കാർല ബ്രൂനി സർക്കോസി
ഇറ്റലിയന്‍ ചലച്ചിത്ര അഭിനേത്രി
(Carla Bruni എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇറ്റാലിയൻ - ഫ്രഞ്ച് ഗായിക, ഗാനരചയിതാവ്, മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർക്കോസിയുടെ പത്‌നി എന്നീ നിലകളിൽ അറിയപ്പെടുന്ന വനിതയാണ് കാർല ബ്രൂനി സർക്കോസി (ജനനം - 23 ഡിസംബർ 1967). സിയറ്റ് ടയർ നിർമ്മാണ കമ്പനിയുടെ സ്ഥാപകൻ വിർജീനിയോ ബ്രൂനി ടെഡെഷി കാർല ബ്രൂനിയുടെ മുത്തച്ഛനാണ്.
കാർല ബ്രൂനി | |
---|---|
ജനനം | കാർല ജിൽബെർട്ടാ ബ്രൂനി ടെഡെഷി 23 ഡിസംബർ 1967 |
തൊഴിൽ | ഗായിക, ഗാനരചയിതാവ്, മോഡൽ |
അറിയപ്പെടുന്നത് | ഫ്രഞ്ച് പ്രസിഡന്റിന്റെ പത്‌നി, ഗായിക, മോഡൽ |
ഉയരം | 177 സെ.മീ (5 അടി 10 ഇഞ്ച്) |
ജീവിതപങ്കാളി(കൾ) | നിക്കോളാസ് സർക്കോസി |
കുട്ടികൾ | Aurélien Enthoven Giulia Sarkozy |
ബന്ധുക്കൾ | Valeria Bruni Tedeschi (sister) Guillaume Sarkozy (brother-in-law) Olivier Sarkozy (half-brother- in-law) Jean Sarkozy (stepson) |
ആദ്യകാല മോഡൽ ആയിരുന്ന കാർല ബ്രൂനി സംഗീത രംഗത്തേക്ക് ശ്രദ്ധതിരിച്ചതോടെ 1997-ൽ ഫാഷൻ - മോഡലിംഗ് മേഖലയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു. 2002 ൽ കാർല ബ്രൂനി അരങ്ങേറ്റം കുറിച്ച ക്യുൽകുൻ മേഡി (Quelqu'un m'a dit) എന്ന ആൽബം ഫ്രഞ്ച് മാതൃഭാഷയായുള്ള രാഷ്ട്രങ്ങളിൽ വളരെ പ്രശസ്തമാവുകയും, ആ ആൽബത്തിലെ ഗാനങ്ങൾ വിവിധ ഹോളിവുഡ് സിനികളിൽ സ്ഥാനം പിടിക്കുകയും ചെയ്തിട്ടുണ്ട്.