രചാരമുള്ള ഉറച്ച പ്രതിരോധരീതികളിലൊന്നായ കാരോ-കാൻ പ്രതിരോധത്തിൽ കളിയുടെ അന്ത്യത്തിൽ കറുത്ത കരുക്കളുടെ വിന്യാസം മുൻ തൂക്കം നേടാൻ സഹായിക്കാറുണ്ട്. കളിക്കാരായ ഹൊറേഷ്യോ കാരോയുടേയും, മാർക്കസ് കാനിന്റേയും പേരിൽ ആണ് ഈ പ്രതിരോധ നീക്കങ്ങൾ അറിയപ്പെടുന്നത്.