വധശിക്ഷ പോർച്ചുഗലിൽ
വധശിക്ഷ പോർച്ചുഗലിൽ മറ്റു യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെന്ന പോലെ പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്.
ചരിത്രം
തിരുത്തുകതൂക്കിക്കൊല്ലലാണ് പോർച്ചുഗലിൽ ഉപയോഗിച്ചിരുന്ന വധശിക്ഷാമാർഗം. ലോകത്തിലാദ്യമായി വധശിക്ഷ നിർത്തലാക്കിയ രാജ്യങ്ങളിലൊന്നാണ് പോർച്ചുഗൽ. [1] രാഷ്ട്രീയകുറ്റങ്ങൾക്കുള്ള വധശിക്ഷ ഈ രാജ്യം 1852-ൽ നിർത്തലാക്കി. സൈനികകുറ്റങ്ങൾക്കൊഴികെയുള്ള വധശിക്ഷ 1867-ലും നിർത്തലാക്കി. 1911-ൽ ഒരു കുറ്റത്തിനും വധശിക്ഷ നൽകപ്പെടില്ല എന്ന തീരുമാനമെടുത്തു. 1916-ൽ യുദ്ധസമയത്ത് യുദ്ധരംഗത്തു മാത്രം ഉപയോഗിക്കാം എന്ന നിബന്ധനയോടെ വധശിക്ഷ തിരികെ കൊണ്ടുവരപ്പെട്ടു.
ഒന്നാം ലോക മഹായുദ്ധസമയത്ത് ഫ്രാൻസിലെ യുദ്ധരംഗത്ത് ചാരവൃത്തിയാരോപിച്ച് ഒരു സൈനികനെ മാത്രമേ ഇപ്രകാരം വധിച്ചിട്ടുള്ളൂ. 1976-ൽ വീണ്ടും എല്ലാ കുറ്റങ്ങൾക്കുമുള്ള വധശിക്ഷ ഇല്ലാതെയാക്കി. [2] [3]
പോർച്ചുഗലിലെ അവസാന വധശിക്ഷ ലാഗോസിൽ വച്ച് 1846-ലാണ് നടന്നത്. ഒന്നാം ലോകമഹായുദ്ധസമയത്തു നടന്ന വധശിക്ഷകളെക്കുറിച്ചുള്ള വിവരങ്ങൾ ശരിയായ രീതിയിൽ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. [4] [5]
അവലംബം
തിരുത്തുക- ↑ "The end of capital punishment in Europe", Capital Punishment UK
- ↑ "The end of capital punishment in Europe", Capital Punishment UK
- ↑ "Document - Death Penalty Satistics 2006" Archived 2012-07-18 at Archive.is, Amnesty International
- ↑ "The end of capital punishment in Europe", Capital Punishment UK
- ↑ "Document - Death Penalty Satistics 2006" Archived 2012-07-18 at Archive.is, Amnesty International