കാർമൻ ലോറൻസ്
1990 മുതൽ 1993 വരെ വെസ്റ്റേൺ ആസ്ട്രേലിയയുടെ മുൻ പ്രധാനമന്ത്രിയായിരുന്ന ഒരു ഓസ്ട്രേലിയൻ അക്കാദമികും മുൻ രാഷ്ട്രീയക്കാരിയും ആണ് കാർമൻ മേരി ലോറൻസ് (ജനനം: 2 മാർച്ച് 1948) ഒരു ഓസ്ട്രേലിയൻ സംസ്ഥാനത്തിൻറെ പ്രഥമ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട ആദ്യത്തെ വനിതയുമാണ്. ആദ്യം ലേബർ പാർട്ടിയിലെ ഒരു അംഗവും പിന്നീട് 1994 മുതൽ 2007 വരെ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് അംഗമായി ഫെഡറൽ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. കീറ്റിങ് ഗവൺമെൻറിൽ മന്ത്രിയായും സേവനമനുഷ്ഠിച്ചു.
Carmen Lawrence | |
Lawrence in 1990 | |
മുൻഗാമി | John Dawkins |
---|---|
പിൻഗാമി | Melissa Parke |
പദവിയിൽ 12 February 1990 – 16 February 1993 | |
Deputy | Ian Taylor |
ഗവർണ്ണർ | Francis Burt Michael Jeffery |
മുൻഗാമി | Peter Dowding |
പിൻഗാമി | Richard Court |
ജനനം | Northam, Western Australia | 2 മാർച്ച് 1948
രാഷ്ട്രീയകക്ഷി | Labor |
തൊഴിൽ | Psychologist |
വെസ്റ്റേൺ ആസ്ത്രേലിയയിലെ നോർത്താം എന്ന സ്ഥലത്താണ് ലോറൻസ് ജനിച്ചത്. വെസ്റ്റേൺ ഓസ്ട്രേലിയ യൂണിവേഴ്സിറ്റിയിൽ നിന്നും മനഃശാസ്ത്രം പഠിച്ച ലോറൻസ്, 1983-ൽ ഡോക്ടറേറ്റ് നേടുകയും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് ഒരു അദ്ധ്യാപികയും ഗവേഷകയും ആയിരുന്നു. 1986-ൽ ലോറൻസ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1988-ൽ അവർ സർക്കാർ മന്ത്രിയായി. 1990-ൽ പ്രധാനമന്ത്രിയായിരുന്ന പീറ്റർ ഡൗഡിംഗ് പാർട്ടിക്കകത്തുള്ള തർക്കത്തെത്തുടർന്ന് സ്ഥാനമൊഴിയുകയും തുടർന്ന് ആസ്ട്രേലിയ സർക്കാരിന്റെ രണ്ടാമത്തെ വനിത തലവൻ (ACT മുഖ്യ മന്ത്രി റോസ്മേരി ഫോളറ്റിനു ശേഷം) ആദ്യത്തെ വനിതാ സംസ്ഥാന പ്രീമിയർ ആകുകയും ചെയ്തു. 1993-ലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ ലീഗൽ പാർട്ടിക്ക് അധികാരവും നഷ്ടപ്പെട്ടു.
1994-ൽ ഫ്രെമെന്റൽ ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പിൽ ലോറൻസ് ഫെഡറൽ പാർലമെന്റിൽ പ്രവേശിച്ചു. പോൾ കീറ്റിംഗ് മന്ത്രിസഭയിൽ അവരെ പെട്ടെന്ന് നിയമിക്കുകയും 1996-ൽ ഗവൺമെന്റ് പരാജയപ്പെടുന്നതു വരെ, മനുഷ്യ സേവന വകുപ്പ് മന്ത്രി, ആരോഗ്യമന്ത്രി, വനിതാ മന്ത്രി എന്നീ സ്ഥാനങ്ങളിൽ അവർ സേവനമനുഷ്ഠിച്ചു. 2007-ലെ ഇലക്ഷൻ വരെ ലോറൻസ് പാർലമെന്റിൽ തുടർന്നു. 2002 വരെ ഫ്രണ്ട്ബെഞ്ചിലും പിന്നീട് ബാക്ക്ബെഞ്ചെറും ആയി. 2004 മുതൽ 2005 വരെ അവർ ലേബർ പാർട്ടിയുടെ ഫെഡറൽ പ്രസിഡന്റായിരുന്നു. ആദ്യം നേരിട്ട് സ്ഥാനാർഥിയായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയും ആയിരുന്നു. രാഷ്ട്രീയം ഉപേക്ഷിച്ചതിനുശേഷം വെസ്റ്റ് ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റിയിലെ മനഃശാസ്ത്ര പ്രൊഫസറായി അക്കാദമിയിൽ മടങ്ങിയെത്തി.[1]
മുൻകാലജീവിതം
തിരുത്തുകഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Australian Women Fact File site Archived 29 May 2008 at the Wayback Machine
പുറം കണ്ണികൾ
തിരുത്തുക- Lawrence, Carmen (1948– Archived 2019-02-23 at the Wayback Machine. in The Encyclopedia of Women and Leadership in Twentieth-Century Australia