വധശിക്ഷ ടോങ്കയിൽ

(Capital punishment in Tonga എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വധശിക്ഷ ടോങ്കയിൽ നിയമപരമായി നൽകാവുന്ന ശിക്ഷയാണ്. മുപ്പതു വർഷത്തോളമായി ഇത് നടപ്പാക്കപ്പെട്ടിട്ടില്ല. ആംനസ്റ്റി ഇന്റർനാഷണൽ സംഘടന ഇപ്പോൾ ടോങ്കയെ പ്രവൃത്തിയിൽ വധശിക്ഷയില്ലാത്ത രാജ്യമായാണ് (abolitionist in practice) കണക്കാക്കുന്നത്.[1]

നിയമവശങ്ങൾ

തിരുത്തുക

ക്രിമിനൽ കുറ്റങ്ങളെ സംബന്ധിച്ചുള്ള നിയമപ്രകാരം കൊലപാതകം, രാജ്യദ്രോഹം എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാവുന്നതാണ്. [2] രാജാവിന്റെ അനുമതിയില്ലാതെ വധശിക്ഷ നടപ്പാക്കാൻ പാടുള്ളതല്ല. വധശിക്ഷ ജീവപര്യന്തം തടവായി കുറയ്ക്കാനും അദ്ദേഹത്തിന് അധികാരമുണ്ട്. [3] ഗർഭിണികളായ സ്ത്രീകൾ, [4] 15 വയസിൽ താഴെയുള്ളവർ എന്നിവർക്ക് വധശിക്ഷ നൽകാൻ പാടുള്ളതല്ല. [5]

ശിക്ഷാരീതി

തിരുത്തുക

തൂക്കിക്കൊല്ലലാണ് ശിക്ഷാരീതി. [6] 1982 സെപ്റ്റംബറിലാണ് അവസാന വധശിക്ഷ നടന്നത്. ഫ്ലാറ്റോട്ടി സോളെ, ലിവിങ്കി സോളെ, ഫിലി ഈസൗ എന്നിവരെ കൊലക്കുറ്റത്തിന് വൈനി ഗ്രാമത്തിൽ വച്ച് തൂക്കിക്കൊല്ലുകയായിരുന്നു. [7][8]

നിർത്തലാക്കാനുള്ള നീക്കങ്ങൾ

തിരുത്തുക

സർക്കാർ 1982-ൽ അവസാന വധശിക്ഷ നടപ്പാക്കുന്ന സമയത്ത് ഈ ശിക്ഷാരീതി നിർത്തലാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നുവെങ്കിലും തുടരാനുള്ള തീരുമാനമാണെടുത്തത്. [9]

2004-ൽ മയക്കുമരുന്നു കടത്തുന്നവർക്ക് വധശിക്ഷ നൽകാനുള്ള ഒരു ബിൽ ജന പ്രാതിനിധ്യ സഭയിൽ അവതരിപ്പിച്ചുവെങ്കിലും 10-7 എന്ന വോട്ടിന് പരാജയപ്പെട്ടു. [9]

പുതിയ സംഭവവികാസങ്ങൾ

തിരുത്തുക

2005-ൽ ടെവിറ്റ സിയേൽ വോള എന്നയാൾ 24 വർഷങ്ങൾക്കു ശേഷം വധശിക്ഷ വിധിക്കാവുന്ന കുറ്റം തെളിഞ്ഞ ആദ്യത്തെയാളായി. [8] എങ്കിലും ന്യായാധിപൻ വധശിക്ഷ വിധിക്കാൻ വിസമ്മതിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മറ്റ് ശിക്ഷ നടപ്പാക്കാൻ സാധിച്ചില്ലെങ്കിലേ വധശിക്ഷ നൽകാവൂ എന്ന് അദ്ദേഹം വിധിന്യായത്തിൽ പരാമർശിച്ചു. [10]

2006-ലെ നുകു'അലോഫ കലാപത്തിൽ പങ്കെടുത്ത ആൾക്കാർക്കെതിരേ വിചാരണയേ ഉണ്ടാകാൻ സാദ്ധ്യതയില്ലെന്ന് 2007-ൽ വ്യക്തമായി. ഓസ്ട്രേലിയക്കാരായ അന്വേഷകർ വധശിക്ഷയുണ്ടാകുമോ എന്ന ഭയം കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ നൽകാൻ വിസമ്മതിച്ചതാണ് ഇതിനു കാരണം. [11]

2008-ൽ ടോങ്ക ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ വധശിക്ഷ നിർത്തലാക്കാനുള്ള പ്രമേയം വോട്ടിനിട്ടപ്പോൾ എതിർത്തു വോട്ടു ചെയ്യുകയുണ്ടായി. [9]

  1. "Death Penalty: Countries Abolitionist in Practice". Amnesty International. Archived from the original on 2012-07-23. Retrieved 2011-07-21.
  2. Criminal Offences Act, sections 44 and 91.
  3. Criminal Offences Act, section 33.
  4. Criminal Offences Act, section 40.
  5. Criminal Offences Act, section 91.
  6. Criminal Offences Act, section 35.
  7. "Capital punishment in the Commonwealth". Capital Punishment U.K. Retrieved 2009-07-04.
  8. 8.0 8.1 "Murder conviction Tonga's first in 24 years". Matangi Tonga. 2005-10-25. Retrieved 2009-07-04.[പ്രവർത്തിക്കാത്ത കണ്ണി]
  9. 9.0 9.1 9.2 "Hands Off Cain: Tonga". Hands Off Cain. Retrieved 2009-07-04.
  10. "Death Penalty News: January 2006". Amnesty International. 2006. Archived from the original on 2010-12-06. Retrieved 2009-07-04.
  11. "NZ embroiled in diplomatic row". ONE News. 2007-12-10. Retrieved 2009-07-04.
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_ടോങ്കയിൽ&oldid=3971210" എന്ന താളിൽനിന്ന് ശേഖരിച്ചത്